ടിഗ്വാൻ ഓൾസ്‌പേസിന്റെ പിൻഗാമി; വരുന്നു ഫോക്‌സ്‌വാഗൺ ടൈറൺ

ടിഗ്വാൻ ഓൾസ്‌പേസിന്റെ പിൻഗാമി; വരുന്നു ഫോക്‌സ്‌വാഗൺ ടൈറൺ

രണ്ട് പെട്രോള്‍ പ്ലഗ് ഇന്‍ ഹൈബ്രിഡ് എന്‍ജിനുകള്‍, ടര്‍ബോ പെട്രോള്‍, ടര്‍ബോ ഡീസല്‍ എന്നിങ്ങനെ എന്‍ജിന്‍ ഓപ്ഷനുകള്‍ വാഹനത്തിനുണ്ട്
Updated on
1 min read

ഏറ്റവും പുതിയ 7 സീറ്റര്‍ എസ്‌യുവി ടൈറൺ പുറത്തിറക്കാനൊരുങ്ങി ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗൺ. 2025ഓടെ ഇന്ത്യയിലെത്തിക്കുന്ന തരത്തില്‍ വാഹനത്തിന്‍റെ നിര്‍മാണം അണിയറയില്‍ നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നാം തലമുറ ഫോക്സ്വാഗണ്‍ ടിഗ്വാൻ/സ്കോഡ കൊഡിയാകിനെ അടിസ്ഥാനമാക്കിയായിരിക്കും വരാനിരിക്കുന്ന ടൈറൺ.

ഈ പേരിൽ കമ്പനി വാഹനം പുറത്തിറക്കുന്നത് ഇതാദ്യമല്ല. ടൈറൺ എക്‌സ് എന്ന പേരിൽ ഒരു കൂപ്പെ ഡെറിവേറ്റീവ് ഇപ്പോൾ നിരത്തിലുണ്ട്. ടിഗുവാൻ ഓൾസ്പേസ് അടിസ്ഥാനമാക്കിയുള്ള ലെഫ്റ്റ്-ഹാൻഡ് ഡ്രൈവ്, 5-സീറ്റർ എസ്‌യുവി ചൈനയിലും വിൽപനയിലുണ്ട്.

ടിഗ്വാൻ ഓൾസ്‌പേസിന്റെ പിൻഗാമി; വരുന്നു ഫോക്‌സ്‌വാഗൺ ടൈറൺ
ക്രെറ്റയോടും സെൽറ്റോസിനോടും മുട്ടാൻ ഹോണ്ട എലിവേറ്റ്

പുതിയ ടൈറൺ ജർമനിയിലെ ഫോക്‌സ്‌വാഗന്റെ വോൾഫ്‌സ്ബർഗ് പ്ലാന്റിലാണ് നിർമിക്കുക. ഏഴ് സീറ്റുകളുള്ള ടിഗ്വാൻ ഓൾസ്‌പേസിന്റെ പിൻഗാമിയാണ് ടൈറൺ. എസ്‌യുവി, കൂപ്പെ ബോഡി ശൈലികളാണ് ടൈറണിനും ഉണ്ടാകുക. എന്നാൽ അളവുകളുടെ കാര്യത്തിൽ ടിഗ്വാൻ ഓൾസ്‌പേസില്‍ നിന്നും വ്യത്യസ്തമാകും ടൈറന്‍. ഡിസൈനിലും ടിഗ്വാനില്‍ നിന്നും ടൈറന്‍ വ്യത്യസ്തത പുലര്‍ത്തും. ഔട്ട്‌ഗോയിങ് മോഡലിനേക്കാൾ വലുപ്പവും സീറ്റുകൾക്ക് അധിക നിരയുമുണ്ടാകും പുത്തന്‍ ടൈറന്.

ടിഗ്വാൻ ഓൾസ്‌പേസിന്റെ പിൻഗാമി; വരുന്നു ഫോക്‌സ്‌വാഗൺ ടൈറൺ
ജൂണിൽ വമ്പൻ കിഴിവ്; ആഭ്യന്തര വിപണി പിടിക്കാൻ ടാറ്റ

ണ്ട് പെട്രോള്‍ പ്ലഗ് ഇന്‍ ഹൈബ്രിഡ് എന്‍ജിന്‍ ഓപ്ഷന്‍ ഉള്‍പ്പെടെ നാല് എന്‍ജിനുകളാകും അണിയറയിലൊരുങ്ങുന്ന പുത്തന്‍ ടൈറന്‍റെ ഹൃദയം.

പ്ലഗ് ഇന്‍ ഹൈബ്രിഡ് എന്‍ജിനുകള്‍ക്കു പുറമേ 2.0-ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ അല്ലെങ്കിൽ ടർബോചാർജ്ഡ് 2.0-ലിറ്റർ ഡീസൽ എഞ്ചിനുകള്‍ ടൈറൺ വാഗ്ദാനം ചെയ്യുന്നുണ്ട്. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ ഏഴ് സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ആകും വാഹനത്തിന്‍റെ കരുത്ത് വീലിലേക്ക് എത്തിക്കുക. 48-വോൾട്ട് മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയും വാഹനത്തിലുണ്ടാകും.

ടിഗ്വാൻ ഓൾസ്‌പേസിന്റെ പിൻഗാമി; വരുന്നു ഫോക്‌സ്‌വാഗൺ ടൈറൺ
'ടെസ്‌ല സെഡാനുമായി സാമ്യം!'; ഒല ഇലക്ട്രിക് കാർ പേറ്റന്റ് ഡിസൈൻ ചോർന്നു

204ബിഎച്ച്പി, 272ബിഎച്ച്പി കരുത്തുകള്‍ ഉത്പാദിപ്പിക്കുന്നവയാണ് രണ്ട് പെട്രോൾ പ്ലഗ്-ഇൻ ഹൈബ്രിഡ് എന്‍ജിനുകള്‍. ഇലക്ട്രിക് കരുത്തില്‍ മാത്രം 100 കിലോമീറ്ററിലധികം ഓടാന്‍ കഴിയുന്ന തരത്തില്‍ ശക്തമായ ഹൈബ്രിഡ് സാങ്കേതിക വിദ്യയാകും ഉപയോഗിക്കുക. DC ഫാസ്റ്റ് ചാർജിങ് ശേഷിയുമുള്ളതാണ് ഇവ. കർശനമായ യൂറോ7 എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്ന തരത്തിലാണ് എല്ലാ എന്‍ജിനുകളും രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ടിഗ്വാൻ ഓൾസ്‌പേസിന്റെ പിൻഗാമി; വരുന്നു ഫോക്‌സ്‌വാഗൺ ടൈറൺ
വമ്പൻ അപ്ഗ്രേഡുമായി പുതിയ എക്‌സ്ട്രീം 160R 4V ഇന്ത്യൻ വിപണിയിൽ

സസ്പെൻഷനുകളില്‍ ഉള്‍പ്പെടെ മാറ്റം വരുത്തി നവീകരിച്ച ഫോക്സ് വാഗന്‍റെ MQB പ്ലാറ്റ്‌ഫോമിലാണ് വാഹനം എത്തുക. എസ്‌യുവി 5-ഉം 7-ഉം സീറ്റർ കോൺഫിഗറേഷനുകൾ വാഗ്ദാനം ചെയ്യുമ്പോൾ കൂപ്പെ പതിപ്പ് 5-സീറ്റ് ഓപ്ഷനിൽ മാത്രമേ ലഭിക്കുകയുള്ളൂ.

logo
The Fourth
www.thefourthnews.in