മഹീന്ദ്രയുടെ ആദ്യ ഇലക്ട്രിക് എസ് യു വി കാണാൻ ഇങ്ങനെയാണ്;  ടെസ്റ്റിങ് വാഹനത്തിന്റെ ചിത്രങ്ങൾ പുറത്ത്

മഹീന്ദ്രയുടെ ആദ്യ ഇലക്ട്രിക് എസ് യു വി കാണാൻ ഇങ്ങനെയാണ്; ടെസ്റ്റിങ് വാഹനത്തിന്റെ ചിത്രങ്ങൾ പുറത്ത്

കമ്പനിയുടെ ഏറ്റവും പുതിയ ഇൻഗ്ലോ പ്ലാറ്റ്ഫോമിലാണ് ഇ8ഉം ഇറങ്ങുന്നത്
Updated on
1 min read

മഹീന്ദ്രയുടെ ആദ്യത്തെ ഇലക്ട്രിക് എസ് യു വി ഡിസംബറിൽ പുറത്തിറങ്ങാനിരിക്കെ ടെസ്റ്റിങ് വാഹനം നിരത്തുകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. എക്സ് യു വി ഇ8 ആണ് മഹിന്ദ്ര അവതരിപ്പിക്കുന്ന ഇലക്ട്രിക് എസ് യു വി. വർഷങ്ങളായി ജനപ്രിയമായി നിലനിൽക്കുന്ന മഹിന്ദ്ര എക്സ് യു വി 700വിന്റെ ഡിസൈനിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാണ് മഹിന്ദ്ര ഇ8 ഇറങ്ങുന്നത്.

2025ൽ പുറത്തിറങ്ങാനിരിക്കുന്ന മഹീന്ദ്രയുടെ മറ്റ് എസ് യു വികളിൽ ഉപയോഗിച്ച കമ്പനിയുടെ ഏറ്റവും പുതിയ ഇൻഗ്ലോ പ്ലാറ്റ്ഫോമിലാണ് ഇ8ഉം ഇറങ്ങുന്നത്. ഈ പ്ലാറ്റ്ഫോമിൽ നിരത്തിലിറങ്ങുന്ന ആദ്യ വണ്ടിയുമാകും എക്സ് യു വി ഇ8. പൂർണമായും ഇലക്ട്രിക് ആയ എസ് യു വിയുടെ ആദ്യമാതൃക മഹിന്ദ്ര അവതരിപ്പിക്കുന്നത് 2022ലാണ്.

എക്സ് യു വി 700യിൽ നിന്നും വ്യത്യസ്തമായി 2022ൽ അവതരിപ്പിച്ച ത്രികോണാകൃതിയിലുള്ള ഹെഡ് ലാംപ് യൂണിറ്റാണ് വണ്ടിയിലുള്ളത്. വണ്ടിയുടെ മുൻഭാഗത്താണ് എക്സ് യു വി 700യുമായി കൃത്യമായ വ്യത്യാസം പ്രകടമാക്കുന്നത്. ഗ്രിൽ ഏരിയയ്ക്കു മുകളിലൂടെ നീളത്തിൽ ബോണറ്റിൻ്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നീളുന്ന എൽഇഡി ലൈറ്റ് ബാറും വണ്ടിയിലെ പുതിയ മാറ്റമാണ്. നിരത്തിൽ പ്രത്യക്ഷപ്പെട്ട വണ്ടികളിൽ ടെയിൽ ലാംപ് എക്സ് യു വി 700 യുടേത് തന്നെയാണ് എന്നാൽ വണ്ടിയുടെ പ്രൊഡക്ഷൻ യൂണിറ്റിൽ വ്യത്യാസമുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഡിസൈനും ഉൾവശവും പൂർണമായും എക്സ് യു വി 700യിൽ നിന്ന് വ്യത്യസ്തമാക്കി മാത്രമേ പുറത്തിറക്കാൻ സാധ്യതയുള്ളൂ എന്നതാണ് പുറത്തുവരുന്ന മറ്റൊരു വിവരം.

മഹീന്ദ്രയുടെ ആദ്യ ഇലക്ട്രിക് എസ് യു വി കാണാൻ ഇങ്ങനെയാണ്;  ടെസ്റ്റിങ് വാഹനത്തിന്റെ ചിത്രങ്ങൾ പുറത്ത്
സമ്പൂർണ ഇവി എന്ന ആശയത്തിന് ബ്രേക്ക്; വോള്‍വൊയുടെ പിന്മാറ്റത്തിന് കാരണമെന്ത്?

ടെസ്റ്റ് വാഹനത്തിൽ കണ്ട അലോയ് വീലുകൾ പ്രൊഡക്ഷൻ യൂണിറ്റിലുമുണ്ടാകാനുള്ള സാധ്യതയില്ല. എക്സ് യു വി 700യെക്കാളും 4740 മില്ലിമീറ്റർ നീളവും 1900 മില്ലിമീറ്റർ വീതിയും 1760 മില്ലിമീറ്റർ ഉയരവും വണ്ടിക്ക് കൂടുതലുണ്ട്. വീൽബേസിലാണെങ്കിൽ 2762 മില്ലിമീറ്റർ വർധനവുമുണ്ട്.

ഇ8ന്റെ ഉൾവശത്തിന്റേതായി പുറത്തുവന്ന ദൃശ്യങ്ങളിൽ മൂന്നു വലിയ സ്ക്രീനുകൾ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിന്റെ ഭാഗമായി കാണുന്നുണ്ട്. പുതിയ മൾട്ടിഫങ്ഷൻ ടൂ സ്പോക് സ്റ്റിയറിങ് വീലാണ് ഇ8ൽ ഉണ്ടാവുക. സാധാരണഗതിയിൽ ഇലക്ട്രിക് വാഹനങ്ങളിൽ കാണുന്ന ഡ്രൈവ് മോഡ് സെലക്റ്ററും വണ്ടിയുടെ പുറത്തു വന്ന ചിത്രങ്ങളിൽ കാണാം. ഓഫ്‌റോഡിങ് പ്രത്യേകതകകളുള്ള വാഹനമാണെങ്കിലും ഇ8 ഓൾ വീൽ ഡ്രൈവ് വാഹനമല്ല. പുറത്ത് വരുന്ന മോഡൽ റിയർ വീൽ ഡ്രൈവാണ്. വണ്ടിക്ക് 170 കിലോവാട്ട് പവറും 380 എൻഎം ടോർക്കുമുണ്ട്. 345 ബിഎച്ച്പി പവറുള്ള മോഡലും പിന്നീട് കമ്പനി അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.

logo
The Fourth
www.thefourthnews.in