കാറുവാങ്ങാൻ പ്ലാനുണ്ടോ? ഈ സവിശേഷതകള്‍ ഉണ്ടോയെന്ന് ഉറപ്പാക്കുക

കാറുവാങ്ങാൻ പ്ലാനുണ്ടോ? ഈ സവിശേഷതകള്‍ ഉണ്ടോയെന്ന് ഉറപ്പാക്കുക

പുതിയൊരു വാഹനം വാങ്ങാനാഗ്രഹിക്കുന്നവർ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം?
Updated on
1 min read

ഇന്ത്യയിലെ വാഹനവിപണിയില്‍ ഇപ്പോള്‍ വ്യത്യസ്ഥതകളാല്‍ സമ്പന്നമാണ്. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ വിവിധ കമ്പനികളുടെ വ്യത്യസ്ത വിഭാഗങ്ങളില്‍ വരുന്ന വാഹനങ്ങള്‍ നിരത്തുകളിലേക്ക് എത്തി. ഏറ്റവും ഒടുവിലായി ലോഞ്ച് ചെയ്തിരിക്കുന്ന മഹീന്ദ്ര ഥാർ റോക്‌സാണ്. വിപണി സജീവമാവുകയും വാഹനങ്ങളുടെ എണ്ണവും വർധിക്കുകയും ചെയ്തതോടെ വാഹനം വാങ്ങാനാഗ്രഹിക്കുന്നവർക്കും ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിട്ടുണ്ടാകണം. പുതിയൊരു വാഹനം വാങ്ങാനാഗ്രഹിക്കുന്നവർ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം?

ഇലക്ട്രോണിക്ക് സ്റ്റബിലിറ്റി സിസ്റ്റം

ഇലക്ട്രോണിക്ക് സ്റ്റബിലിറ്റി സിസ്റ്റം (ഇഎസ്‌പി) ഒരു സുപ്രധാന സുരക്ഷ സവിശേഷതയാണ്. വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെടാതിരിക്കാൻ സഹായിക്കുന്ന സവിശേഷതയാണിത്.

ഹെഡ് റെസ്റ്റും സീറ്റ് ബെല്‍റ്റും

യാത്രക്കാരുടെ സുരക്ഷയ്ക്ക് അനിവാര്യമായ ഘടകങ്ങളാണ് സീറ്റ് ബെല്‍റ്റും ഹെഡ് റെസ്റ്റും. ഇവ രണ്ടും വാഹനത്തിലുണ്ടെന്ന് ഉറപ്പാക്കുക. സീറ്റ് ബെല്‍റ്റ് മുൻ സീറ്റുകള്‍ക്ക് മാത്രമല്ല, പിൻ സീറ്റുകള്‍ക്കുമുണ്ടെന്നും സ്ഥിരീകരിക്കുക.

കാറുവാങ്ങാൻ പ്ലാനുണ്ടോ? ഈ സവിശേഷതകള്‍ ഉണ്ടോയെന്ന് ഉറപ്പാക്കുക
സ്‌കോഡയുടെ പുതിയ എസ് യു വിക്ക് 'കൈലാഖ്' എന്നു പേരിട്ടത് മലയാളി; സമ്മാനം ആദ്യ കാര്‍

പവർ സ്റ്റീറിങ്ങ്

പുതിയ കാലത്ത് വാഹനത്തിന് അനിവാര്യമായ സവിശേഷതകളിലൊന്നാണ് പവർ സ്റ്റീറിങ്ങ്. വാഹനം ഓടിക്കുന്നയാളുടെ ജോലി എളുപ്പമാക്കുന്നതാണ് പവർ സ്റ്റീറിങ്ങ് സംവിധാനം. ഇത് വാഹനത്തിന്റെ നിയന്ത്രണം മികച്ചതാക്കുകയും ചെയ്യുന്നു.

സെൻട്രല്‍ ലോക്കിങ്ങ്

വാഹനത്തിന്റെ എല്ലാ ഡോറുകളും ഓരേ സമയം ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും സാധിക്കുന്ന സംവിധാനമാണ് സെൻട്രല്‍ ലോക്കിങ്ങ്. ഈ സംവിധാനമുണ്ടെങ്കില്‍ ഡോറുകള്‍ എല്ലാം ലോക്കാണെന്ന് ഉറപ്പിക്കാനും മോഷണം പോലുള്ളവയില്‍ നിന്ന് സംരക്ഷണം നേടാനും സഹായിക്കും.

logo
The Fourth
www.thefourthnews.in