നിർമാണ പിഴവ്; എൻഡവർ ഉടമയ്ക്ക് ഫോർഡ്  42 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി

നിർമാണ പിഴവ്; എൻഡവർ ഉടമയ്ക്ക് ഫോർഡ് 42 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി

തുക പൂർണമായും ലഭിക്കുന്നതോടെ ഉടമ വാഹനം കമ്പനിക്ക് തിരിച്ചുനൽകണം
Updated on
1 min read

നിര്‍മാണത്തകരാറുള്ള വാഹനം വിറ്റതിന്, ഫോർഡ് ഇന്ത്യ ഉപഭോക്താവിന് 42 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. ഫോര്‍ഡ് ടൈറ്റാനിയം എന്‍ഡവര്‍ 3.4L നിർമാണത്തകരാറുമായി ബന്ധപ്പെട്ട കേസിലാണ് കമ്പനി നഷ്ടപരിഹാരം നൽകണമെന്ന കോടതി ഉത്തരവ്.

തുക പൂർണമായും ലഭിക്കുന്നതോടെ ഉടമ വാഹനം കമ്പനിക്ക് തിരിച്ചുനൽകണം

നിർമാണ പിഴവ്; എൻഡവർ ഉടമയ്ക്ക് ഫോർഡ്  42 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി
എൻഫീൽഡിനോട് ഏറ്റുമുട്ടാൻ ട്രയംഫിന്റെ ഇരട്ടകൾ; സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400x യുകെയിൽ അവതരിപ്പിച്ചു

കാര്‍ ഉപയോഗിച്ച് തുടങ്ങിയപ്പോൾ മുതൽതന്നെ ഓയിൽ ടാങ്കിലെ ചോർച്ച ഉള്‍പ്പെടെ വിവിധ തകരാറുകള്‍ ചൂണ്ടിക്കാണിച്ച് ഉടമ പഞ്ചാബ് സ്റ്റേറ്റ് കണ്‍സ്യൂമര്‍ കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതിനെതുടര്‍ന്ന് എഞ്ചിന്‍ സൗജന്യമായി മാറ്റാനും പ്രതിദിനം 2000 രൂപ ഉടമയ്ക്ക് നല്‍കാനും ഉപഭോക്തൃ കമ്മീഷന്‍ കമ്പനിക്ക് നിർദേശം നൽകി. ദേശീയ ഉപഭോക്തൃ കമ്മീഷനും ഉത്തരവ് അംഗീകരിച്ചതോടെ ഫോര്‍ഡ് ഇന്ത്യ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഉടമയ്ക്ക് 42 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഫോര്‍ഡിനോട് നിര്‍ദേശിച്ചത്

അപ്പീല്‍ പരിഗണിക്കുന്നതിടെ, എഞ്ചിന്‍മാറ്റിയിട്ടും വാഹനം ഗതാഗതയോഗ്യമായില്ലെന്നും മറ്റ് നിരവധി പ്രശ്‌നങ്ങളുള്ളതിനാല്‍ സുഗമമായ ഡ്രൈവിങ് സാധ്യമാകുന്നില്ലെന്നും ഉടമ കോടതിയെ അറിയിച്ചു. രേഖകളും വിദഗ്ധ നിർദേശങ്ങളും കേട്ടതിന് ശേഷമാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് ഉടമയ്ക്ക് 42 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്. സംസ്ഥാന ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവുപ്രകാരം ഇതിനകം ആറ് ലക്ഷം രൂപ നല്‍കിയതിനാല്‍ ബാക്കി 36 ലക്ഷം രൂപ ഇനി ഫോര്‍ഡ് നൽകേണ്ടി വരും. പുറമെ വാഹനത്തിന്റെ ഇന്‍ഷൂറന്‍സ് ഇനത്തില്‍ 87,000 രൂപയും നൽകണം. തുക പൂർണമായും ലഭിക്കുന്നതോടെ ഉടമ വാഹനം കമ്പനിക്ക് തിരിച്ചുനൽകാനും കോടതി ഉത്തരവിട്ടു.

logo
The Fourth
www.thefourthnews.in