വോള്‍വോ മൈല്‍ഡ് ഹൈബ്രിഡ് കാറുകള്‍ക്ക് വില കൂടും

വോള്‍വോ മൈല്‍ഡ് ഹൈബ്രിഡ് കാറുകള്‍ക്ക് വില കൂടും

പുതിയ ബജറ്റ് പ്രഖ്യാപനത്തില്‍ ഇറക്കുമതി തിരുവ വര്‍ധിപ്പിച്ചതാണ് കമ്പനിയുടെ തീരുമാനത്തിന് പിന്നിൽ
Updated on
1 min read

ആഡംബര കാര്‍ നിര്‍മാതാക്കളായ വോള്‍വോ കാര്‍സ് ഇന്ത്യൻ വിപണിയിൽ വാഹനങ്ങൾക്ക് വില വര്‍ധിപ്പിക്കുന്നു. ഇടത്തരം ഹൈബ്രിഡ് കാറുകൾക്കാണ് വിലവർധന. ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്കുള്ള കസ്റ്റംസ് തീരുവ വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനമാണ് വോൾവോ ഇന്ത്യയുടെ തീരുമാനത്തിന് കാരണം.

ഒരു ലക്ഷം രൂപ മുതല്‍ മൂന്ന് ലക്ഷം രൂപ വരെയാണ് വില വര്‍ധിപ്പിച്ചതെന്ന് സ്വീഡിഷ് കാര്‍ നിര്‍മ്മാതാക്കളായ വോള്‍വോ വ്യക്തമാക്കി. എക്‌സ് സി60 ബി5 മൈല്‍ഡ് ഹൈബ്രിഡ് കാറുകൾക്ക് എക്‌സ്-ഷോറൂം വില 67,50,000 രൂപയാകും. എക്‌സ് സി 40 ബി4 മൈല്‍ഡ് ഹൈബ്രിഡ് മോഡലിന്റെ വില 46,40,000 രൂപയാണ്. എക്‌സ് സി 90 ബി 6 മൈല്‍ഡ് ഹൈബ്രിഡിന്റെ വില 98,50,000 രൂപയുമാണ്. എസ് 90 ബി5 മൈല്‍ഡ് ഹൈബ്രിഡ് മോഡലിന്റെ വില 67,90,000 എക്‌സ് 40 റീചാര്‍ജ് മോഡലിന് എക്‌സ്-ഷോറൂം വില 56,90,000 രൂപയുമാണ്.

ഇന്ത്യയില്‍ പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങളിറക്കാനാണ് വോള്‍വോ ലക്ഷ്യമിടുന്നത്. 2023 ല്‍ എസ്യുവി ഇലക്ട്രിക് കാറുകള്‍ (എസ്യുവി സി 40) രംഗത്തിറക്കാന്‍ പോവുകയാണ് സ്വീഡിഷ് നിര്‍മാതാക്കളായ വോള്‍വോ. ഓരോ വർഷവും ഒരു ഇലക്ട്രിക് കാറെന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്.

ആഗോള തലത്തില്‍ വോള്‍വോ 50 ശതമാനം ഇലക്ട്രിക്കായി കഴിഞ്ഞെന്നാണ് കമ്പനി വ്യത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ വൈകാതെ ഇത് നൂറിലേയ്‌ക്കെത്തിക്കുമെന്നും വോള്‍വോ കാര്‍സ് റെസ്റ്റ് ഓഫ് ഏഷ്യ പസഫിക് റീജിയന്‍ കൊമേഴ്സ്യല്‍ ഓപ്പറേഷന്‍സ് മേധാവി, നിക്ക് കോണര്‍ വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in