പറക്കും കാർ വരുന്നു...
അലഫ് എയ്ക്ക് നിർമാണാനുമതി നൽകി അമേരിക്ക

പറക്കും കാർ വരുന്നു... അലഫ് എയ്ക്ക് നിർമാണാനുമതി നൽകി അമേരിക്ക

കാലിഫോർണിയ ആസ്ഥാനമായുള്ള അലഫ് എയർനോട്ടിക്സ് കമ്പനിക്കാണ് നിര്‍മാണത്തിന് അനുമതി ലഭിച്ചത്
Updated on
2 min read

ഗതാഗത കുരുക്കിൽപ്പെട്ട ആരാണ് പറക്കാനാകുന്ന കാറുകളേയും പറക്കുന്ന ബൈക്കുകളേയും കുറിച്ച് ചിന്തിക്കാതിരിക്കുക? അതൊക്കെ നടക്കാത്ത സ്വപ്നങ്ങളാണെന്നു പറഞ്ഞ് തള്ളിക്കളയാറാണ് പതിവ്. എന്നാൽ ആ സ്വപ്നത്തിനു ചിറകു മുളച്ചുവെന്ന വാർത്തയാണ് അമേരിക്കയിൽ നിന്ന് പുറത്ത് വരുന്നത്.

ലോകത്തെ ആദ്യ പറക്കും കാർ പ്രവർത്തിക്കാനുള്ള നിയമാനുമതി സ്വന്തമായിരിക്കുകയാണ് കാലിഫോർണിയ ആസ്ഥാനമായുള്ള അലഫ് എയർനോട്ടിക്സ് കമ്പനി. ഈ കമ്പനിയുടെ ഇലക്ട്രിക്ക് വെർട്ടിക്കിൾ ടേക്ക് ഓഫ് ആൻഡ് ലാൻഡിം​ഗ് വാഹനമായി മോഡൽ എ ഫ്ലൈയിം​ഗ് കാറിന് യുഎസ് സർക്കാരിൽ നിന്നും നിര്‍മാണ അനുമതി ലഭിച്ചെന്നാണ് കമ്പനി അറിയിച്ചത്.

പറക്കും കാർ വരുന്നു...
അലഫ് എയ്ക്ക് നിർമാണാനുമതി നൽകി അമേരിക്ക
ഒന്‍പത് ലക്ഷം വാഹനങ്ങള്‍, നിരത്തില്‍ കരുത്ത് തെളിയിച്ച് മഹീന്ദ്ര സ്‌കോര്‍പ്പിയോ

യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനിൽ (എഫ്‌എഎ) നിന്ന് പ്രത്യേക എയർവര്‍ത്തിനസ് സർട്ടിഫിക്കേഷൻ ലഭിച്ചതായി ഔദ്യോഗിക പ്രസ്താവനയിൽ അലഫ് അറിയിച്ചു. റോഡിലൂടെയും ആകാശത്തിലൂടെയും പറക്കാൻ കഴിയുന്ന ഇത്തരം വാഹനത്തിന് ആദ്യമായാണ് യുഎസ് ​ഗവൺമെന്റ് അനുമതി നല്‍കുന്നത്

പറക്കും കാർ വരുന്നു...
അലഫ് എയ്ക്ക് നിർമാണാനുമതി നൽകി അമേരിക്ക
ഒറ്റ ചാർജിൽ 300 കിലോമീറ്റർ റേഞ്ച്; കൂടുതൽ ഫീച്ചറുകളും ഇന്റീരിയർ അപ്‌ഗ്രേഡുകളുമായി ടാറ്റ പഞ്ച് ഇ വി

2022 ഒക്ടോബറിൽ അനാഛാദനം ചെയ്ത അലഫ് മോഡൽ എ കാർ നിരത്തിലിറക്കുന്നതിനുപുറമേ വെർട്ടിക്കൽ ടേക്ക്ഓഫും ലാൻഡിം​ഗും ചെയ്യാൻ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 200 മൈൽ (322കിലോ മീറ്റർ) ഡ്രൈവിം​ഗും റേഞ്ചും 110 മൈൽ (177 കിലോ മീറ്റർ ) പറക്കാനുള്ള റേഞ്ചുമാണ് പുതിയ വാഹനത്തിന്റെ പ്രത്യേകത. കൂടാതെ രണ്ടുപേരെ ഉൾക്കൊള്ളുന്ന തരത്തിലാണ് വാഹനം നിർമിച്ചിട്ടുള്ളത്.

പറക്കും കാർ വരുന്നു...
അലഫ് എയ്ക്ക് നിർമാണാനുമതി നൽകി അമേരിക്ക
എൻഫീൽഡിനോട് ഏറ്റുമുട്ടാൻ ട്രയംഫിന്റെ ഇരട്ടകൾ; സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400x യുകെയിൽ അവതരിപ്പിച്ചു

300,00 യുഎസ് ഡോളർ ഏകദേശം 2,46കോടി രൂപ മുതലാണ് എ ഫ്ലയിം​ഗ് കാറിന്റെ വില തുടങ്ങുന്നത്. അലൈഫിന്റെ വെബ് സൈറ്റ് വഴി 150 ഡോളർ അതായത് 12,308 രൂപ ടോക്കൺ തുകയ്ക്ക് ഇലക്ട്രിക്ക് മോഡൽ മുൻ കൂട്ടി ഓർ‌ഡർ ചെയ്യാവുന്നതാണ്. ഈ കൂട്ടത്തിൽ 1500 യു എസ് ഡോളറിന് (1.23 ലക്ഷം രൂപ)ബുക്ക് ചെയ്യുന്നവർക്ക് മുൻ​ഗണന ലഭിക്കുമെന്നും കമ്പനി അറിയിച്ചു. അതേ സമയം പല കമ്പനികളിൽ നിന്നും വ്യക്തികളിൽ നിന്നും ഇതിനോടകം തന്നെ ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. 2025 ൽ എ യുടെ നിർമാണം ആരംഭിക്കാനിരിക്കുകയാണ് കമ്പനി.

''എഫ്എഎയിൽ നിന്ന് സർട്ടിഫിക്കേഷൻ സ്വീകരിക്കുന്നതിൽ ഞങ്ങൾ ആവേശഭരിതരാണ്.പരിസ്ഥിതി സൗഹാർദ്ദപരവും വേ​ഗതയേറിയതുമായി യാത്രാ മാർ​ഗം നൽകാൻ ഇതിലൂടെ സാധിക്കും. സമയം ലാഭിക്കാൻ സാധിക്കും. വിമാനങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ചെറിയ ചുവടുവയ്പ് മാത്രമാണ്. അതേ സമയം കാറുകളെ സംബന്ധിച്ചിടത്തോളം ഇത് വലിയ മാറ്റമാണ് '' അലഫ് സിഇഒ ജിംദുഖോവ്നി പറഞ്ഞു.

logo
The Fourth
www.thefourthnews.in