ഇന്ത്യയുടെ ജിഡിപിയുടെ പത്ത് ശതമാനം അംബാനി കുടുംബം വക; വ്യവസായ ഭീമന്മാർ ചേർന്നാല്‍ യുഎഇയ്ക്കും സ്വിറ്റ്‌സർലൻഡിനും മുകളില്‍

ഇന്ത്യയുടെ ജിഡിപിയുടെ പത്ത് ശതമാനം അംബാനി കുടുംബം വക; വ്യവസായ ഭീമന്മാർ ചേർന്നാല്‍ യുഎഇയ്ക്കും സ്വിറ്റ്‌സർലൻഡിനും മുകളില്‍

2024 ബാർക്ലേസ് പ്രൈവറ്റ് ക്ലൈന്റ്സ് ഹുറുണ്‍ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ കുടുംബങ്ങളുടെ പട്ടികയിലും അംബാനി കുടുംബമാണ് ഒന്നാമത്
Updated on
1 min read

മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ സമ്പത്ത് ഇന്ത്യയുടെ മൊത്തം ആഭ്യന്തരോത്പാദന(ജിഡിപി)ത്തിന്റെ പത്ത് ശതമാനം കവിഞ്ഞതായി റിപ്പോർട്ട്. 25.75 ലക്ഷം കോടി രൂപയാണ് കമ്പനിയുടെ നിലവിലെ മൂല്യം.

2024 ബാർക്ലേസ് പ്രൈവറ്റ് ക്ലൈന്റ്സ് ഹുറുണ്‍ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ കുടുംബങ്ങളുടെ പട്ടികയിലും അംബാനി കുടുംബമാണ് ഒന്നാമത്. ബജാജ് കുടുംബമാണ് രണ്ടാമത്. 7.12 ലക്ഷം കോടിയാണ് മൂല്യം. മൂന്നാമതുള്ള കുമാർ മംഗലം ബിർള കുടുംബത്തിന്റെ മൂല്യം 5.38 ലക്ഷം കോടി.

ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള കമ്പനിയുടെ മൂല്യം 15.44 ലക്ഷം കോടി രൂപയാണ്. പക്ഷേ, പട്ടികയില്‍ ആദ്യ പത്തില്‍ എത്താനായില്ല. ആദ്യ തലമുറയുടെ കുടുംബ ബിസിനസ് ആയതിനാലാണിതെന്നാണ് മനസിലാക്കുന്നത്.

കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള മൊത്തം ബിസിനസുകളുടെ മൂല്യമെടുത്താണ് ഹുറുണ്‍ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. സ്ഥാപക കുടുംബത്തിന്റെ അംഗം സംരംഭത്തിന്റെ മാനേജ്മെന്റിലൊ ബോർഡിലോ അംഗമായിരിക്കണം. 2024 മാർച്ച് 20 വരെയുള്ള കണക്കുകളാണിത്.

ഇന്ത്യയുടെ ജിഡിപിയുടെ പത്ത് ശതമാനം അംബാനി കുടുംബം വക; വ്യവസായ ഭീമന്മാർ ചേർന്നാല്‍ യുഎഇയ്ക്കും സ്വിറ്റ്‌സർലൻഡിനും മുകളില്‍
'ഇന്ത്യയെക്കുറിച്ച് വലിയ വെളിപ്പെടുത്തൽ ഉടൻ'; അദാനിക്കെതിരായ റിപ്പോർട്ടിനുശേഷം അടുത്ത പ്രഖ്യാപനവുമായി ഹിൻഡൻബർഗ്

ആദ്യ പത്ത് സ്ഥാനങ്ങളിലെത്തിയ കുടുംബങ്ങളുടെ ആകെ മൂല്യം 60 ലക്ഷം കോടി രൂപയിലധികമാണ്. കുടുംബ ബിസിനസുകളുള്ള എല്ലാ കുടുംബങ്ങളുടെയും മൂല്യം പരിശോധിക്കുമ്പോള്‍ 130 ലക്ഷം കോടി രൂപയിലധികമാണ്. യുഎഇ, സ്വിറ്റ്സർലൻഡ് പോലുള്ള രാജ്യങ്ങളുടെ ജിഡിപിയേക്കാള്‍ മുകളിലാണിത്. പട്ടികയില്‍ മുന്നിലുള്ള മൂന്ന് കുടുംബങ്ങളുടെ മൂല്യം സിംഗപ്പൂരിന്റെ ജിഡിപിയേക്കാള്‍ കൂടുതലാണ്.

logo
The Fourth
www.thefourthnews.in