കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത നാല് ശതമാനം വര്‍ധിപ്പിക്കും
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത നാല് ശതമാനം ഉയര്‍ത്തും. ഇതു സംബന്ധിച്ച പ്രഖ്യാപനം മാര്‍ച്ച് 22നുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ വര്‍ധനയോടെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 38 ശതമാനത്തില്‍ നിന്ന് 42 ശതമാനത്തിലേക്ക് ഉയരും. കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് അവസാനമായി ക്ഷാമബത്ത ഉയര്‍ത്തിയത്. ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയായിരുന്നു ഇത്.
ക്ഷാമബത്ത നാല് ശതമാനത്തിലധികം വര്‍ധിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും ആനുപാതികമായി ഉയരും . പ്രതിമാസം 25,500 രൂപ ശമ്പളം ലഭിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരന് നിലവില്‍ ക്ഷാമബത്തയായി ലഭിക്കുന്നത് 9,690 രൂപയാണ് . ഇത് നാല് ശതമാനം വര്‍ധിപ്പിക്കുമ്പോള്‍ ഇതേ ജീവനക്കാരന് 10,710 രൂപ ലഭിക്കും. അതായത് പ്രതിമാസ ശമ്പളത്തില്‍ 1,020 രൂപയുടെ വര്‍ധനയുണ്ടാകും. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കൊപ്പം സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ക്കും ക്ഷാമബത്ത വര്‍ധന ആശ്വാസകരമാകും.