ഫിയറ്റ് ഇന്ത്യൻ വിപണിയിലേക്ക് വീണ്ടും; പുനരവതരിപ്പിക്കാൻ ഒരുങ്ങി സ്റ്റെല്ലാന്റിസ്

ഫിയറ്റ് ഇന്ത്യൻ വിപണിയിലേക്ക് വീണ്ടും; പുനരവതരിപ്പിക്കാൻ ഒരുങ്ങി സ്റ്റെല്ലാന്റിസ്

വാഹന രംഗത്തെ മത്സരങ്ങളും സാമ്പത്തിക പ്രതിസന്ധിയും മൂലം 2019ലാണ് ഫിയറ്റ് ഇന്ത്യൻ വിപണി വിട്ടത്
Updated on
1 min read

ഫിയറ്റ് കാര്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നു. ലോകത്തിലെ മൂന്നാമത്തെ വലിയ കാർ നിർമാതാക്കളായ സ്റ്റെല്ലാന്റിസാണ് ഫിയറ്റ് വീണ്ടും ഇന്ത്യൻ വിപണിയില്‍ അവതരിപ്പിക്കാൻ തയ്യാറെടുക്കുന്നത്. ഇതിനൊപ്പം ജനപ്രിയ ഇറ്റാലിയൻ ബ്രാൻഡായ ആൽഫ റോമിയോ ഉൾപ്പെടെയുള്ള ഐക്കണിക് ബ്രാൻഡുകളുടെയും വാഹനങ്ങൾ ഇന്ത്യയിലെത്തിക്കാനുള്ള പദ്ധതികളിലാണ് സ്റ്റെല്ലാന്റിസെന്നാണ് റിപ്പോർട്ടുകള്‍. വാഹന രംഗത്തെ മത്സരങ്ങളും സാമ്പത്തിക പ്രതിസന്ധിയും മൂലം 2019ലാണ് ഫിയറ്റ് ഇന്ത്യൻ വിപണി വിട്ടത്.

ഫിയറ്റ് ഇന്ത്യൻ വിപണിയിലേക്ക് വീണ്ടും; പുനരവതരിപ്പിക്കാൻ ഒരുങ്ങി സ്റ്റെല്ലാന്റിസ്
ഓഫ്റോഡർ ഥാറിന്റെ പുതിയ മുഖം; വരുന്നു ഇലക്ട്രിക് മോഡൽ

വർഷങ്ങളുടെ പാരമ്പര്യമുള്ള ഫിയറ്റിന് ഇന്നും ഇന്ത്യന്‍ വിപണിയില്‍ ആരാധകരുണ്ട്. അതാണ് ഫിയറ്റിനെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാൻ സ്റ്റെല്ലാന്റിസിന് പിന്‍ബലമാകുന്നത്. ഇതാണ് ഉദ്യമത്തിന് പിന്നിലുള്ള കാരണമെന്ന് സ്റ്റെല്ലന്റിസ് ഏഷ്യ, ഇന്ത്യ പസഫിക് റീജിയൻ സീനിയർ വൈസ് പ്രസിഡന്റ് ബില്ലി ഹായെസ് പറഞ്ഞു.

സ്റ്റെല്ലാന്റിസിന്റെ ജീപ്പിനും സിട്രോണിനും ഇന്ത്യയില്‍ ആരാധകരേറെയാണ്. ഫിയറ്റിനെ തിരികെയെത്തിക്കുന്നതിനോടൊപ്പം മുഴുവന്‍ ബ്രാന്‍ഡുകളെയും ഇന്ത്യയില്‍ സജീവമാക്കുക എന്ന ലക്ഷ്യവും സ്റ്റെല്ലന്റിസിനുണ്ട്. വാഹന വിപണിരംഗത്ത് വലിയ മത്സരം നടക്കുന്ന സാഹചര്യത്തില്‍ ഫിയറ്റിനെ എങ്ങനെയാണ് അവതരിപ്പിക്കേണ്ടത് എന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. 1964ലാണ് ഫിയറ്റ് ആദ്യമായി ഇന്ത്യയിൽ അവതരിപ്പിച്ചത്.

ഫിയറ്റ് ഇന്ത്യൻ വിപണിയിലേക്ക് വീണ്ടും; പുനരവതരിപ്പിക്കാൻ ഒരുങ്ങി സ്റ്റെല്ലാന്റിസ്
ക്രെറ്റ, അൽകസാർ അഡ്വെഞ്ചർ എഡിഷനുകൾ പുറത്തിറക്കി ഹ്യുണ്ടായി

ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിക്കുന്നതിന് മുൻപ് ഫിയറ്റ് ലീനിയ, ഫിയറ്റ് പുന്തോ എന്നീ 2 കാറുകളാണ് പ്രധാനമായും രാജ്യത്ത് വിറ്റഴിച്ചിരുന്നത്. ഫിയറ്റ് ലീനിയയ്ക്കും പുന്തോയ്ക്കും രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് ഉണ്ടായിരുന്നത്. 88.7 ബിഎച്ച്‌പി പവറും 115 എൻഎം ടോർക്കും നൽകുന്ന 1368 സിസി പെട്രോൾ എൻജിനാണ് ഫിയറ്റ് ലീനിയയ്ക്ക് ഉണ്ടായിരുന്നത്. അതേസമയം, 67.1 ബിഎച്ച്പിയും 96 എൻഎം ടോർക്കും നൽകുന്ന 1172 സിസി പെട്രോൾ എഞ്ചിനാണ് ഫിയറ്റ് പുന്തോയ്ക്ക് കരുത്ത് നൽകിയിരുന്നത്. ഈ 2 കാറുകൾ ഇന്ത്യയിലെ മുഴുവൻ ഫിയറ്റ് ലൈനപ്പിലും വച്ച് ഏറ്റവും ജനപ്രീതി നേടിയവയായിരുന്നു. ഇപ്പോഴും ഈ വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തുകളിൽ സജീവമാണെന്നതാണ് മറ്റൊരു പ്രത്യേകത.

logo
The Fourth
www.thefourthnews.in