സബ് കോംപാക്റ്റ് എസ്‌യുവി:
പഞ്ചിനെയും ക്രെറ്റയെയും പിന്നിലാക്കി ബ്രെസ

സബ് കോംപാക്റ്റ് എസ്‌യുവി: പഞ്ചിനെയും ക്രെറ്റയെയും പിന്നിലാക്കി ബ്രെസ

ഓഗസ്റ്റിലെ വില്‍പ്പനയിലും ജനപ്രീതിയിലും ബ്രെസ ഒന്നാമതെത്തി. ഉത്സവകാലത്തിനു മുമ്പേയാണ് ബ്രെസ ഈ നേട്ടം കൊയ്തതെന്നതാണ് പ്രത്യേകത
Updated on
4 min read

സബ് കോംപാക്റ്റ് എസ്‌യുവി വിഭാഗത്തില്‍ മാരുതി സുസുക്കി ബ്രെസയുടെ മുന്നേറ്റം. ഓഗസ്റ്റിലെ വില്‍പ്പനയിലും ജനപ്രീതിയിലും ബ്രെസ ഒന്നാമതെത്തി. കഴിഞ്ഞ വര്‍ഷം ഇതേമാസത്തെ അപേക്ഷിച്ച് വില്പനയില്‍ 30 ശതമാനത്തിലധികം വര്‍ധനയോടെയാണ് ഹ്യുണ്ടായ് ക്രെറ്റയെയും ടാറ്റ പഞ്ചിനെയും ബ്രെസ പിന്നിലാക്കിയത്.

കുറച്ചുമാസമായി കാര്‍ വിപണിയിലുണ്ടായിരുന്ന മാന്ദ്യത്തെ മറികടന്ന ഇന്ത്യയിലെ ഏക കാറെന്ന റെക്കോഡോടെയാണ് ഓഗസ്റ്റില്‍ ബ്രെസയുടെ 19000 യൂണിറ്റുകള്‍ വിറ്റത്. പ്രതിമാസ ശരാശരി വില്പനയെ കടത്തിവെട്ടിയാണ് ബ്രെസ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഓണമുള്‍പ്പെടെ വരാനിരിക്കേ ഉത്സവകാലത്തിനു മുൻപെയാണ് ബ്രെസ ഈ നേട്ടം കൊയ്തതെന്നതും ശ്രദ്ധേയമാണ്.

സബ് കോംപാക്റ്റ് എസ്‌യുവി:
പഞ്ചിനെയും ക്രെറ്റയെയും പിന്നിലാക്കി ബ്രെസ
മഹീന്ദ്രയുടെ ആദ്യ ഇലക്ട്രിക് എസ് യു വി കാണാൻ ഇങ്ങനെയാണ്; ടെസ്റ്റിങ് വാഹനത്തിന്റെ ചിത്രങ്ങൾ പുറത്ത്

ഓഗസ്റ്റിലെ വില്പനയില്‍ ആദ്യ പത്തില്‍ ഇടം പിടിച്ച എസ്‌യുവികള്‍

1. മാരുതി ബ്രെസ

വില്പനയില്‍ പ്രതിവര്‍ഷം 32 ശതമാനം വര്‍ധനയോടെയാണ് ബ്രെസ ഒന്നാമതെത്തിയത്. കഴിഞ്ഞമാസത്തേക്കാള്‍ 4514 കാറുകളാണ് ഓഗസ്റ്റിൽ വിറ്റത്. കഴിഞ്ഞ മാസം 14,676 കാറുകളായിരുന്നു വിറ്റതെങ്കില്‍ ഓഗസ്റ്റിലിത് 19190 യൂണിറ്റായി വര്‍ധിച്ചു.

കഴിഞ്ഞ വര്‍ഷം ഇതേമാസം ബ്രെസയുടെ 14,572 കാറുകളാണ് വിറ്റത്. 15 വ്യത്യസ്ത വേരിയന്റുകളുള്ള ബ്രെസയുടെ എക്‌സ് ഷോറൂം വില 8.34 ലക്ഷമാണ്. ടോപ് എന്‍ഡ് പതിപ്പിന് 14.14 ലക്ഷമാണ് എക്‌സ് ഷോറൂം വില. സിഎന്‍ജി വേരിയെന്റിന് 10.64 ലക്ഷം രൂപ മുതലാണ് വില.

2. ഹ്യുണ്ടായ് ക്രെറ്റ

ടാറ്റ പഞ്ചിനെ പിന്തള്ളിയെങ്കിലും ഹ്യുണ്ടായ് ക്രെറ്റയ്ക്ക് ഓഗസ്റ്റില്‍ രണ്ടാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഈ ജനുവരിയില്‍ പുറത്തിറക്കിയ പുതിയ മോഡലിന്റെ 16,762 യൂണിറ്റുകളാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ ഓഗസ്റ്റിനെ അപേക്ഷിച്ച് വില്പനയില്‍ 20 ശതമാനത്തിലധികം വര്‍ധനവ് നേടിയെങ്കിലും ഈ വര്‍ഷം ജൂലൈയില്‍ വിറ്റ 17,350 യൂണിറ്റുകള്‍ എന്ന വില്പന നിലവാരം പിടിച്ചുനിര്‍ത്താന്‍ ക്രെറ്റയ്ക്കായില്ല.

11 ലക്ഷം മുതല്‍ 20.45 ലക്ഷം രൂപവരെ എക്‌സ് ഷോറൂം വിലയുള്ള ഹ്യുണ്ടായ് ക്രെറ്റ എന്‍ ലൈന്‍ ബാഡ്ജിങ്ങോടെയാണ് എത്തുന്നത്. മാരുതി സുസുകിയുടെ ഗ്രാന്‍ഡ് വിറ്റാരയും കിയ സെല്‍റ്റോസുമാണ് പ്രധാന എതിരാളികള്‍.

3. ടാറ്റ പഞ്ച്

ടാറ്റ മോട്ടോഴ്‌സിന്റെ ഏറ്റവും ചെറിയ എസ് യുവിയായ പഞ്ച് ഓഗസ്റ്റില്‍ മൂന്നാം സ്ഥാനത്തായി. ഐസിഇ, സിഎന്‍ജി, ഇവി പതിപ്പുകള്‍ വാഗ്ദാനം ചെയ്ത പഞ്ചിന്റെ കഴിഞ്ഞമാസത്തെ വില്പന 15643 യൂണിറ്റായിരുന്നു. കഴിഞ്ഞവർഷം ഓഗസ്റ്റില്‍ 14523 യൂണിറ്റായിരുന്നു വില്പന. വർധന എട്ടുശതമാനം. ജൂലൈയില്‍ വില്പന 16121 യൂണിറ്റായി കുറഞ്ഞിരുന്നു.

പഞ്ച് ഐസിഇ വേരിയന്റുകള്‍ക്ക് 6.13 ലക്ഷം മുതലാണ് എക്‌സ് ഷോറൂം വില. സിഎന്‍ജി പതിപ്പിന് 7.23 ലക്ഷത്തില്‍ തുടങ്ങും. 10.99 ലക്ഷം മുതലാണ് എക്‌സ് ഷോറൂം വില തുടങ്ങുന്നത്.

സബ് കോംപാക്റ്റ് എസ്‌യുവി:
പഞ്ചിനെയും ക്രെറ്റയെയും പിന്നിലാക്കി ബ്രെസ
ഹ്യുണ്ടായ് ക്രെറ്റ പുതിയ നൈറ്റ് എഡിഷന്‍ പുറത്തിറക്കി, സ്റ്റാന്‍ഡേര്‍ഡ് ക്രെറ്റയെ അപേക്ഷിച്ച് ഇരുപത്തിയൊന്നിലധികം മാറ്റങ്ങള്‍

4. മഹീന്ദ്ര സ്‌കോര്‍പിയോ

ജനപ്രീയ ബ്രാന്‍ഡായ മഹീന്ദ്രയുടെ സ്‌കോര്‍പിയോ- എന്നിന്റെ വളര്‍ച്ച തുടരുകയാണ്. ഓഗസ്റ്റിലുണ്ടായത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 38 ശതമാനം വളര്‍ച്ച. കഴിഞ്ഞ വര്‍ഷം ഇതേമാസം വിറ്റത് 9898 യൂണിറ്റായിരുന്നെങ്കില്‍ ഇത്തവണ 13787 യൂണിറ്റായി ഉയര്‍ന്നു. കഴിഞ്ഞ മാസത്തെ 12,237 യൂണിറ്റുകളില്‍നിന്ന് വര്‍ധിച്ചാണ് ഈ നേട്ടത്തിലേക്ക് സ്‌കോര്‍പിയോ എത്തിയത്.

സ്‌കോര്‍പിയോ ബ്രാന്‍ഡിനു കീഴില്‍ ക്ലാസിക്ക്, എന്‍ എന്നീ രണ്ടു മോഡലുകളാണ് മഹീന്ദ്ര വില്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. 2022 ല്‍ പുറത്തിറക്കിയ എസ്‌യുവിയുടെ പുതിയ പതിപ്പുകളാണിവ. 13.85 ലക്ഷം രൂപയില്‍ തുടങ്ങി 24.54 ലക്ഷം വരെയാണ് എക്‌സ് ഷോറൂം വില.

5. മാരുതി ഫ്രോങ്ക്‌സ്

അഞ്ചാം സ്ഥാനത്ത് 12,387 യൂണിറ്റിന്റെ വില്പനയുമായി മാരുതിയുടെ ഏറ്റവും ചെറിയ എസ് യു വി ഫ്രോങ്ക്‌സാണ്. കഴിഞ്ഞവര്‍ഷത്തെ 12164 യൂണിറ്റില്‍നിന്ന് നേരിയ വളര്‍ച്ചയേ ഫ്രോങ്ക്‌സിന് ഇത്തവണ നേടാനായുള്ളൂ. എന്നാല്‍ ജൂലൈയില്‍ വിറ്റ 10,925 യൂണിറ്റിനേക്കാള്‍ കൂടുതല്‍ വില്പന നടത്താനായി എന്നതില്‍ ആശ്വസിക്കാം.

7.51 ലക്ഷം രൂപയില്‍ തുടങ്ങുന്ന ഫ്രോങ്ക്‌സിന്റെ ടോപ് വേരിയന്റിന് 13.04 ലക്ഷമാണ് എക്‌സ് ഷോറൂം വില. ടാറ്റ പഞ്ച്, ഹ്യുണ്ടായ് എക്സ്റ്റര്‍ എന്നിവരാണ് പ്രധാന എതിരാളികള്‍.

സബ് കോംപാക്റ്റ് എസ്‌യുവി:
പഞ്ചിനെയും ക്രെറ്റയെയും പിന്നിലാക്കി ബ്രെസ
ഒരു കാര്‍ സ്വപ്‌നമാണോ? ജനപ്രിയ മോഡലുകള്‍ക്ക് വിലകുറച്ച് മാരുതി

6. ടാറ്റ നെക്‌സോണ്‍

വിപണിയില്‍ താരമായിരുന്ന, വര്‍ഷാവര്‍ഷം കൃത്യമായ വളര്‍ച്ച നേടിയിരുന്ന ടാറ്റയുടെ ജനപ്രിയ എസ്‌യുവി നെക്‌സോണ്‍ ഇത്തവണ ഏഴാംസ്ഥാനത്തായി. കഴിഞ്ഞമാസം 53 ശതമാനം വളര്‍ച്ചയോടെ 12289 യൂണിറ്റാണ് ടാറ്റ വിറ്റഴിച്ചത്. ജൂലൈയില്‍ വിറ്റ 13902 യൂണിറ്റില്‍നിന്നാണ് ഓഗസ്റ്റില്‍ ഇടിവ് സംഭവിച്ചത്.

ഐസിഇ, ഇവി പതിപ്പുകളിലാണ് നെക്‌സോണ്‍ എത്തുന്നത്. ഈ വര്‍ഷം അവസാനത്തോടെ സിഎന്‍ജി പതിപ്പുമെത്തും. എട്ടു ലക്ഷം മുതലാണ് എക്‌സ് ഷോറൂം വില തുടങ്ങുന്നത്.

7. കിയ സോണറ്റ്

ഓഗസ്റ്റിലെ ആദ്യ 10 പട്ടികയിലെ എല്ലാ എസ്‌യുവികളെയും കടത്തിവെട്ടിയ മുന്നേറ്റം നടത്തിയത് കിയ സോണറ്റാണ്. കഴിഞ്ഞ ഓഗസ്റ്റില്‍ വിറ്റ 4120 യൂണിറ്റിൽനിന്ന് 144 ശതമാനം വളര്‍ച്ചയുമായി 10,073 യൂണിറ്റുകളാണ് സോണറ്റ് ഇത്തവണ വിറ്റത്. ജൂലൈയിലെ 9459 യൂണിറ്റുകളില്‍നിന്ന് ക്രമാനുഗത വര്‍ധനയാണ് സോണറ്റ് ഓഗസ്റ്റില്‍ നേടിയത്.

കുറച്ചു നാളുകളായി ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കിയയുടെ മോഡലുകളില്‍ ഒന്നാണ് സോണറ്റ്. ജനപ്രിയ കിയ മോഡലായ സെല്‍ടോസിനെ പിന്തള്ളിയാണ് സോണെറ്റിന്റെ മുന്നേറ്റം. മാരുതിയുടെ ബ്രെസയും ടാറ്റയുടെ നെക്‌സോണുമാണ് എതിരാളികള്‍.

8. ഹ്യുണ്ടായ് വെന്യു

9,085 യൂണിറ്റ് വില്പനയുമായി ഹ്യൂണ്ടയിയില്‍ നിന്നെത്തുന്ന രണ്ടാമത്തെ ബെസ്റ്റ് സെല്ലിങ് മോഡലായി വെന്യൂ. കഴിഞ്ഞ വര്‍ഷം ഇതേമാസം വിറ്റ 10,948 യൂണിറ്റില്‍ നിന്ന് 17 ശതമാനം ഇടിവാണ് വെന്യുവിന്റെ വില്‍പനയില്‍ രേഖപ്പെടുത്തിയത്. 8840 യൂണിറ്റായിരുന്നു ജൂലൈയിലെ വില്പന.

വെന്യുവിന്റെ പുതിയ വേരിയന്റ് കഴിഞ്ഞയാഴ്ചയാണ് ഹ്യുണ്ടായി പുറത്തിറക്കിയത്. ഇലക്ടിക്ക് സണ്‍റൂഫോട് കൂടിയ താങ്ങാവുന്ന വിലയിലുള്ള സബ് കോംപാക്ട് എസ്‌യുവിയാണ് വെന്യു.

സബ് കോംപാക്റ്റ് എസ്‌യുവി:
പഞ്ചിനെയും ക്രെറ്റയെയും പിന്നിലാക്കി ബ്രെസ
സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടോ? ക്രാഷ് ടെസ്റ്റിനു വിധേയമായ വാഹനങ്ങള്‍ ഇനി ഒറ്റനോട്ടത്തിൽ അറിയാം

9. മാരുതി ഗ്രാന്‍ഡ് വിറ്റാര

ഹ്യുണ്ടായ് ക്രെറ്റ ഇഷ്ടപ്പെടുന്നവരെ വീഴ്ത്താനാണ് മാരുതി ഗ്രാൻഡ് വിറ്റാരയെ രംഗത്തിറക്കിയത്. ഓഗസ്റ്റിലെ ബെസ്റ്റ് സെല്ലര്‍ എസ് യു വി വിഭാഗത്തില്‍ ഒൻപതാം സ്ഥാനമാണ് ഗ്രാന്‍ഡ് വിറ്റാരയ്ക്ക്. 9021 യൂണിറ്റുകളാണ് വിറ്റത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പനയില്‍ 24 ശതമാനം ഇടിവാണ് വിറ്റാരയ്ക്കുണ്ടായിരിക്കുന്നത്. 11818 യൂണിറ്റുകളായിരുന്നു കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലെ വില്പപന. ജൂലൈയില്‍ ഇത് 9397 യൂണിറ്റായിരുന്നു.

10. മഹീന്ദ്ര എക്‌സ്‌യുവി 700

മഹീന്ദ്രയുടെ മുന്‍നിര എസ് യുവിയായ എക്‌സ്‌യുവി 700 പട്ടികയില്‍ അവസാനം സ്ഥാനത്ത്. കഴിഞ്ഞമാസം വിറ്റഴിച്ചത് 9007 യൂണിറ്റ്. കഴിഞ്ഞ വര്‍ഷം ഇതേമാസം വിറ്റ 6512 യൂണിറ്റുകളേക്കാള്‍ 28 ശതമാനത്തിന്റെ വളര്‍ച്ച നേടാനായി. ജൂലൈയിലെ 7769 യൂണിറ്റ് എന്നതിനേക്കാൾ വില്പന ഉയര്‍ത്താനും സാധിച്ചു. ടാറ്റ സഫാരി, എംജി ഹെക്ടര്‍ എന്നിവരൊക്കെയാണ് പ്രധാന എതിരാളികള്‍.

logo
The Fourth
www.thefourthnews.in