ഇടത്തരം എസ്‌യുവി സെഗ്മെന്റിൽ മത്സരിക്കാൻ വ്യത്യസ്ത ഇന്ധന ഓപ്ഷനുകളുമായി ടാറ്റ കർവ്; സിഎൻജി മോഡൽ സജീവ പരിഗണനയിൽ

ഇടത്തരം എസ്‌യുവി സെഗ്മെന്റിൽ മത്സരിക്കാൻ വ്യത്യസ്ത ഇന്ധന ഓപ്ഷനുകളുമായി ടാറ്റ കർവ്; സിഎൻജി മോഡൽ സജീവ പരിഗണനയിൽ

സിഎൻജി പതിപ്പ് സജീവ പരിഗണനയിലാണെന്ന് ടാറ്റ മോട്ടോഴ്‌സ് മാനേജിങ് ഡയറക്ടർ ശൈലേഷ് ചന്ദ്ര ഇലക്ട്രിക് കർവിൻ്റെ ലോഞ്ചിങ് വേളയിൽ മാധ്യമങ്ങളോട് പറഞ്ഞു. കാർ രൂപകൽപ്പന ചെയ്യുമ്പോൾ അതിന്റെ ഡിസൈൻ സിഎൻജിക്കായി പരിരക്ഷിതമാണെന്ന് നിർമാതാക്കൾ ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Updated on
1 min read

സാധാരണ എസ്‌യുവികളിൽ നിന്ന് തീർത്തും വ്യത്യസ്തമായ കൂപ്പെ-എസ്‌യുവി ഘടനയിലുള്ള കർവ് ഉപയോഗിച്ച് ഇടത്തരം എസ്‌യുവി സെഗ്മെന്റിൽ ഇടം പിടിക്കാനുള്ള ശ്രമത്തിലാണ് ടാറ്റ മോട്ടോർസ്. രണ്ട് ഇവി പവർ ട്രെയിൻ ഓപ്ഷനുകൾ, രണ്ട് പെട്രോൾ എൻജിനുകൾ,ഒരു ഡീസൽ എൻജിൻ എന്നിവ കൂടാതെ സിഎൻജി സംവിധാനം കൂടി കർവിൽ ഉൾപ്പെടുത്താനാണ് ടാറ്റ മോട്ടോർസ് ഉദ്ദേശിക്കുന്നത്. ഒരു സിഎൻജി പതിപ്പ് സജീവ പരിഗണനയിലാണെന്ന് ടാറ്റ മോട്ടോഴ്‌സ് മാനേജിങ് ഡയറക്ടർ ശൈലേഷ് ചന്ദ്ര ഇലക്ട്രിക് കർവിൻ്റെ ലോഞ്ചിങ് വേളയിൽ മാധ്യമങ്ങളോട് പറഞ്ഞു. കാർ രൂപകൽപ്പന ചെയ്യുമ്പോൾ അതിന്റെ ഡിസൈൻ സിഎൻജിക്കായി പരിരക്ഷിതമാണെന്ന് നിർമാതാക്കൾ ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഇടത്തരം എസ്‌യുവി സെഗ്മെന്റിൽ മത്സരിക്കാൻ വ്യത്യസ്ത ഇന്ധന ഓപ്ഷനുകളുമായി ടാറ്റ കർവ്; സിഎൻജി മോഡൽ സജീവ പരിഗണനയിൽ
രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ 55.2 ശതമാനം വർധന; ഇരുചക്ര വാഹനങ്ങൾക്ക് ആവശ്യക്കാർ ഏറുന്നു

1.2 ലിറ്റർ ഇന്ധന സംഭരണശേഷി ഉള്ള സിഎൻജി മോഡലിൽ ഓരോ സിലിണ്ടറിലേക്കും നേരിട്ട് ഇന്ധനം നിറയ്ക്കാൻ ഉയർന്ന മർദ്ദം ഉപയോഗിക്കുന്ന ആന്തരിക ജ്വലന എഞ്ചിനുകൾക്കുള്ള ഇന്ധന വിതരണ സംവിധാനമായ ഡയറക്ട് ഇന്‍ജക്ഷന് പകരം 1.2 ലിറ്റർ ഇന്ധന സംഭരണശേഷിയുള്ള സാധാരണ ടർബോ എഞ്ചിനുകളായിരിക്കും ഉണ്ടായിരിക്കുന്നത്. ടാറ്റായുടെ നെക്സൺ മോഡലിലും ഇതേ സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. ടാറ്റ സിഎൻജി നെക്സൺ 2025ഓടു കൂടി വിപണിയിൽ എത്തും.

എസ്‌യുവികളുടെ ഉയർന്ന സെഗ്മെൻ്റ് മോഡലുകളിലും ട്രിമ്മുകളിലും സിഎൻജി സംവിധാനം ഉൾപ്പെടുത്താനുള്ള ശ്രമത്തിൽ നിന്ന് ടാറ്റ മോട്ടോഴ്‌സ് പിന്മാറിയിട്ടില്ല. കൂടാതെ 'സിഎൻജിയുടെ പ്രീമിയംവൽക്കരണം' തങ്ങളാണ് നയിക്കുന്നതെന്ന് ഇവർ അവകാശപ്പെടുകയും ചെയ്യുന്നുണ്ട്. ഗ്രാൻഡ് വിറ്റാരയും ഹൈറൈഡറും ഇടത്തരം എസ്‌യുവി സെഗ്‌മെൻ്റിൽ സിഎൻജി പവർട്രെയിനുകൾക്കൊപ്പം ടാറ്റ ലഭ്യമാക്കുന്നുണ്ട്.

കർവിന്റെ ഇവി മോഡൽ ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചു പറ്റുമെന്ന് തന്നെയാണ് നിർമാതാക്കൾ വിശ്വസിക്കുന്നത്. ഓട്ടോമാറ്റിക് എസ്‌യുവികൾക്ക് തുല്യമായ വിലയ്ക്ക്തന്നെ ലഭ്യമാക്കാനാണ് ടാറ്റ മോട്ടോർസ് ശ്രമിക്കുന്നത്. ഇത് സ്ഥിര ഉപഭോക്താക്കളെ വലിയ രീതിയിൽ സ്വാധീനിക്കുമെന്നും മൊത്ത വില്പനയുടെ 30 ശതമാനത്തിലധികം കർവ് ഇവിയ്ക്ക് സ്വന്തമാക്കാൻ കഴിയുമെന്നും ഇവർ പ്രതീക്ഷിക്കുന്നു.

കർവിന്റെ ഇന്റേണൽ കംപഷൻ എൻജിൻ (ഐസിഇ) മോഡലിന്റെ വില സെപ്റ്റംബർ രണ്ടിനാകും ടാറ്റ മോട്ടോർസ് പുറത്തു വിടുന്നത്. ഇടത്തരം എസ്‌യുവി സെഗ്മെന്റിൽ നാല് ഇന്ധന ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്ന ഏക മോഡൽ കർവ് ആണ്. അതിനാൽ തന്നെ വിപണിയിൽ ഇതിന്റെ പ്രകടനം എങ്ങനെ എന്നുള്ളത് കാത്തിരുന്ന് കാണേണ്ടതാണ്.

logo
The Fourth
www.thefourthnews.in