പള്‍സർ എൻ 125 ഒക്ടോബർ 16ന് വിപണിയിലേക്ക്; എന്തൊക്കെ പ്രതീക്ഷിക്കാം

പള്‍സർ എൻ 125 ഒക്ടോബർ 16ന് വിപണിയിലേക്ക്; എന്തൊക്കെ പ്രതീക്ഷിക്കാം

നഗരകേന്ദ്രീകൃത യാത്രക്കാരെ ലക്ഷ്യമാക്കിയാണ് ബജാജ് എൻ125 വിപണിയിലെത്തിക്കുന്നത്
Updated on
1 min read

ബജാജിന്റെ ഏറ്റവും ജനപ്രീതി നേടിയ മോഡലാണ് പള്‍സർ. ലൈനപ്പിലെത്തിയ എല്ലാ വാഹനങ്ങളും യുവാക്കളുടെ ഇടയില്‍ തരംഗം സൃഷ്ടിച്ചിരുന്നു. പള്‍സറിന്റെ ഏറ്റവും പുതിയ വേരിയന്റ് ഒക്ടോബർ 16ന് കമ്പനി ലോഞ്ച് ചെയ്തേക്കും. പള്‍സർ എൻ125 ആയിരിക്കും ബജാജ് അവതരിപ്പിക്കുക എന്നാണ് ലഭിക്കുന്ന സൂചനകള്‍. എൻ സീരീസില്‍ വരുന്ന എൻട്രി ലെവല്‍ മോഡലുകൂടിയായിരിക്കും ഇത്.

നഗരകേന്ദ്രീകൃത യാത്രക്കാരെ ലക്ഷ്യമാക്കിയാണ് ബജാജ് എൻ125 വിപണിയിലെത്തിക്കുന്നത്. പള്‍സർ എൻ160, എൻ250 എന്നിവയ്ക്ക് സമാനമായിരിക്കും ഡിസൈനെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രൊജക്ടർ ഹെഡ്‌ലൈറ്റുകള്‍, ഡിആർഎല്‍, എല്‍ഇഡി ടെയില്‍ ലൈറ്റ് എന്നിവയും എൻ125ല്‍ ലഭ്യമായേക്കും. എൻ സീരീസില്‍ സാധാരണയായി കണ്ടുവരുന്ന ട്വിൻ സ്പോക്ക് അലോയ് വീലുകളും തള്ളിനില്‍ക്കുന്ന ഇന്ധന ടാങ്കുമെല്ലാം എൻ125ലും പ്രതീക്ഷിക്കാവുന്നതാണ്.

പള്‍സർ എൻ 125 ഒക്ടോബർ 16ന് വിപണിയിലേക്ക്; എന്തൊക്കെ പ്രതീക്ഷിക്കാം
വാഹനവിപണിയില്‍ 'ഓട്ടോമാറ്റിക്ക്' ഷിഫ്റ്റ്; എഎംടി കാറുകള്‍ക്ക് സ്വീകാര്യത വർധിക്കുന്നതായി റിപ്പോർട്ട്

സാങ്കേതികവിദ്യയുടെ കാര്യമെടുത്താല്‍ പള്‍സർ എൻ125ന്റെ കണ്‍സോള്‍ പൂർണമായും ഡിജിറ്റലായിരിക്കും, ബ്ലൂട്ടൂത്ത് കണക്ടിവിറ്റിയും ഉണ്ടായിരിക്കും. യാത്രാ സുഖത്തോടൊപ്പം സ്റ്റൈലും പരിഗണിച്ചുതന്നെയായിരിക്കും സീറ്റ് ഡിസൈൻ.

നിലവിലുള്ള പള്‍സർ 125ല്‍ ഉപയോഗിക്കുന്ന 125 സിസി സിംഗിള്‍ സിലിണ്ടർ എഞ്ജിൻ തന്നെയായിരിക്കും പള്‍സർ എൻ125ലും. കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം ലഭിക്കുമെന്നും സൂചനയുണ്ട്.

സുരക്ഷയുടെ കാര്യത്തില്‍ പള്‍സർ എൻ125ല്‍ കോമ്പി ബേക്കിങ് സംവിധാനമായിരിക്കും. ഉയർന്ന വേരിയന്റുകളില്‍ സിംഗിള്‍ ചാനല്‍ എബിഎസ് സിസ്റ്റവും ലഭിച്ചേക്കും.

logo
The Fourth
www.thefourthnews.in