രൂപയുടെ മൂല്യത്തില്‍ റെക്കോർഡ് ഇടിവ്; ഡോളറിനെതിരെ 83 പിന്നിട്ടു

രൂപയുടെ മൂല്യത്തില്‍ റെക്കോർഡ് ഇടിവ്; ഡോളറിനെതിരെ 83 പിന്നിട്ടു

വിനിമയത്തിനിടെ 61 പൈസയുടെ നഷ്ടവുമായി 83.01 എന്ന നിരക്കിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്
Updated on
1 min read

വിനിമയ വിപണിയില്‍ രൂപയ്ക്ക് റെക്കോർഡ് തകർച്ച. യുഎസ് ഡോളറിനെതിരെ 83 എന്ന റെക്കോർഡ് താഴ്ചയിലാണ് രൂപ. ഡോളറിനെതിരെ 82.30 എന്ന നിലയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചത് 82.36 എന്ന നിലയിലായിരുന്നു . വിനിമയത്തിനിടെ 61 പൈസയുടെ നഷ്ടവുമായി 83.01 എന്ന നിരക്കിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്.

രൂപയുടെ മൂല്യത്തില്‍ റെക്കോർഡ് ഇടിവ്; ഡോളറിനെതിരെ 83 പിന്നിട്ടു
''രൂപ ഇടിയുന്നതല്ല! ഡോളർ ശക്തിയാർജിക്കുന്നതാണ്'' - മൂല്യത്തകർച്ചയിൽ നിർമലാ സീതാരാമന്റെ വിശദീകരണം

പണപ്പെരുപ്പത്തിന്റെ സാഹചര്യത്തില്‍ വിവിധ സെന്‍ട്രല്‍ ബാങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന ആശങ്കകള്‍ക്കിടെയാണ് ഡോളറിനെതിരെ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ചയിലേക്ക് എത്തുന്നത്. ഈ വർഷം യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ പത്ത് ശതമാനത്തോളം ഇടിഞ്ഞിട്ടുണ്ട്. 2021 ഒക്ടോബറിൽ ഒരു ഡോളർ എന്നാൽ 75 രൂപയായിരുന്നു. പണപ്പെരുപ്പം തടയാൻ യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തിയതോടെയാണ് ഇന്ത്യൻ രൂപ തകർച്ചയിലേക്ക് കൂപ്പുകുത്തിയത്. ഡോളറിന്റെ മൂല്യം വർധിച്ചതോടെ വിദേശ നിക്ഷേപകർ ഇന്ത്യയിൽ നിന്ന് പിൻവലിഞ്ഞത് തിരിച്ചടിക്ക് ആക്കം കൂട്ടി.

റിസര്‍വ് ബാങ്കുകളുടെ ഇടപെടലുകള്‍ക്ക് രൂപയുടെ മൂല്യ തകര്‍ച്ച തടയാനാകാത്തതും പ്രതിസന്ധിയാണ്. രൂപയെ സംരക്ഷിക്കാൻ ആർബിഐയുടെ കൈവശം വിദേശനാണ്യ ശേഖരം കുറവാണ്. ഇന്ത്യയുടെ ഫോറെക്സ് കരുതൽ ശേഖരം 532.66 ബില്യൺ ഡോളറായി കുറഞ്ഞതായി ആർബിഐ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.

നാല്‍പത് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ബ്രിട്ടീഷ് പണപ്പെരുപ്പം. ഇത് തടയാനാണ് യുഎസ് ഫെഡറല്‍ റിസര്‍വ് അടുത്തിടെ നികുതി നിരക്കുകള്‍ കുത്തനെ കൂട്ടിയത്. ഫെഡറൽ റിസർവ് വീണ്ടും നിരക്കുകൾ ഉയർത്തിയാല്‍ ഡോളർ വീണ്ടും ശക്തിയാർജിക്കും. ഇതോടെ രൂപയുടെ മൂല്യം വീണ്ടും ഇടിയാനാണ് സാധ്യതയെന്നാണ് ധനകാര്യ വിദഗ്ധര്‍ വിലയിരുത്തുന്നത്.

logo
The Fourth
www.thefourthnews.in