ഡോളറിന് 79.86; തകര്‍ച്ചയില്‍ രൂപ സര്‍വകാല റെക്കോഡിലേക്ക്
ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ വില ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവില്‍. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ വില 80നോട് അടുക്കുന്നത് ആദ്യമാണ്. വിദേശനാണ്യ വിപണിയിലെ അവസാന നിരക്ക് അനുസരിച്ച് ഒരു ഡോളറിന് 79.86 രൂപയാണ്. ഡോളര്‍ ഡിമാന്‍ഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരക്ക് 80ല്‍ എത്താനാണ് സാധ്യത.
ഏഷ്യന്‍ വിപണിയില്‍ ക്രൂഡോയിലിന്റെ വില കുറയുന്ന പ്രവണത നിലനിന്നിരുന്നതിനാലാണ് രൂപ കൂടുതല്‍ തകര്‍ച്ചയിലെത്താതെ പിടിച്ചു നിന്നത്. എന്നാല്‍ വെള്ളിയാഴ്ച്ച എഷ്യന്‍ ട്രേഡിങ്ങിന്റെ തുടക്കത്തില്‍ എണ്ണ വില ഉയര്‍ന്നു. രാവിലെ 8:15ന് ബാരലിന് 99.90 ഡോളറിനടുത്താണ് സെപ്റ്റംബര്‍ ഡെലിവറി ഫ്യൂച്ചേഴ്‌സിന്റെ വില. എണ്ണ വില ഉയരുന്നത് രൂപയുടെ മൂല്യതകര്‍ച്ചയ്ക്ക് ആക്കം കൂട്ടും. എന്നാല്‍ വലിയ രീതിയില്‍ ഒരു നിരക്ക് ഉയര്‍ത്തല്‍ യുഎസ് ഫെഡില്‍ നിന്നും ഉണ്ടാകാനിടയില്ലെന്നാണ് എണ്ണ വിപണിയിലെ വിലയിരുത്തല്‍.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സ്വാധീനിക്കുന്ന മറ്റൊരു ഘടകമാണ് അമേരിക്കയിലെ വര്‍ധിച്ച പണപ്പെരുപ്പം. ജൂണ്‍ മാസത്തിലെ കണക്കുകള്‍ പ്രകാരം അമേരിക്കയിലെ പണപ്പെരുപ്പം 9.1 ശതമാനത്തിലേക്ക് ഉയര്‍ന്നു.
ഇന്ത്യയുടെ വ്യാപാരക്കമ്മി 2600 കോടി ഡോളറിലേക്ക് ഉയര്‍ന്നതും ചരിത്രത്തില്‍ ആദ്യമായാണ്. രൂപയുടെ വിലയിടിവിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഉയര്‍ന്ന വ്യാപാര കമ്മിയാണ്. ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരം 58,830 ഡോളറായി ചുരുങ്ങിയതും മാന്ദ്യ ഭീതി ഉയര്‍ത്തുന്നു.
രൂപയ്ക്കുണ്ടായ വന്‍ ഇടിവ് നിക്ഷേപകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. വ്യാഴാഴ്ച്ച വ്യാപാര സമയം കഴിഞ്ഞുള്ള ഓവര്‍ ദി കൗണ്ടര്‍ ഇടപാടിലും ഡെറിവേറ്റീവ് വിപണിയിലും രൂപയുടെ മൂല്യം 80.05 വരെ ഇടിഞ്ഞിരുന്നു. വിദേശ നിക്ഷേപകരുടെ പെട്ടന്നുള്ള ചുവടുമാറ്റമാണ് കഴിഞ്ഞ ദിവസങ്ങളില്‍ വിപണിയില്‍ കണ്ടത്. എന്‍എസ്ഇ പ്രൊവിഷണല്‍ ഡാറ്റ അനിസരിച്ച് കഴിഞ്ഞ ദിവസം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരികളില്‍ അറ്റ നിക്ഷേപകരായി മാറി. 309 കോടി രൂപ വിലയുള്ള അധിക ഓഹരികള്‍ അവര്‍ വാങ്ങി. അതോടൊപ്പം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ പതിവില്ലാതെ അറ്റ വില്‍പ്പനക്കാരായും മാറി. 556 കോടി വിലയുള്ള ഓഹരികള്‍ അവര്‍ അധികമായി വില്‍ക്കുകയും ചെയ്തു.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സ്വാധീനിക്കുന്ന മറ്റൊരു ഘടകമാണ് അമേരിക്കയിലെ വര്‍ധിച്ച പണപ്പെരുപ്പം. ജൂണ്‍ മാസത്തിലെ കണക്കുകള്‍ പ്രകാരം അമേരിക്കയിലെ പണപ്പെരുപ്പം 9.1 ശതമാനത്തിലേക്ക് ഉയര്‍ന്നു. അമേരിക്കയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്കാണിത്. അതുകൊണ്ടു തന്നെ യുഎസ് ഫെഡറല്‍ റിസര്‍വ് 0.75 ശതമാനം വരെ പലിശ നിരക്ക് ഉയര്‍ത്തിയേക്കും. അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയേയും സമ്പദ് വ്യവസ്ഥയേയും വലിയ രീതിയില്‍ ബാധിക്കും. വിപണിയില്‍ ഇപ്പോഴുള്ള ഡോളറിന്റെ മുന്നേറ്റത്തിന്റെ പ്രധാന കാരണം യുഎസ് ഫെഡറല്‍ റിസര്‍വ് വര്‍ധിപ്പിക്കുന്ന പലിശ നിരക്കാണ്.രൂപയുടെ മൂല്യ തകര്‍ച്ചയും ഉയര്‍ന്ന നാണ്യപ്പെരുപ്പവും നിലനില്‍ക്കുന്നതിനാല്‍ ഒഗസ്റ്റില്‍ 0.35 ശതമാനം മുതല്‍ 0.5 ശതമാനം വരെ പലിശ ഉയര്‍ത്തിയേക്കാം.
രൂപയുടെ മൂല്യ തകര്‍ച്ചയും ഉയര്‍ന്ന നാണ്യപ്പെരുപ്പവും നിലനില്‍ക്കുന്നതിനാല്‍ ഒഗസ്റ്റില്‍ 0.35 ശതമാനം മുതല്‍ 0.5 ശതമാനം വരെ പലിശ ഉയര്‍ത്തിയേക്കാം.
ധാതുക്കളുടെ വിലയില്‍ കുത്തനെയുള്ള ഇടിവ് ഉണ്ടായതിനാല്‍ മൊത്തവില അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ പണപ്പെരുപ്പം ജൂണ്‍ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 15.18 ശതമാനത്തിലേക്ക് കുറഞ്ഞു. മെയ് മാസത്തില്‍ ഇത് 15.88 എന്ന റെക്കോഡ് ഉയരത്തില്‍ എത്തിയിരുന്നു. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ഓഗസ്റ്റ് 2 മുതല്‍ 4 വരെ നടക്കുന്ന റിസര്‍വ് ബാങ്കിന്റെ അടുത്ത പണനയ സമിതി യോഗത്തില്‍, പലിശ നിരക്ക് വര്‍ധനയില്‍ തീരുമാനമായേക്കും. രൂപയുടെ മൂല്യ തകര്‍ച്ചയും ഉയര്‍ന്ന നാണ്യപ്പെരുപ്പവും നിലനില്‍ക്കുന്നതിനാല്‍ ഒഗസ്റ്റില്‍ 0.35 ശതമാനം മുതല്‍ 0.5 ശതമാനം വരെ പലിശ ഉയര്‍ത്തിയേക്കാം.