റിപ്പോ നിരക്കില്‍ 25 ബേസിസ് പോയിന്റ് വര്‍ധന; ഭവന-വാഹന-വ്യക്തിഗത വായ്പാ പലിശ നിരക്ക് ഉയരും

റിപ്പോ നിരക്കില്‍ 25 ബേസിസ് പോയിന്റ് വര്‍ധന; ഭവന-വാഹന-വ്യക്തിഗത വായ്പാ പലിശ നിരക്ക് ഉയരും

2023-24 സാമ്പത്തിക വര്‍ഷം രാജ്യത്തെ ജിഡിപി വളര്‍ച്ച 6.4 ശതമാനമാകുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍
Updated on
1 min read

സാമ്പത്തിക വര്‍ഷത്തെ അവസാന ധന നയ അവലോകനയോഗത്തില്‍ പലിശനിരക്കുകള്‍ ഉയര്‍ത്തി റിസര്‍വ് ബാങ്ക്. റിപ്പോ നിരക്ക് 25 ബേസിസ് പോയിന്‌റ് വര്‍ധിപ്പിച്ചു. ഇതോടെ റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശനിരക്ക് 6.5 ശതമാനമായി. 6.25 ശതമാനമായിരുന്നു ഇത്. പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഭവന-വാഹന- വ്യക്തിഗത വായ്പകളുടെ പലിശനിരക്ക് ബാങ്കുകള്‍ ഉയര്‍ത്തും. ബാങ്കുകളിലെ സ്ഥിരനിക്ഷേപത്തിനുള്ള പലിശ നിരക്കുകളിലും വര്‍ധനയുണ്ടാകും.

2023-24 സാമ്പത്തിക വര്‍ഷം രാജ്യത്തെ ജിഡിപി വളര്‍ച്ച 6.4 ശതമാനമാകുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കി.

റിപ്പോ നിരക്കില്‍ 25 ബേസിസ് പോയിന്റ് വര്‍ധന; ഭവന-വാഹന-വ്യക്തിഗത വായ്പാ പലിശ നിരക്ക് ഉയരും
ഇഎംഐ നിരക്ക് നാല് ശതമാനം വരെ ഉയര്‍ന്നേക്കും; ആര്‍ബിഐ പലിശ നിരക്ക് വര്‍ധന സാധാരണക്കാരെ എങ്ങനെ ബാധിക്കും?

ഒന്‍പത് മാസത്തിനിടെ തുടര്‍ച്ചയായ ആറാം തവണയാണ് ആര്‍ബിഐ പലിശനിരക്ക് ഉയര്‍ത്തുന്നത്. ധനനയ അവലോകന സമിതിയിലെ ആറ് അംഗങ്ങളില്‍ നാലുപേരാണ് 25 ബേസിസ് പോയിന്‌റ് വര്‍ധനയ്ക്ക് അനുകൂലമായി വോട്ട് ചെയ്തത്.

2023 -24 സാമ്പത്തിക വര്‍ഷം റീട്ടെില്‍ പണപ്പെരുപ്പ നിരക്ക് പിടിച്ചുനിര്‍ത്താന്‍ ശ്രമമുണ്ടാകുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മൂന്നാംപാദത്തിലും നാലാംപാദത്തിലും രാജ്യത്തെ സമ്പദ് വ്യവസ്ഥയിലുമുണ്ടായ മാറ്റങ്ങള്‍ സുസ്ഥിരവും പ്രതീക്ഷ നല്‍കുന്നതുമാണെന്നും ശക്തികാന്ത ദാസ് വ്യക്തമാക്കി.

2022 മെയ് മുതല്‍ 250 ബേസിസ് പോയിന്‌റാണ് റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കൂട്ടിയത്. റീട്ടെയില്‍ പണപ്പെരുപ്പം നാല് ശതമാനത്തില്‍ പിടിച്ചുനിര്‍ത്താനാണ് കേന്ദ്രം ആര്‍ബിഐയ്ക്ക് നല്‍കിയിരുന്ന നിര്‍ദേശം. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 6.5 ശതമാനമായി റീട്ടെയില്‍ പണപ്പെരുപ്പം നിജപ്പെടുത്തി. അടുത്ത സാമ്പത്തികവര്‍ഷം ഇത് 5.3 ശതമാനത്തിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in