ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ്
ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ്

റിപ്പോ നിരക്ക് അര ശതമാനം കൂട്ടി; പലിശ നിരക്കുകള്‍ കോവിഡ് കാലത്തിന് മുന്‍പുള്ള നിലയിലേക്ക്

പുതിയ നിരക്ക് പ്രഖ്യാപനം പുതിയ വായ്പകളെ മാത്രമല്ല നിലവിലുള്ള വായ്പകളെയും ബാധിക്കുമെന്നതിനാല്‍ ജന ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന നിലയുണ്ടാവും
Updated on
1 min read

രാജ്യത്തെ റിപ്പോ നിരക്ക് കോവിഡിന് മുന്‍പുള്ള നിലയിലേക്ക് മടങ്ങുന്നു. തുടര്‍ച്ചയായ മൂന്നാം തവണയും ആര്‍ബിഐ റിപ്പോ നിരക്ക് വര്‍ധിപ്പിച്ചു. വായ്പാ നിരക്കുകള്‍ 50 ബേസിസ് പോയിന്റാണ് വെള്ളിയാഴ്ച വര്‍ധിപ്പിച്ചത്. റിപ്പോ നിരക്കുകളും അര ശതമാനം വര്‍ധിപ്പിച്ചു. ഇതോടെ റിപ്പോ നിരക്ക് 5.4 ശതമാനമായി.

ആര്‍ബിഐ കണക്കുകൂട്ടലുകള്‍ക്ക് മുകളില്‍ പണപ്പെരുപ്പം തുടരുന്ന വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത് നിയന്ത്രിക്കുകയാണ് റിപ്പോ നിരക്ക് ഉയര്‍ത്തുന്നതിലൂടെ ലക്ഷ്യമിടുന്നത്.

ഭവന, വാഹന, വ്യക്തിഗത, വായ്പകളുടെ പലിശയും ഉയര്‍ന്നേക്കും.

ഈ സാമ്പത്തിക വര്‍ഷത്തില്‍ 6.7 ശതമാനം പണപ്പെരുപ്പം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ് വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു. ജിഡിപി വളര്‍ച്ച 7.2 ശതമാനം തിരിച്ചുപിടിക്കാനാകുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

രാജ്യത്തെ ജനങ്ങളെ നേരിട്ട് ബാധിക്കുന്നതാണ് പലിശ നിരക്കുകള്‍ ഉയര്‍ത്തിയ ഇപ്പോഴത്തെ ആര്‍ബിഐ നടപടിയെന്നാണ് വിലയിരുത്തല്‍. റിപ്പോ നിരക്ക് ഉയര്‍ത്തുന്നതിലുടെ പലിശ നിരക്ക് ഉയര്‍ത്തുക എന്ന സന്ദേശം കൂടിയാണ് ആര്‍ബിഐ ബാങ്കുകള്‍ക്ക് നല്‍കുന്നത്. ഇതോടെ വായ്പ പലിശ നിരക്കുകള്‍ അര ശതമാനമെങ്കിലും ഉയര്‍ന്നേക്കും. ഇതോടെ ഭവന, വാഹന, വ്യക്തിഗത, വായ്പകളുടെ പലിശയും ഉയര്‍ന്നേക്കും.

ഇക്കഴിഞ്ഞ ജൂണിലും ആര്‍ബിഐ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു

പുതിയ നിരക്ക് പ്രഖ്യാപനം പുതിയ വായ്പകളെ മാത്രമല്ല നിലവിലുള്ള വായ്പകളെയും ബാധിക്കുമെന്നതിനാല്‍ ജന ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന നിലയുണ്ടാവും.

ഇക്കഴിഞ്ഞ ജൂണിലും ആര്‍ബിഐ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. 0.50ശതമാനവുമാണ് നിരക്കില്‍ വര്‍ധനവരുത്തിയത്. ഇതിന് മുമ്പ് മേയ് മാസത്തില്‍ ചേര്‍ന്ന അസാധാരണ യോഗത്തില്‍ 0.40 ശതമാനവും വര്‍ധിപ്പിച്ചിരുന്നു. രാജ്യത്തെ നാണയ പെരുപ്പം വര്‍ധിച്ചതും യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ എണ്ണ വില ഉയര്‍ന്നതും രാജ്യത്തെ സാമ്പത്തിന നിലയെ സാരമായി ബാധിച്ചിരുന്നു. പുതിയ ഉയര്‍ച്ചയോടെ പലിശ നിരക്കുകള്‍ 2019 ആഗസ്റ്റിന് മുന്‍പുള്ള നിലയിലേക്ക് വീണ്ടും തിരിച്ചെത്തുകയാണ്. ഇത്തവണത്തെ വര്‍ധനവോടെ മൂന്നുമാസത്തിനിടെ 1.40 ശതമാനം നിരക്കിലുണ്ടായ വര്‍ധിപ്പിച്ചു.

logo
The Fourth
www.thefourthnews.in