ടെസ്‌ല പ്ലാന്റിനായി തമിഴ്‌നാട്; ആഗോള ബ്രാന്‍ഡുകളെ ആകർഷിക്കുക ലക്ഷ്യമെന്ന് വ്യവസായ മന്ത്രി

ടെസ്‌ല പ്ലാന്റിനായി തമിഴ്‌നാട്; ആഗോള ബ്രാന്‍ഡുകളെ ആകർഷിക്കുക ലക്ഷ്യമെന്ന് വ്യവസായ മന്ത്രി

ഈ മാസം അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് കൂടിക്കാഴ്ച നടത്തുന്നുണ്ട്
Updated on
1 min read

അമേരിക്കന്‍ ഇവി വാഹന നിർമാതാക്കളായ ടെസ്‌ലയെ സംസ്ഥാനത്തേക്ക് ആകർഷിക്കാന്‍ നീക്കങ്ങളുമായി തമിഴ്‌നാട് സർക്കാർ. ഇന്ത്യയില്‍ വാഹന നിർമാണം ആരംഭിക്കുന്നതിനുള്ള നീക്കങ്ങള്‍ ടെസ്‌ല നടത്തുന്നതിനിടെയാണ് തമിഴ്‌നാടിന്റെ നീക്കം. ഇന്ത്യയില്‍ വാഹന നിർമാണ പ്ലാന്റ് ആരംഭിക്കുന്നതിന് ടെസ്‍ല അനുയോജ്യമായ സ്ഥലം അന്വേഷിക്കുന്നതായി നേരത്തെ സൂചനകള്‍ പുറത്തു വന്നിരുന്നു. ഈ മാസം അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് കൂടിക്കാഴ്ച നടത്തുന്നുണ്ട്.

ഫാക്ടറി സ്ഥാപിക്കുന്നതിനായി മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ ടെസ്‍‌ലയ്ക്ക് ഭൂമി വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് തമിഴ്‌നാട് സർക്കാരും താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.

തമിഴ്‌നാടിനെ ഇവി വാഹന നിർമാണ ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള വരവ് സംബന്ധിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിച്ച തമിഴ്‌നാട് വ്യവസായ മന്ത്രി ടി ആർ ബി രാജ പറഞ്ഞു. ആഗോള തലത്തിലുള്ള കമ്പനികളെ ആകർഷിക്കുന്നതിനായുള്ള ശ്രമങ്ങള്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടെസ്‌ല പ്ലാന്റിനായി തമിഴ്‌നാട്; ആഗോള ബ്രാന്‍ഡുകളെ ആകർഷിക്കുക ലക്ഷ്യമെന്ന് വ്യവസായ മന്ത്രി
ഇന്ത്യയില്‍ ടെസ്‍ല വാഹനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലേക്ക് അടുക്കുന്നു: ഇലോണ്‍ മസ്ക്

അമേരിക്കയില്‍ പോലും ടെസ്‍ലയെ ആകർഷിക്കുന്നതിനായി സംസ്ഥാനങ്ങള്‍ തമ്മില്‍ മത്സരം നടന്നിരുന്നു. ഇന്ത്യയില്‍ പ്ലാന്റ് നിർമിക്കുന്നതിനും അനുകൂലമായ സ്ഥലം കണ്ടെത്തുന്നതിനും ടെസ്‌ല റിലയന്‍സിന്റെ സഹായം തേടിയതായും സൂചനകളുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ടെസ്‌ലയോ റിലയന്‍സോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യയില്‍ ടെസ്‍ല ഇലക്ട്രിക്ക് വാഹനങ്ങള്‍ ലഭ്യമാക്കുക എന്ന സ്വഭാവികമായ പുരോഗതിയിലേക്കാണ് നീങ്ങുന്നതെന്ന് മസ്‌ക് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in