ജിംനിയുടെ ഹെറിറ്റേജ് എഡിഷന്‍ ലോഞ്ച് ചെയ്ത് സുസുക്കി; വില്‍പനയ്ക്ക് 500 യൂണിറ്റുകള്‍ മാത്രം

ജിംനിയുടെ ഹെറിറ്റേജ് എഡിഷന്‍ ലോഞ്ച് ചെയ്ത് സുസുക്കി; വില്‍പനയ്ക്ക് 500 യൂണിറ്റുകള്‍ മാത്രം

ഇത് ആദ്യമായല്ല ജിംനിയുടെ ഹെറിറ്റേജ് എഡിഷന്‍ സുസുക്കി പുറത്തിറക്കുന്നത്
Updated on
1 min read

ജിംനിയുടെ ഏറ്റവും പുതിയ ഹെറിറ്റേജ് എഡിഷന്‍ ഓസ്ട്രേലിയയില്‍ അവതരിപ്പിച്ച് സുസുക്കി. ഹെറിറ്റേജ് എഡിഷന്റെ 500 യൂണിറ്റ് മാത്രമായിരിക്കും സുസുക്കി പുറത്തിറക്കുക. ഇന്ത്യയില്‍ ലഭ്യമായിട്ടുള്ള അഞ്ചു ഡോർ വേർഷന്‍ തന്നെയാണ് ഓസ്ട്രേലിയയിലും ലോഞ്ച് ചെയ്തിരിക്കുന്നത്.

ഇത് ആദ്യമായല്ല ജിംനിയുടെ ഹെറിറ്റേജ് എഡിഷന്‍ സുസുക്കി പുറത്തിറക്കുന്നത്. 2023ല്‍ മൂന്ന് ഡോർ ജിംനിയുടെ ഹെറിറ്റേജ് എഡിഷന്‍ അവതരിപ്പിച്ചിരുന്നു. അന്ന് 300 യൂണിറ്റ് മാത്രമായിരുന്നു വില്‍പ്പനയ്ക്കായി നിർമ്മിച്ചത്.

ചില മാറ്റങ്ങളുമായാണ് പുതിയ വേരിയന്റ് വിപണിയിലേക്ക് എത്തുന്നത്. ഇരുവശങ്ങളിലുമായി ഓറഞ്ചും ചുവപ്പും നിറത്തിലുള്ള സ്റ്റിക്കറുകള്‍ നല്‍കിയിട്ടുണ്ട്. ചുവപ്പ് നിറത്തിലാണ് മഡ് ഫ്ലാപ്പും വരുന്നത്. ഇതിനു പുറമെ കാർഗൊ ട്രേയും നല്‍കിയിട്ടുണ്ട്.

വെള്ള, ഷിഫോണ്‍ ഐവറി, ബ്ലൂയിഷ് ബ്ലാക്ക് പേള്‍, ജംഗിള്‍ ഗ്രീന്‍, ഗ്രാനേറ്റ് ഗ്രെ മെറ്റാലിക്ക് എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകളാണ് ഹെറിറ്റേജ് എഡിഷനുള്ളത്.

ജിംനിയുടെ ഹെറിറ്റേജ് എഡിഷന്‍ ലോഞ്ച് ചെയ്ത് സുസുക്കി; വില്‍പനയ്ക്ക് 500 യൂണിറ്റുകള്‍ മാത്രം
മണിക്കൂറിൽ 200 കിലോമീറ്റർ; അതിവേഗ പറക്കും ടാക്‌സികള്‍ ഇന്ത്യയിലും

എഴുപതു മുതലുള്ള ജിംനിയുടെ ചരിത്രം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഹെറിറ്റേജ് എഡിഷനുകള്‍ അവതരിപ്പിച്ചിട്ടുള്ളത്. 1.2 ലിറ്റർ വരുന്ന കെ സീരീസ് പെട്രോള്‍ എഞ്ജിനാണ് ജിംനിയില്‍ വരുന്നത്. 99 ബിഎച്ച്പി പവറില്‍ 130 എന്‍എം ടോർക്ക് വരെ ഉത്പാദിപ്പിക്കാന്‍ കഴിയും. 5 സ്പീഡ് മാനുവല്‍ ഗിയർബോക്സ് മാത്രമാണ് ഹെറിറ്റേജ് എഡിഷനിലുള്ളത്. സാധാരണ ജിംനിയില്‍ ഓട്ടോമാറ്റിക്ക് വേരിയന്റും ലഭ്യമാണ്.

ഒന്‍പത് ഇഞ്ച് വരുന്ന ടച്ച് സ്ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റം, വയർലെസ് ആപ്പിള്‍ കാർപ്ലെ, ആന്‍ഡ്രോയിഡ് ഓട്ടൊ, ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കണ്‍ട്രോള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിറിങ് വീല്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, മള്‍ട്ടി ഇൻഫർമേഷന്‍ ഡിസ്പ്ലെ, സുരക്ഷയ്ക്കായി ആറ് എയർബാഗുകള്‍ എന്നിവയാണ് വാഹനത്തിന്റെ മറ്റ് സവിശേഷതകള്‍.

logo
The Fourth
www.thefourthnews.in