സാമ്പത്തികമാന്ദ്യം വില്ലനാകും;
പാദരക്ഷകളുടെയും തുകൽ ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യ തിരിച്ചടി നേരിടുമെന്ന് റിപ്പോർട്ട്

സാമ്പത്തികമാന്ദ്യം വില്ലനാകും; പാദരക്ഷകളുടെയും തുകൽ ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യ തിരിച്ചടി നേരിടുമെന്ന് റിപ്പോർട്ട്

2023ൽ യുഎസും യൂറോപ്യൻ രാഷ്ട്രങ്ങളും വൻ സാമ്പത്തിക മാന്ദ്യം നേരിടുമെന്ന് നേരത്തെ സാമ്പത്തിക വിദ​ഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു.
Updated on
1 min read

പാദരക്ഷകളുടെയും തുകൽ ഉൽപന്നങ്ങളുടെയും കയറ്റുമതിയിൽ ഇന്ത്യ തിരിച്ചടി നേരിടുമെന്ന് റിപ്പോർട്ട്. ഇന്ത്യൻ അനലറ്റിക്കൽ കമ്പനിയായ ക്രെഡിറ്റ് റേറ്റിംഗ് ഇൻഫർമേഷൻ സർവീസസ് ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (CRISIL) 'ദി സ്ലോഡൗൺ ഷാഡോ' എന്ന പേരില്‍ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഈ വർഷം വികസിത രാഷ്ട്രങ്ങളിൽ വന്‍ സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന പ്രവചനത്തിന് പിന്നാലെയാണ് പുതിയ റിപ്പോർട്ട്. വസ്‌ത്രം, പാദരക്ഷ, തുകൽ അടക്കമുളള ഗാർഹിക തൊഴിൽ-അധിഷ്‌ഠിത മേഖലകളെയാണ് മാന്ദ്യം പ്രധാനമായും ബാധിക്കുക.

യുഎസും യൂറോപ്യൻ രാഷ്ട്രങ്ങളും വൻ സാമ്പത്തിക മാന്ദ്യം നേരിടുമെന്ന് നേരത്തെ സാമ്പത്തിക വിദ​ഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യ പ്രധാനമായും പാദരക്ഷകളും തുകൽ ഉൽപന്നങ്ങളും കയറ്റുമതി ചെയ്ത് വരുന്ന ആ​ഗോള മാർക്കറ്റാണ് ഇവ രണ്ടും. അതുകൊണ്ടു തന്നെ ഈ വികസിത രാഷ്ട്രങ്ങളില്‍ ഉണ്ടാകുന്ന മാന്ദ്യം ഇന്ത്യൻ ഉത്പ്പന്നങ്ങളുടെ കയറ്റുമതിയെ വലിയ തോതിൽ ബാധിക്കുമെന്നുളളതിൽ സംശയം വേണ്ട.

ഇന്ത്യ പ്രധാനമായും പാദരക്ഷകളും തുകൽ ഉൽപന്നങ്ങളും കയറ്റുമതി ചെയ്ത് വരുന്ന ആ​ഗോള മാർക്കറ്റാണ് യുഎസും യൂറോപ്യൻ രാഷ്ട്രങ്ങളും

നിലവിൽ പണപ്പെരുപ്പം കൂടുന്നത് ജനങ്ങളുടെ വാങ്ങൽ ശേഷിയെ കാര്യമായി ബാധിക്കാൻ തുടങ്ങിയിട്ടുണ്ട്. പലിശനിരക്ക് ഉയർത്തി വിപണിയിലെ പണപ്പെരുപ്പം നിയന്ത്രിക്കാൻ കഴിയുമെങ്കിലും മൊത്തത്തിലുള്ള സാമ്പത്തിക പ്രവർത്തനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കും. മാത്രമല്ല, 2022 മുതൽ പണമിടപാടുകൾ കർശനമാക്കിയിരുന്നതിനാൽ വികസിത സമ്പദ്‌വ്യവസ്ഥകളിൽ അതിൻ്റെ ആഘാതവുമുണ്ടാകുമെന്ന് ക്രിസിൽ ചൂണ്ടിക്കാട്ടുന്നു. ഇത് യുഎസിലും യൂറോപ്യൻ യൂണിയനിലും ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ആവശ്യകത കുറയ്ക്കും. യുഎസിൽ 18 ശതമാനവും യൂറോപ്യൻ യൂണിയനിൽ 15.4 ശതമാനവും ആണ് ഇന്ത്യയുടെ കയറ്റുമതി നിരക്ക്.

സാമ്പത്തികമാന്ദ്യം വില്ലനാകും;
പാദരക്ഷകളുടെയും തുകൽ ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യ തിരിച്ചടി നേരിടുമെന്ന് റിപ്പോർട്ട്
ഇന്ത്യന്‍ തുകല്‍ കമ്പനികൾ റഷ്യന്‍ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഗാര്‍ഡിയന്‍; ചോദ്യം ചെയ്ത് കേന്ദ്രം

അതേസമയം, ആഗോള മാന്ദ്യത്തിന്റെ പ്രവചനം ആശങ്കാജനകമാണെന്നാണ് ക്രിസിൽ വ്യക്തമാക്കുന്നത്. വർഷങ്ങളായി ഇന്ത്യയുടെ വളർച്ചയെ വികസിത സമ്പദ്‌വ്യവസ്ഥകളുമായി സമന്വയിപ്പിച്ചിരിക്കുന്നു എന്നതാണ് അതിന് കാരണമായി ക്രിസിൽ ചൂണ്ടിക്കാട്ടുന്നത്. ഇത് ഇന്ത്യയുടെ ടെക്സ്റ്റൈൽ കയറ്റുമതിയെക്കുറിച്ചുള്ള ആശങ്കകളും കൂട്ടിയെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. 1988-ൽ അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയാണ് ക്രിസിൽ . 2005 ഏപ്രിലിൽ, യുഎസ് ആസ്ഥാനമായുള്ള ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ എസ് ആൻഡ് പി കമ്പനി ക്രിസിലിനെ ഏറ്റെടുത്തിരുന്നു.

logo
The Fourth
www.thefourthnews.in