ഗറില്ല വരുന്നു; ഇന്ത്യന്‍ വിപണിയില്‍ പുതിയ മോഡല്‍  അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഗറില്ല വരുന്നു; ഇന്ത്യന്‍ വിപണിയില്‍ പുതിയ മോഡല്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഏറെ കാത്തിരിപ്പിനൊടുവില്‍ റോയല്‍ എന്‍ഫീല്‍ഡ് ഗറില്ല 450 ഇന്ത്യയില്‍ അവതരിപ്പിച്ചു
Updated on
2 min read

ഏറെ കാത്തിരിപ്പിനൊടുവില്‍ റോയല്‍ എന്‍ഫീല്‍ഡ് ഗറില്ല 450 ഇന്ത്യയില്‍ അവതരിപ്പിച്ചു. 2.39 ലക്ഷത്തില്‍ തുടങ്ങി 2.54 ലക്ഷം വരെയാണ് ഗറില്ലയുടെ എക്‌സ് ഷോറൂം വില. ഹിമാലയന്‍ മോഡലിന് ശേഷം ഷെര്‍പ്പ 450 പ്ലാറ്റ്‌ഫോമില്‍ പുറത്തിറങ്ങുന്ന രണ്ടാമത്തെ മോഡലാണ് ഗറില്ല.

ഗറില്ല 450 ഒരു റോഡ്സ്റ്റര്‍ മോഡലാണ്. സ്ട്രിപ്പ് ചെയ്ത റെട്രോ ഡിസൈന്‍ ആണ് ബുള്ളറ്റിന് നല്‍കിയിരിക്കുന്നത്. ഫ്‌ലാഷ്, ഡാഷ്, അനലോഗ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളാണ് ഉള്ളത്. ബ്രാവ ബ്ലൂ, യെല്ലോ റിബണ്‍ എന്നീ രണ്ട് നിറങ്ങളില്‍ ഫ്‌ലാഷ് വേരിയന്റ് ലഭിക്കും. ഡാഷ് വേരിയന്റിന് രണ്ട് നിറങ്ങളുണ്ടാകും. ഗോള്‍ഡ് ഡിപ്പ്, പ്ലേയ ബാക്ക്. അനലോഗ് വേരിയന്റ് രണ്ട് നിറങ്ങളില്‍ ലഭിക്കും. സ്‌മോക്ക്, പ്ലേയ ബ്ലാക്ക്. അനലോഗിന് 2.39 ലക്ഷം രൂപയാണ്. ഡാഷ് 2.49 ലക്ഷം രൂപയ്ക്ക് ലഭിക്കും. ഫ്‌ളാഷിന് 2.54 ലക്ഷം രൂപ.

ഗറില്ലയുടെ ഡിസൈന്‍ ഒരു റെട്രോ റോഡ്സ്റ്ററിന്റേതാണ്. വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലൈറ്റ്, ടിയര്‍ ഡ്രോപ്പ് ആകൃതിയിലുള്ള ഫ്യുവല്‍ ടാങ്ക്, കുറഞ്ഞ ബോഡി വര്‍ക്ക്, താഴ്ന്ന സീറ്റ്. ഒപ്പം സുഖപ്രദമായ റൈഡിങ് സ്റ്റാന്‍സ് എനനിവ ഗറില്ല 450-യെ വേറിട്ടതാക്കുന്നു. 452 സിസി സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍ എന്നിവയ്ക്കാണ് ഗറില്ലയ്ക്ക് നല്‍കിയിരിക്കുന്നത്.

ഗറില്ല വരുന്നു; ഇന്ത്യന്‍ വിപണിയില്‍ പുതിയ മോഡല്‍  അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്
ഹ്യൂണ്ടായ് എക്സ്റ്റർ സിഎൻജി ഇന്ത്യൻ വിപണിയിൽ; വില 850,000 മുതൽ

8,000 ആര്‍പിഎമ്മില്‍ 39.47 ബിഎച്ച്പി പവറും 5,500 ആര്‍പിഎമ്മില്‍ 40 എന്‍എം പരമാവധി ടോര്‍ക്ക് ഔട്ട്പുട്ടും ലഭിക്കും. സ്ലിപ്പ് ആന്റ് അസിസ്റ്റ് ക്ലച്ചും 6 സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നു. റൈഡ്-ബൈ-വയര്‍ സംവിധാനവും ഓഫറിലുണ്ട്.

മോട്ടോര്‍ സൈക്കിളില്‍ സ്റ്റീല്‍ ട്യൂബുലാര്‍ ഫ്രെയിം ഉപയോഗിച്ചിരിക്കുന്നു. ഗറില്ലയ്ക്ക് മുന്‍വശത്ത് 43 എംഎം ടെലിസ്‌കോപ്പിക് ഫോര്‍ക്കും 140 എംഎം ട്രാലലും ലിങ്കേജ് ടൈപ്പ് മോണോഷോക്കും ലഭിക്കും. പിന്നില്‍ 150 എംഎം ട്രാവല്‍. ബ്രേക്കിംഗിനായി, മുന്നില്‍ ഡ്യുവല്‍ പിസ്റ്റണ്‍ കാലിപ്പറോടുകൂടിയ 310 എംഎം ഡിസ്‌ക്കും പിന്നില്‍ 270 എംഎം ഡിസ്‌ക്കും ഉണ്ട്. 185 കിലോഗ്രാം (കെര്‍ബ് വെയ്റ്റ്) ഭാരമുള്ള ഗറില്ലയ്ക്ക് 169 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും 780 എംഎം സീറ്റ് ഉയരവുമുണ്ട്. ഇതിനര്‍ഥം മോട്ടോര്‍ സൈക്കിള്‍ നഗര പരിതസ്ഥിതികളില്‍ കൈകാര്യം ചെയ്യാന്‍ വളരെ എളുപ്പമായിരിക്കും എന്നാണ്.

ഗൂഗിള്‍ മാപ്പും മീഡിയ കണ്‍ട്രോളറും ഉണ്ടാകും. യുഎസ്ബി ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ടിനൊപ്പം മുഴുവന്‍ എല്‍ഇഡി ലൈറ്റിങും ഉണ്ട്. ബുക്കിങ് ഇന്നുമുതല്‍ ആരംഭിക്കും. ഡെലിവറി 2024 ഓഗസ്റ്റില്‍ ആരംഭിക്കും. ട്രയംഫ് സ്പീഡ് 400, ഹീറോ മാവ്റിക്ക് 440, ഹാര്‍ലി-ഡേവിഡ്സണ്‍ എക്‌സ് 440, ബജാജ് ഡോമിനാര്‍, ബജാജ് പള്‍സര്‍ എന്‍എസ് 400 ഇഡസ്, കൂടാതെ കെടിഎം 390 ഡ്യൂക്ക് ഇവയെല്ലാമാണ് ഗറില്ല 450 യുടെ പ്രധാന എതിരാളികള്‍.

logo
The Fourth
www.thefourthnews.in