നമ്മുടെ ബെഡ്ഷീറ്റ് അവർക്ക് ബീച്ച് ടവ്വൽ; ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ആഗോള വിപണിയിൽ പുതിയ ഉപയോഗങ്ങളെന്ന് ആമസോൺ
ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ആഗോള വിപണിയിൽ ആവശ്യക്കാർ വർധിക്കുന്നതിനൊപ്പം, പുതിയ ഉപയോഗങ്ങളെന്നും കണ്ടെത്തൽ. ഓരോ ഉത്പന്നങ്ങൾക്കും നമ്മുടേതിൽനിന്ന് വ്യത്യസ്തമായ ഉപയോഗമാണ് പാശ്ചാത്യർ പരീക്ഷിക്കുന്നത്. ആമസോണിന്റെ ' എക്സ്പോർട്ടേഴ്‌സ് ഡൈജസ്റ് 2022'ലാണ് കൗതുകകരമായ കണ്ടെത്തൽ.
രാജ്യത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള ഉത്പാദകർ, ആമസോൺ ഉൾപ്പെടെ ഇ-കോമേഴ്സ് രംഗത്ത് സജീവമാണ്. പതിനായിരത്തോളം വിൽപ്പനക്കാർ, പ്രാദേശികമായി നിർമിക്കുന്ന തങ്ങളുടെ ഉത്പന്നങ്ങൾക്ക് മുഖ്യധാരയിൽ ഉപഭോക്താക്കളെ കണ്ടെത്തുന്നുണ്ട്. പുതിയ സാങ്കേതിക വിദ്യകൾ ഇന്ത്യയുടെ കയറ്റുമതി സാധ്യതകളെ വർധിപ്പിക്കുന്നുമുണ്ട്. എന്നാൽ, ഇവിടെനിന്ന് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് നാം ശീലിച്ച ഉപയോഗത്തിനപ്പുറം സാധ്യതകൾ പാശ്ചാത്യകർ പരീക്ഷിക്കുന്നതായാണ് ആമസോണിന്റെ കണ്ടെത്തൽ.
ഇന്ത്യയിൽ നിന്നുള്ള ബെഡ് ഷീറ്റുകൾക്ക് പടിഞ്ഞാറൻ രാജ്യങ്ങളിൽ ഒട്ടനവധി ആവശ്യക്കാരുണ്ട്. എന്നാൽ ഇന്ത്യയിലേതുപോലെ, അത് കിടക്കവിരി മാത്രമായിട്ടല്ല അവർ ഉപയോഗിക്കുന്നത്.
ഇന്ത്യയിൽ നിന്നുള്ള ബെഡ് ഷീറ്റുകൾക്ക് പടിഞ്ഞാറൻ രാജ്യങ്ങളിൽ ഒട്ടനവധി ആവശ്യക്കാരുണ്ട്. എന്നാൽ ഇന്ത്യയിലേതുപോലെ, അത് കിടക്കവിരി മാത്രമായിട്ടല്ല അവർ ഉപയോഗിക്കുന്നത്. ബീച്ച് ടവ്വൽ, ചിത്രക്കമ്പളം, മേശവിരി എന്നിങ്ങനെ നിരവധി ഉപയോഗങ്ങളുണ്ട് ഇന്ത്യൻ കിടക്കവിരികൾക്ക്. വ്യത്യസ്തമായ നിറം, ഡിസൈനുകൾ ഉൾപ്പെടെ സവിശേഷതകളാണ് പാശ്ചാത്യരെ ഇന്ത്യൻ ബെഡ്ഷീറ്റുകളിലേക്ക് ആകർഷിക്കുന്നത്. ബിസിനസിനപ്പുറം, ഇന്ത്യയുടെ ചരിത്രവും സംസ്കാരവുമൊക്കെ ലോകവിപണിയിൽ പ്രദർശിപ്പിക്കപ്പെടാനും ഇവ സഹായകമാകുന്നുണ്ട്.
ഇന്ത്യയിൽ നിന്നുള്ള ചെമ്പ് പാത്രങ്ങൾക്കും ആഗോളതലത്തിൽ ആവശ്യക്കാർ കൂടുതലാണ്. ഇന്ത്യൻ വീടുകളിൽ വളരെകാലമായി ഉപയോഗിക്കുന്ന ഇവ, പാശ്ചാത്യർക്ക് ബിയറും കോക്ക്ടെയിലും വിളമ്പാനുള്ള ടംബ്ലർ ആണ്. കോഫിയുടെ രുചി വർധനയ്ക്കായി ശുദ്ധമായ നെയ്യ് ഉപയോഗപ്പെടുത്തുന്നു. കോഫി ബ്ലെൻഡുകൾക്ക് ഗുണം പകരുന്നത് ഇന്ത്യയിൽ നിന്നുള്ള നെയ്യാണ്.
പ്രകൃതിദത്ത ഗുണങ്ങളാണ് ചന്ദ്രിക സോപ്പിന് ആവശ്യക്കാരെ നൽകുന്നത്. ചന്ദ്രിക സോപ്പിന്റെ പത ഷേവിംഗ് ക്രീമിന് പകരമായി ഉപയോഗിക്കാമെന്നാണ് പാശ്ചാത്യരുടെ കണ്ടെത്തൽ. ഇന്ത്യയിൽ നിന്നുള്ള വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ആഭരണങ്ങൾ എന്നിവയ്ക്കും ആഗോളവിപണിയിൽ ഒരുപാട് ആവശ്യക്കാരുണ്ട്. ആമസോൺ ഗ്ലോബൽ സെല്ലിങ് പരിപാടിയിലൂടെ ലക്ഷത്തിലധികം ഇന്ത്യൻ ഉത്പാദകരാണ് സാധനങ്ങൾ വിറ്റഴിച്ചത്. സഞ്ചിത കയറ്റുമതിയിൽ 5 ബില്യൺ ഡോളറെന്ന നേട്ടം മറികടക്കാനൊരുങ്ങുകയാണ് അവർ. 2021ൽ ആയിരത്തിലധികം ഇന്ത്യൻ കയറ്റുമതിക്കാർ വിൽപ്പനയിൽ ഒരു കോടി നേട്ടം കടന്നിരുന്നു.
ഇന്ത്യയിൽ നിന്നുള്ള വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ആഭരണങ്ങൾ എന്നിവയ്ക്കും ആഗോളവിപണിയിൽ ഒരുപാട് ആവശ്യക്കാരുണ്ട്.
സാങ്കേതിക വിദ്യ കൂടുതൽ മേഖലയിൽ നടപ്പാക്കുന്നതനുസരിച്ച്, ഉത്പാദന പ്രക്രിയകൾ കൂടുതൽ ഊർജിതമാകുന്നത് ഇന്ത്യ കയറ്റുമതി കേന്ദ്രമായി വളർന്നുവരാൻ സഹായകമാണെന്നാണ് ഇന്ത്യ ആൻഡ് എമേർജിങ് മാർക്കറ്റ് സീനിയർ വൈസ് പ്രസിഡന്റ് അമിത് അഗർവാൾ അഭിപ്രായപ്പെട്ടത്. സഞ്ചിത കയറ്റുമതിയിൽ 5 ബില്യൺ ഡോളറെന്ന നേട്ടം മറികടക്കാൻ ആമസോൺ ഗ്ലോബൽ സെല്ലിങ് പരിപാടി വേദിയാകുന്നു എന്നത് തികച്ചും ആശ്ചര്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.