രഘുറാം രാജൻ
രഘുറാം രാജൻ

ഉയർന്ന തൊഴിലില്ലായ്മ 'വിഭാഗീയ രാഷ്ട്രീയക്കാർക്ക്' ഗുണം ചെയ്തേക്കും: രഘുറാം രാജൻ

വളർച്ചയുടെ കാര്യത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മോശമല്ലെന്ന് രഘുറാം രാജൻ
Published on

ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് ഉയർന്ന നിലയിൽ തുടരുകയാണെങ്കിൽ മതപരമായ ഭിന്നതകൾ രൂക്ഷമാകുന്ന സാഹചര്യത്തിലേക്ക് അത് നയിച്ചേക്കാമെന്ന് മുൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ രഘുറാം രാജൻ. ചില അവസരവാദ രാഷ്ട്രീയക്കാര്‍ ഈ സാഹചര്യം ഉപയോഗിച്ചേക്കുമെന്നാണ് അദ്ദേഹം നല്‍കുന്ന മുന്നറിയിപ്പ്. പ്രോമാർക്കറ്റിന് നൽകിയ അഭിമുഖത്തിലാണ് രാജ്യത്തെ ഉയർന്ന തൊഴിലില്ലായ്മ നിരക്ക് അപകടമാണെന്ന് രഘുറാം രാജൻ സൂചന നല്‍കുന്നത്.

തൊഴിലില്ലായ്മ നിരക്ക് ഉയർന്ന നിലയിൽ തുടരുകയാണ്. ഇടത്തരക്കാർക്കിടയിലാണ് ഇത് കൂടുതൽ അസമത്വവും വിഭജനവും സൃഷ്ടിച്ചിരിക്കുന്നത്. തൊഴിൽ വർദ്ധിപ്പിക്കുന്നതിനു പകരം ഇപ്പോൾ പള്ളികൾ നിലനിൽക്കുന്ന ഇടങ്ങളിലെ മുൻ ഹിന്ദു ക്ഷേത്രങ്ങൾ വീണ്ടെടുക്കുന്നതിലാണ് ചില രാഷ്ട്രീയക്കാരുടെ ശ്രദ്ധ. രഘുറാം രാജന്‍ പറയുന്നു.

തൊഴിലില്ലായ്മ നിരക്ക് ഉയർന്ന നിലയിൽ തുടരുന്നു. ഇടത്തരക്കാർക്കിടയിലാണ് ഇത് കൂടുതൽ അസമത്വവും വിഭജനവും സൃഷ്ടിച്ചിരിക്കുന്നു -
രഘുറാം രാജൻ

ശക്തവും സുസ്ഥിരവും തുല്യവുമായ വളർച്ചയുടെ ഒരു സാമ്പത്തിക പദ്ധതിയാണ് ഇന്ത്യക്ക് ആവശ്യമെന്ന് അദ്ദേഹം പറയുന്നു. അത് സ്ത്രീകളും മുസ്ലീങ്ങളും ഉൾപ്പെടെയുളള എല്ലാ ന്യൂനപക്ഷങ്ങളെയും ഒരു കുടക്കീഴിൽ കൊണ്ടുവരുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. വളർച്ചയുടെ കാര്യത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മോശമല്ലെന്നാണ് രഘുറാം രാജന്റെ വാദം.

പാചക വാതകം നിറയ്ക്കാൻ ക്യൂ നിൽക്കുന്ന ശ്രീലങ്കൻ ജനത
പാചക വാതകം നിറയ്ക്കാൻ ക്യൂ നിൽക്കുന്ന ശ്രീലങ്കൻ ജനത

കടക്കെണിയിലായ ശ്രീലങ്കയെ ഇന്ത്യൻ സർക്കാർ സഹായിച്ച് വരികയാണ്. ജനുവരി മുതൽ ഏകദേശം 3.5 ബില്യൺ ഡോളർ സഹായമാണ് ഇന്ത്യ ശ്രീലങ്കയ്ക്ക് നൽകിയത്. വിദേശ കരുതൽ ശേഖരത്തിന്റെ ദൗർലഭ്യം രാജ്യത്തെ ഇന്ധനത്തിനും പാചകവാതകത്തിനും മറ്റ് അവശ്യവസ്തുക്കൾക്കുമായി നീണ്ട ക്യൂവിലേക്ക് നയിച്ചിരിക്കുകയാണ്. അതേസമയം പവർ കട്ടും ഭക്ഷ്യവസ്തുക്കളുടെ വിലകയറ്റവും ജനങ്ങളെ ദുരിതത്തിലാക്കി. താൻ ആർബിഐ ഗവർണറായിരിക്കെ ശ്രീലങ്കയ്ക്ക് ഇന്ത്യ അടിയന്തര വായ്പകൾ നൽകിയിരുന്നുവെന്നും അദ്ദേഹം അവകാശപ്പെടുന്നു.

logo
The Fourth
www.thefourthnews.in