ചരിത്രം കുറിച്ച് ടാറ്റാ മോട്ടോർസ്;  രാജ്യത്തെ ആദ്യ വാഹനം പൊളിക്കൽ കേന്ദ്രം ജയ്‌പൂരിൽ

ചരിത്രം കുറിച്ച് ടാറ്റാ മോട്ടോർസ്; രാജ്യത്തെ ആദ്യ വാഹനം പൊളിക്കൽ കേന്ദ്രം ജയ്‌പൂരിൽ

പ്രതിവർഷം 15,000 അടുത്ത് വാഹനങ്ങൾ ഇവിടെ സ്ക്രാപ് ചെയ്യാം
Updated on
1 min read

രാജ്യത്തെ ആദ്യ വാഹനം പൊളിക്കല്‍ കേന്ദ്രം (സ്‌ക്രാപ്പിങ്) സ്ഥാപിച്ച് ടാറ്റ മോട്ടോര്‍സ്. രാജസ്ഥാനിലെ ജയ്പൂരിലാണ് രാജ്യത്തെ ആദ്യ വാഹനം പൊളിക്കല്‍ കേന്ദ്രം തുറന്നത്. റെവിറെ (Re Wi Re) എന്നാണ് കേന്ദ്രത്തിനറെ പേര്. 'റീസൈക്കിള്‍ വിത് റെസ്പെക്ട്' എന്നാണ് കേന്ദ്രത്തിന് നല്‍കിയിരിക്കുന്ന വിശേഷണം.

ചരിത്രം കുറിച്ച് ടാറ്റാ മോട്ടോർസ്;  രാജ്യത്തെ ആദ്യ വാഹനം പൊളിക്കൽ കേന്ദ്രം ജയ്‌പൂരിൽ
എയർ ഇന്ത്യയെ പരിഷ്കരിക്കാനൊരുങ്ങി ടാറ്റ; നാല് വിമാനക്കമ്പനികളും ലയിപ്പിക്കും

പ്രതിവര്‍ഷം 15,000 അടുത്ത് വാഹനങ്ങള്‍ പൊളിച്ച് നീക്കാന്‍ കേന്ദ്രത്തിൽ സൗകര്യമുണ്ട്. ഖര- ദ്രാവക മാലിന്യങ്ങൾ സംസ്ക്കരിക്കാൻ പ്രത്യേകം സൗകര്യം ഉണ്ട്. പേപ്പർ രഹിതമായാണ് കേന്ദ്രം പ്രവർത്തിക്കുക എന്ന് അധികൃതർ അറിയിച്ചു. ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് കേന്ദ്രത്തിന്‌റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഗംഗാനഗര്‍ വാഹന്‍ ഉദ്യോഗ് പ്രൈവറ്റ് ലിമിറ്റഡിന്‌റെ സഹകരണത്തോടെയാണ് ടാറ്റാ മോട്ടോര്‍സ് ഈ സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നത്.

എല്ലാ ബ്രാന്‍ഡുകളുടെയും വാഹനങ്ങള്‍ ഇവിടെ റീസൈക്കിള്‍ ചെയ്യാം. യാത്രാ വാഹനങ്ങള്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം. വാഹന മലിനീകരണം ഇല്ലാതാക്കുന്നതിന് കേന്ദ്രം ഏറെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. 'മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ ഘട്ടംഘട്ടമായി ഇല്ലാതാക്കുന്നതിനും അതിനു പകരം ഹരിതവും കൂടുതല്‍ ഇന്ധനക്ഷമതയുള്ളതുമായ വാഹനങ്ങള്‍ ഉപയോഗിച്ച് രാജ്യത്ത് കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കാനും ഉതകുന്ന ആവാസവ്യവസ്ഥ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ആഗോള നിലവാരത്തിന് തുല്യമായ ഈ സൗകര്യം വികസിപ്പിച്ചെടുത്തതിന് ടാറ്റ മോട്ടോഴ്സിനെ ഞാന്‍ അഭിനന്ദിക്കുന്നു. ദക്ഷിണേഷ്യന്‍ മേഖലയെ മുഴുവനായും ഇന്ത്യയെ ഒരു വാഹന സ്‌ക്രാപ്പിംഗ് ഹബ്ബാക്കി മാറ്റുന്നതിന് വേണ്ടി പ്രവര്‍ത്തിക്കും. കൂടുതൽ സ്‌ക്രാപ്പിംഗ്, റീസൈക്ലിംഗ് കേന്ദ്രങ്ങള്‍ ഇനിയും ഇന്ത്യയില്‍ ആവശ്യമാണ്', കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.

വാഹനങ്ങള്‍ക്കുള്ള എസ്ഒപി നിയമപ്രകാരം പൊളിക്കല്‍ നടപടികള്‍ തുടങ്ങുന്നതിന് മുന്‍പ് കൃത്യമായ ഡോക്യുമെന്റ് പരിശോധന ഉറപ്പ് വരുത്തും. കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ ഉത്തരവാദിത്വത്തോടെ പൊളിച്ചു നീക്കുന്നതിന് പുതിയ തുടക്കം കുറിക്കുന്നു, ടാറ്റ മോട്ടോര്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഗിരീഷ് വാഗ് പറഞ്ഞു.

logo
The Fourth
www.thefourthnews.in