സ്കോഡയില്‍ തൊട്ടാല്‍ കൈ പൊള്ളും! ഫ്ലാഗ്ഷിപ്പ് കാറുകളുടെ വിലയില്‍ വന്‍ വർധനവ്

സ്കോഡയില്‍ തൊട്ടാല്‍ കൈ പൊള്ളും! ഫ്ലാഗ്ഷിപ്പ് കാറുകളുടെ വിലയില്‍ വന്‍ വർധനവ്

കാറുകള്‍ ഇതിനോടകം ബുക്ക് ചെയ്തവർക്കും പുതിയ നിരക്ക് ബാധകമായിരിക്കും
Updated on
2 min read

ഫ്ലാഗ്ഷിപ്പ് വിഭാഗത്തില്‍പ്പെടുന്ന കാറുകളുടെ വില വർധിപ്പിച്ച് ചെക്ക് വാഹന നിർമാതാക്കളായ സ്കോഡ ഓട്ടൊ. ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റുപോകുന്ന സ്കോഡയുടെ എസ്‍യുവി മോഡലായ കുഷാക്കിനും സെഡാന്‍ മോഡലായ സ്ലാവിയക്കുമാണ് വില വർധിപ്പിച്ചത്. ഒരു ലക്ഷം രൂപ വരെ ഉയരുമെന്നാണ് റിപ്പോർട്ടുകള്‍. കാറുകള്‍ ഇതിനോടകം ബുക്ക് ചെയ്തവർക്കും പുതിയ നിരക്ക് ബാധകമായിരിക്കും.

കുഷാക്കിന്റേയും സ്ലാവിയുടേയും ബേസ് മോഡലുകളിലും വില വർധനവ് പ്രത്യക്ഷമാണ്. സ്ലാവിയയുടെ ബേസ് വേരിയന്റിന് 64,000 രൂപയും കുഷാക്കിന്റെ ബേസ് വേരിയന്റിന് ഒരു ലക്ഷം രൂപയുമാണ് വർധിപ്പിച്ചിരിക്കുന്നത്.

കുഷാക്കിന്റെ വില 11.89 ലക്ഷത്തിലാണ് ആരംഭിക്കുന്നത്. ടോപ് വേരിയന്റിന് 19.51 ലക്ഷം വരെയാണ് എക്സ് ഷൊറൂം വില. സ്ലാവിയയുടെ തുടക്ക വില 11.53 ലക്ഷമാണ്, ടോപ് വേരിയന്റ് വില 19.20 ലക്ഷവും.

സ്കോഡ കുഷാക്ക്: പുതിയ വില

മാറ്റ്, എലഗന്‍സ് എഡിഷനുകള്‍ക്ക് വില വർധനവ് പ്രഖ്യാപിച്ചിട്ടില്ല. മറ്റെല്ലാം കുഷാക്ക് വേരിയന്റുകള്‍ക്കും കുറഞ്ഞത് 16,000 രൂപ മുതല്‍ വർധിപ്പിച്ചിട്ടുണ്ട്.

അമ്പിഷന്‍ ഒരു ലിറ്റർ എൻജിൻ ഓട്ടോമാറ്റിക്ക് വേരിയന്റിന്റെ വില 15.49 ലക്ഷമാക്കി. അതേസമയം, അമ്പിഷന്‍ മാനുവല്‍ വേരിയന്റിന്റെ വിലയില്‍ 66,000 രൂപ വർധിപ്പിച്ചിട്ടുണ്ട്.

അമ്പിഷന്‍ 1.5 ലിറ്റർ എൻജിൻ മാനുവല്‍ വേരിയന്റിന്റെ വിലയില്‍ 80,000 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ കാറിന്റെ വില 15.99 ലക്ഷമായി ഉയർന്നു. ഓട്ടോമാറ്റിക്ക് വേരിയന്റിന്റെ വിലയില്‍ 40,000 രൂപയുടെ വർധനവുമുണ്ട്.

സ്കോഡയില്‍ തൊട്ടാല്‍ കൈ പൊള്ളും! ഫ്ലാഗ്ഷിപ്പ് കാറുകളുടെ വിലയില്‍ വന്‍ വർധനവ്
അപ്രമാദിത്വം തുടരാൻ ക്രെറ്റ 2024

സ്കോഡ സ്ലാവിയ: പുതിയ വില

11,000 മുതല്‍ 64,000 വരെയാണ് സ്കോഡ സ്ലാവിയയുടെ വിലയിലുണ്ടായിരിക്കുന്ന വർധനവ്. ഒരു ലിറ്റർ എൻജിൻ വരുന്ന ആക്ടീവ് വേരിയന്റെ മാനുവല്‍ ട്രാന്‍സ്മിഷന്റെ വിലയിലാണ് വർധനവ് കൂടുതല്‍.

ഒരു ലിറ്റർ എൻജിൻ വരുന്ന സ്റ്റേല്‍ വേരിയന്റിന്റെ ഓട്ടോമാറ്റിക്ക് വേർഷന് 61,000 രൂപ വർധിപ്പിച്ചിട്ടുണ്ട്. മാനുവല്‍ വേരിയന്റിന്റെ വിലയിലുണ്ടായ ഉയർച്ച 51,000 രൂപയാണ്. 1.5 ലിറ്റർ എൻജിൻ വരുന്ന മോഡലുകള്‍ക്കാണ് 11,000 രൂപ വീതം വർധിപ്പിച്ചിരിക്കുന്നത്.

logo
The Fourth
www.thefourthnews.in