'അദാനി ഗ്രൂപ്പ് ആസ്തികളാല്‍ സുരക്ഷിതം'; കടമെടുപ്പിന് ഭീഷണിയില്ലെന്ന് വായ്പ നല്‍കിയ ബാങ്കുകള്‍

'അദാനി ഗ്രൂപ്പ് ആസ്തികളാല്‍ സുരക്ഷിതം'; കടമെടുപ്പിന് ഭീഷണിയില്ലെന്ന് വായ്പ നല്‍കിയ ബാങ്കുകള്‍

വായ്‌പ അനുവദിക്കാനുള്ള ശേഷിയെ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ ബാധിച്ചിട്ടില്ലെന്ന് വാദം
Updated on
1 min read

ഹിൻഡൻബർഗ് റിപ്പോർട്ട് വന്നതിന് പിന്നാലെ തിരിച്ചടികൾ നേരിടുമ്പോഴും അദാനി ഗ്രൂപ്പിന്റെ കടങ്ങൾ ആസ്തികൾ കൊണ്ട് സുരക്ഷിതമെന്ന് ബാങ്കുകൾ. ലോണുകൾക്ക് ആവശ്യമായ പണമിടപാടുകൾ അദാനി ഗ്രൂപ്പ് വഴി നടക്കുന്നുണ്ടെന്ന് ബാങ്കുകള്‍ അവകാശപ്പെടുന്നു. വായ്‌പ അനുവദിക്കാനുള്ള ശേഷിയെ ഇപ്പോഴത്തെ സംഭവവികാസങ്ങളോ വിപണിയിലെ ഇടിവോ ബാധിച്ചിട്ടില്ലെന്നാണ് വാദം. എങ്കിലും ഓഹരി മൂല്യത്തിലുണ്ടായ ഇടിവ് നികത്താൻ വിദേശ വായ്പകള്‍ക്ക് ഈടായി പുതിയ ഇക്വിറ്റി നൽകേണ്ട സാഹചര്യമാണ്.

'അദാനി ഗ്രൂപ്പ് ആസ്തികളാല്‍ സുരക്ഷിതം'; കടമെടുപ്പിന് ഭീഷണിയില്ലെന്ന് വായ്പ നല്‍കിയ ബാങ്കുകള്‍
അടിതെറ്റി അദാനി; സാമ്പത്തിക സാമ്രാജ്യം തകർന്നടിയുമോ?

20 ജിഗാവാട്ട് വൈദ്യുതിയാണ് അദാനി പവർ ഉത്പാദിപ്പിക്കുന്നത്. 35,000 കോടിയുടെ ലോണിന് ഒരു ലക്ഷം കോടി രൂപയുടെ മൂല്യം അദാനി പവര്‍ വഴി ലഭിക്കുന്നുണ്ടെന്നാണ് ബാങ്കുകൾ പറയുന്നത്. സമാനമായി അദാനി പോർട്സും വായ്പകൾ കൈകാര്യം ചെയ്യുന്നതിനുള്ള പണം ഉത്പാദിപ്പിക്കുന്നുണ്ട്. 2021ൽ ഏറ്റെടുത്ത നവി മുംബൈ വിമാനത്താവളം നവീകരണ പ്രവർത്തനങ്ങൾക്കായി 12,000 കോടി കടമായി സ്വീകരിക്കാനുള്ള കരാറിൽ എത്തിച്ചേരാനും അദാനി ഗ്രൂപ്പിന് സാധിച്ചു.

'അദാനി ഗ്രൂപ്പ് ആസ്തികളാല്‍ സുരക്ഷിതം'; കടമെടുപ്പിന് ഭീഷണിയില്ലെന്ന് വായ്പ നല്‍കിയ ബാങ്കുകള്‍
'88 ചോദ്യങ്ങളില്‍ ഒന്നിന് പോലും മറുപടി പറഞ്ഞില്ല'; അദാനി ഗ്രൂപ്പിനെതിരായ റിപ്പോര്‍ട്ടില്‍‌ ഉറച്ച് ഹിൻഡൻബർഗ്

കണക്കുകള്‍ പ്രകാരം കടമെടുപ്പിന്റെ കാര്യത്തിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലാണ് അദാനി ഗ്രൂപ്പ് കമ്പനികളുടെ സ്ഥാനം. വിവിധ കമ്പനികളുടെ മൊത്തകടം 2.1 ലക്ഷം കോടിയാണ്. ഈ തുകയുടെ 40 ശതമാനമാണ് (30% പൊതുമേഖലാ ബാങ്ക് 10% സ്വകാര്യ ബാങ്ക്) ഇന്ത്യൻ ബാങ്കുകളിലുള്ളത്. അദാനി പവർ, അദാനി ഗ്രീൻ, അദാനി പോർട്ട്, അദാനി എന്റർപ്രൈസസ്, അദാനി ട്രാൻസ്മിഷൻ തുടങ്ങിയവയാണ് കടമെടുപ്പില്‍ മുൻ നിരയിലുള്ള കമ്പനികൾ.

'അദാനി ഗ്രൂപ്പ് ആസ്തികളാല്‍ സുരക്ഷിതം'; കടമെടുപ്പിന് ഭീഷണിയില്ലെന്ന് വായ്പ നല്‍കിയ ബാങ്കുകള്‍
മോദിയുടെ ചിറകിൽ പറന്ന അദാനി

അദാനി എന്റർപ്രൈസസ് മൂന്ന് ശതമാനം, അദാനി ഗ്രീൻ, അദാനി ട്രാൻസ്മിഷൻ ഏഴ് ശതമാനം, അദാനി പോർട്ട് & sez 17 ശതമാനം എന്നിങ്ങനെയാണ് പണയം വെച്ച ഓഹരികൾ. നിര്‍മാണ കമ്പനിയായ ഹോൾസിം ഏറ്റെടുക്കുന്നതിന് എടുത്ത 42,000 കോടിയാണ് അടുത്തിടെ അദാനി ഗ്രൂപ്പ് വായ്പയെടുത്ത ഉയർന്ന തുക. വിദേശ ബാങ്കുകളിൽ നിന്നായിരുന്നു ഈ തുകയുടെ സമാഹരണം.

logo
The Fourth
www.thefourthnews.in