ടാറ്റ കര്‍വ് വരുന്നു, ഓഗസ്റ്റ് ഏഴിന് വിപണിയില്‍; അറിയാം വിലയും പ്രത്യേകതകളും

ടാറ്റ കര്‍വ് വരുന്നു, ഓഗസ്റ്റ് ഏഴിന് വിപണിയില്‍; അറിയാം വിലയും പ്രത്യേകതകളും

കാത്തിരിപ്പിനൊടുവില്‍ ടാറ്റയുടെ ഇലക്ട്രിക് കൂപ്പെ എസ്‌യുവി നിരത്തുകളിലെത്തുന്നു
Updated on
2 min read

കാത്തിരിപ്പിനൊടുവില്‍ ടാറ്റയുടെ ഇലക്ട്രിക് കൂപ്പെ എസ്‌യുവി നിരത്തുകളിലെത്തുന്നു. ഓഗസ്റ്റ് ഏഴിന് കര്‍വ് ഇവി അവതരിപ്പിക്കുമെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. ആദ്യം ഇലക്ട്രിക് മോഡലാണ് എത്തുന്നത്. പിന്നാലെ ഐസ് എന്‍ജിന്‍ പതിപ്പും പുറത്തിറങ്ങും. ഇന്ത്യന്‍ ഫെസ്റ്റിവല്‍ സീസണ്‍ ലക്ഷ്യമിട്ടാണ് ടാറ്റ പുതിയ മോഡല്‍ വിപണയിലെത്തിക്കാന്‍ പോകുന്നത്.

ടാറ്റ മോട്ടോഴ്‌സിന്റെ പ്രൊഡക്ഷന്‍ ലൈനില്‍ ഏവരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് കര്‍വ്. നെക്‌സോണിന്റെ അതേ പ്ലാറ്റ്‌ഫോമിന്റെ നവീകരിച്ച ശൈലിയിലാണ് വാഹനം എത്തുന്നത്. സ്ലിം എല്‍ഇഡി ലൈറ്റ് ബാറുകളോട് കൂടിയ ഫ്രണ്ട് ഫാസിയ ഹൈ സെറ്റ് ബോണറ്റാണ് കാറിനുള്ളത്. നെകസോണിനെക്കാളും വലുപ്പമുള്ളതാണ് കര്‍വ്. ഹാരിയറിനെക്കാള്‍ ചെറുതുമായിരിക്കും.

ഇന്റീരിയറിന് മിനിമലിസ്റ്റ് തീം ആയിരിക്കും. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനും ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റിനുമായി ഡാഷ്ബോര്‍ഡില്‍ രണ്ട് ഡിസ്‌പ്ലേകള്‍ ഉണ്ടാകും. സ്റ്റിയറിങ് വീല്‍ നിലവിലുള്ള മോഡലുകളുടേത് പോലെതന്നെയാരിക്കും. 8 സ്പീക്കര്‍ സൗണ്ട് സിസ്റ്റം, ഓട്ടോ ഹെഡ് ലാംപ്‌സ്, റെയിന്‍ സെന്‍സിങ് വൈപ്പേര്‍സ്, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, എയര്‍ പ്യൂരിഫയര്‍ എന്നിവയും കാറിന്റെ ഇന്റീരിയറിലുണ്ടാകും.

വാഹനത്തിന്റെ പവര്‍ട്രെയിനുകളെ കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എന്നിരുന്നാലും ചില സൂചനകള്‍ കമ്പനി നല്‍കിയിട്ടുണ്ട്. നെക്‌സോണില്‍ ഉപയോഗിക്കുന്ന 115 ബിഎച്ച്പി, 260 യൂണിറ്റ് 1.5 ലീറ്റര്‍ ഡീസല്‍ എഞ്ചിനായിരിക്കും കര്‍വിന്. ഓട്ടോ എക്സ്പോ 2023ല്‍ ടാറ്റ അവതരിപ്പിച്ച പെട്രോള്‍ എഞ്ചികളില്‍ ഒന്നായിരിക്കും കര്‍വിന്റെ ഐസിഇ രൂപത്തിലുണ്ടാകുക. 123 ബിഎച്ച്പി കരുത്തും പരമാവധി 225 എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ഒരു സാധ്യത.

ടാറ്റ കര്‍വ് വരുന്നു, ഓഗസ്റ്റ് ഏഴിന് വിപണിയില്‍; അറിയാം വിലയും പ്രത്യേകതകളും
സ്വിഫ്റ്റിന് യൂറൊ എൻസിഎപി ക്രാഷ് ടെസ്റ്റില്‍ 3 സ്റ്റാർ റേറ്റിങ്; കുട്ടികളുടെ സുരക്ഷയില്‍ ആശങ്ക

ഹ്യുണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര എന്നിവയോടാണ് കര്‍വ് മത്സരിക്കുന്നത്. ഇവയുടെയെല്ലാം വില ആരംഭിക്കുന്നത് 11 ലക്ഷത്തില്‍ നിന്നാണ്. കര്‍വിന്റെ വില 18 ലക്ഷം മുതലായിരിക്കും ആരംഭിക്കുക.

നേരത്തെ, കര്‍വിന്റെ പരീക്ഷയോട്ട വീഡിയോകള്‍ പുറത്തവന്നിരുന്നു. രാജസ്ഥാനിലെ ഥാര്‍ മരുഭൂമിയില്‍ 50 ഡിഗ്രി ചൂടിലായിരുന്നു മരുഭൂമിയിലെ കര്‍വിന്റെ പരീക്ഷണയോട്ടം. ഇലക്ട്രിക് വാഹനത്തിന് പുറമെ, കര്‍വിന്റെ ഐസ് എന്‍ജിന്‍ മോഡലും ചേര്‍ന്നാണ് ഇവിടെ പരീക്ഷണത്തിന് ഇറങ്ങിയത്. ഈ ഓട്ടത്തില്‍ തന്നെ വാഹനത്തിന്റെ എയര്‍ ഇന്‍ടേക്ക്, ഡിആര്‍എല്‍ തുടങ്ങിയവയുടെ ഡിസൈന്‍ സൂചനകളും നല്‍കുന്നുണ്ട്.

ടാറ്റ കര്‍വ് വരുന്നു, ഓഗസ്റ്റ് ഏഴിന് വിപണിയില്‍; അറിയാം വിലയും പ്രത്യേകതകളും
102 കിലോമീറ്റര്‍ മൈലേജ്, വില 95,000 രൂപ; ലോകത്തിലെ ആദ്യ സിഎന്‍ജി ബൈക്ക് പുറത്തിറക്കി ബജാജ്

പര്‍വത മേഖലയിലെ പരീക്ഷണയോട്ടത്തിന് തിരഞ്ഞെടുത്തത് ലേ, ലഡാക് സ്ഥലങ്ങളാണ്. സമുദ്ര നിരപ്പില്‍ നിന്ന് 17,000 അടി ഉയരത്തിലായിരുന്നു കര്‍വ് ഓടിച്ചത്. മൈനസ് 20 ഡിഗ്രിക്കും 30 ഡിഗ്രിക്കും ഇടയിലായിരുന്നു താപനില. കൊടുംതണുപ്പിലും കഠിനമായ പ്രതലങ്ങള്‍ മറികടക്കാനുള്ള ശേഷി ഈ വാഹനത്തില്‍ നല്‍കിയിട്ടുണ്ടെന്ന് തെളിയിക്കുന്നതിനായിരുന്നു ഈ മേഖലയിലെ പരീക്ഷണം. വിവിധ മോഡുകളും പാഡില്‍ ഷിഫ്റ്റ് സംവിധാനവും ഈ വാഹനത്തിലുണ്ടെന്ന സൂചനയും ഈ വീഡിയോയില്‍ നല്‍കുന്നുണ്ട്.

logo
The Fourth
www.thefourthnews.in