പ്രവാസികള്‍ക്ക് ആശ്വാസം; 
അന്താരാഷ്ട്ര നമ്പറുകളിലും യുപിഐ ഉപയോഗിക്കാം

പ്രവാസികള്‍ക്ക് ആശ്വാസം; അന്താരാഷ്ട്ര നമ്പറുകളിലും യുപിഐ ഉപയോഗിക്കാം

പത്ത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ആദ്യഘട്ടത്തില്‍ സേവനം ലഭ്യമാകുക
Updated on
1 min read

പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ നമ്പര്‍ ഇല്ലെങ്കില്‍ കൂടി അന്താരാഷ്ട്ര നമ്പറുകളില്‍ യുപിഐ ലഭ്യമാകും. പത്ത് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്കാണ് ഇതിന്റെ സൗകര്യം ലഭ്യമാവുക. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. പ്രവാസികള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ ഏപ്രില്‍ 30നകം സേവനം ലഭ്യമാക്കി തുടങ്ങാനും യുപിഐയോട് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ നിര്‍ദേശിച്ചു.

ഇതുവഴി പത്ത് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളാണ് ഗുണഭോക്താക്കളാകുക

ബാങ്ക് അക്കൗണ്ടുകളെ നോണ്‍ അക്കൗണ്ടുകള്‍ എന്നും, നോണ്‍ റസിഡന്റ് ഓര്‍ഡിനറി എന്നിങ്ങനെ തരംതിരിച്ചാവും സേവനം ലഭ്യമാക്കുക. പ്രവാസികള്‍ക്ക് തങ്ങളുടെ അന്തര്‍ദേശീയ മൊബൈല്‍ നമ്പറില്‍ നിന്ന് യുപി ഐ സേവനം ലഭ്യമാകുന്നതിന് എന്‍ആര്‍ഒ അല്ലെങ്കില്‍ എന്‍ആര്‍ഇ അക്കൗണ്ടുകള്‍ ആവശ്യമാണ്. ഗൂഗിള്‍ പേ അല്ലെങ്കില്‍ പേടിഎം ഏപ്പില്‍ നിന്ന് ഒരു ഉപയോക്താവ് യുപിഐ ആക്ടിവേക്ട് ചെയ്യുമ്പോള്‍ ബാങ്ക് അക്കൗണ്ടുമായി ആ നമ്പര്‍ ലിങ്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.

വിദേശനാണ്യ വിനിമയ ചട്ടവും, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കണമെന്നാണ് യുപിഐയുടെ നിബന്ധന

സര്‍ക്കുലര്‍ പ്രകാരം യുകെ, അമേരിക്ക, സിങ്കപ്പൂര്‍, കാനഡ, ആസ്‌ത്രേലിയ, ഒമാന്‍, ഖത്തര്‍, യുഎഇ, സൗദിഅറേബ്യ, ഹോങ്കോംഗ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്കാണ് ആദ്യഘട്ടത്തില്‍ സേവനം ലഭ്യമായി തുടങ്ങുക. ഈ രാജ്യങ്ങളില്‍ താമസിക്കുന്ന എന്‍ആര്‍ഐകള്‍ക്കും, ഇന്ത്യന്‍ വംശജരായവര്‍ക്കും ഈ സേവനം ലഭ്യമാകും. അതിനാല്‍ തന്നെ ഉപയോക്താക്കള്‍ക്ക് അവരുടെ ഇന്ത്യന്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിക്കാതെ തന്നെ യുപിഐ സേവനങ്ങള്‍ ഉപയോഗിക്കാനാകും.

വരും വര്‍ഷങ്ങളില്‍ ഈ സൗകര്യം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു

അതേസമയം, ഈ കാലയളവില്‍, വിദേശനാണ്യ വിനിമയ ചട്ടവും(ഫെമ), റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കണമെന്നാണ് യുപിഐയുടെ നിബന്ധന. ഈ സൗകര്യം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in