''രൂപ ഇടിയുന്നതല്ല! ഡോളർ ശക്തിയാർജിക്കുന്നതാണ്'' - മൂല്യത്തകർച്ചയിൽ നിർമലാ സീതാരാമന്റെ വിശദീകരണം

''രൂപ ഇടിയുന്നതല്ല! ഡോളർ ശക്തിയാർജിക്കുന്നതാണ്'' - മൂല്യത്തകർച്ചയിൽ നിർമലാ സീതാരാമന്റെ വിശദീകരണം

ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ധനമന്ത്രി
Updated on
1 min read

ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ച നാള്‍ക്കുനാള്‍ സര്‍വകാല റെക്കോര്‍ഡ് തൊടുമ്പോള്‍ പുതിയ വാദവുമായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍. രൂപയുടെ മൂല്യം ഇടിയുന്നില്ലെന്നും ഡോളര്‍ ഇടതടവില്ലാതെ ശക്തിപ്പെടുന്നതാണ് മൂല്യത്തകര്‍ച്ചയായി പ്രതിഫലിക്കുന്നതെന്നുമാണ് നിര്‍മലാ സീതാരാമന്‍ പറയുന്നത്. എല്ലാ കറന്‍സികളെയും ഇത് ബാധിക്കുന്നുണ്ടെന്നും മറ്റേത് വികസ്വര രാജ്യത്തെ കറന്‍സിയെക്കാളും മികച്ച പ്രകടനമാണ് രൂപയുടെതെന്നും ധനമന്ത്രി വിശദീകരിച്ചു.

ഞാനിതിനെ കാണുന്നത് രൂപയുടെ തകര്‍ച്ചയായിട്ടല്ല, ഡോളര്‍ നിരന്തരം ശക്തിപ്പെടുന്നതായിട്ടാണ്
നിര്‍മലാ സീതാരാമന്‍

വാഷിങ്ടണില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ രൂപയുടെ മൂല്യത്തകര്‍ച്ച സംബന്ധിച്ച ചോദ്യത്തിനാണ് നിര്‍മ്മലാ സീതാരാമന്റെ പ്രതികരണം. '' ഞാനിതിനെ കാണുന്നത് രൂപയുടെ തകര്‍ച്ചയായിട്ടല്ല, ഡോളര്‍ നിരന്തരം ശക്തിപ്പെടുന്നതായിട്ടാണ് '' മന്ത്രി പറഞ്ഞു. രൂപ അസ്ഥിരപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനാണ് ആര്‍ബിഐ ഇടപെടുന്നതെന്നും വിപണിയില്‍ രൂപയുടെ മൂല്യം നിശ്ചയിക്കാനല്ലെന്നും ധനമന്ത്രി വ്യക്തമാക്കി.

''രൂപ ഇടിയുന്നതല്ല! ഡോളർ ശക്തിയാർജിക്കുന്നതാണ്'' - മൂല്യത്തകർച്ചയിൽ നിർമലാ സീതാരാമന്റെ വിശദീകരണം
'മറ്റ് കറന്‍സികളെ നോക്കൂ, തകർച്ചയില്ല'; രൂപ പിടിച്ചുനിന്നെന്ന് ധനമന്ത്രി നിർമല സീതാരാമൻ

അമേരിക്കയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയതാണ് ധനമന്ത്രി. പ്രതിസന്ധിക്കിടയിലും രൂപയുടെ പ്രകടനം മികച്ചതെന്ന വാദവുമായി മന്ത്രി നേരത്തേയും രംഗത്തെത്തിയിരുന്നു. അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും മോശം നിലയിലാണ്. കഴിഞ്ഞയാഴ്ച ആദ്യം ഡോളറിനെതിരെ രൂപയുടെ മൂല്യം 82.68 വരെ താഴ്ന്നു. മൂല്യത്തകര്‍ച്ചയില്‍ സര്‍വകാല റെക്കോര്‍ഡാണിത്. നിലവില്‍ 82.24 രൂപയാണ് ഒരു ഡോളറിന്റെ മൂല്യം. രൂപയുടെ മൂല്യത്തകര്‍ച്ചയില്‍ സര്‍ക്കാരിന്‌റെ ഇടപെടലിനെതിരെ വിമര്‍ശനം ഉയരുമ്പോഴാണ് ധനമന്ത്രിയുടെ പ്രതികരണമെന്നതും ശ്രദ്ധേയം.

logo
The Fourth
www.thefourthnews.in