എഐ അധിഷ്ഠിത എന്‍ട്രന്‍സ് കോച്ചിങ്, എജ്യൂപോര്‍ട്ട് തൃശൂര്‍ ക്യാംപസ് പ്രവര്‍ത്തനം ആരംഭിച്ചു
ഇന്ത്യയിലെ ആദ്യ എഐ അധിഷ്ഠിത എന്‍ട്രന്‍സ് കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടായ എജ്യൂപോര്‍ട്ട് തൃശൂര്‍ ക്യാംപസ് പ്രവര്‍ത്തനം ആരംഭിച്ചു. മുന്‍മന്ത്രിയും ആലത്തൂര്‍ എംപിയുമായ കെ രാധാകൃഷ്ണന്‍ ക്യാംപസ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ എജ്യൂപോര്‍ട്ട് സ്ഥാപകനും മുഖ്യ പരിശീലകനുമായ അജാസ് മുഹമ്മദ് ജാന്‍ഷര്‍ അധ്യക്ഷത വഹിച്ചു. പുതിയ ക്യാപസിലൂടെ കുറഞ്ഞ കാലയളവില്‍ കേരളത്തിലെ ഏറ്റവും മികച്ച എജ്യുക്കേഷന്‍ സ്റ്റാര്‍ട്ടപ്പ് എന്ന നിലയില്‍ വലിയ അംഗീകാരങ്ങള്‍ നേടിയെടുത്ത എജ്യൂപോര്‍ട്ട് ത്യശൂരില്‍ കൂടി ചുവടുറപ്പിക്കുകയാണ്. അത്യാധുനിക സൗകര്യങ്ങളോടുകൂടി, പൂര്‍ണ്ണമായും സൗഹൃദപരമായ ക്യാംപസാണ് തൃശ്ശൂരിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി കാത്തിരിക്കുന്നത്.
തൃശൂര്‍ പൂമല ഡാമിനടുത്ത് സ്ഥിതി ചെയ്യുന്ന ക്യാംപസില്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ക്ലാസ്‌റൂമുകള്‍, ശീതീകരിച്ച സ്റ്റഡി ഹാള്‍, ഏറ്റവും മികച്ച ഹോസ്റ്റല്‍ സൗകര്യം തുടങ്ങി ലോകോത്തര നിലവാരത്തിലുള്ള പഠന രീതികളും സൗകര്യങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്
എജ്യൂപോര്‍ട്ടിന്റെ എ ഐ അധിഷ്ഠിതമായ രണ്ടാമത്തെ നീറ്റ്, ജീ എന്‍ട്രന്‍സ് കോച്ചിങ് ക്യാംപസാണ് തൃശൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ മലപ്പുറം ഇന്‍കലില്‍ രണ്ടായിരത്തോളം കുട്ടികള്‍ക്കുള്ള ക്യാംപസ് പ്രവര്‍ത്തിക്കുന്നുണ്ട്. തൃശൂര്‍ പൂമല ഡാമിനടുത്ത് സ്ഥിതി ചെയ്യുന്ന ക്യാംപസില്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ക്ലാസ്‌റൂമുകള്‍, ശീതീകരിച്ച സ്റ്റഡി ഹാള്‍, ഏറ്റവും മികച്ച ഹോസ്റ്റല്‍ സൗകര്യം തുടങ്ങി ലോകോത്തര നിലവാരത്തിലുള്ള പഠന രീതികളും സൗകര്യങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ ഇന്ത്യയിലെ ഏറ്റവും മികച്ച അധ്യാപകരും ദേശീയ തലത്തില്‍ പ്രശസ്തമായ മെഡിക്കല്‍ എഞ്ചിനീയറിംഗ് കോളേജുകളില്‍ പഠിക്കുന്നവരും എജ്യൂപോര്‍ട്ടിലെ കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശവുമായി ഒപ്പമുണ്ടാകും.
നീറ്റ്, ജീ എന്‍ട്രന്‍സ് കോച്ചിംഗ് രംഗത്ത് AdAPT -അഡാപ്റ്റീവ് ലേര്‍ണിംഗ് എന്ന നൂതന ആശയം സംയോജിപ്പിക്കുന്ന ഇന്ത്യയിലെ ഏക സ്ഥാപനമാണ് എജ്യൂപോര്‍ട്ട്. ഏറ്റവുമധികം കുട്ടികളെ ജീ മെയിന്‍സ് എന്ന നേട്ടത്തില്‍ ആദ്യാവസരത്തില്‍ തന്നെ എത്തിക്കാന്‍ സഹായിച്ചതില്‍ കേരളത്തില്‍ രണ്ടാം സ്ഥാനത്താണ് എജ്യൂപോര്‍ട്ട്. ആദ്യ അവസരത്തില്‍ 50 ശതമാനത്തോളം വിദ്യാര്‍ത്ഥികളാണ് എജ്യൂപോര്‍ട്ടില്‍ നിന്നും ജീ മെയിന്‍സ് എന്ന സ്വപ്നലക്ഷ്യത്തിലെത്തിയത്. കൂടാതെ എജ്യൂപോര്‍ട്ടിന്റെ റസിഡന്‍ഷ്യല്‍ ക്യാംപസിലും ഓണ്‍ലൈനിലുമായി പരിശീലനം നേടിയ അന്‍പതോളം കുട്ടികളാണ് ഈ വര്‍ഷം ജീ മത്സര പരീക്ഷയില്‍ 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് കരസ്ഥമാക്കിയത്.
'എഞ്ചിനീയറിംഗ് ദി ഫ്യൂച്ചര്‍ ഓഫ് കേരള' എന്ന പദ്ധതിയിലൂടെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന സാമ്പത്തികമായി പിന്നോട്ട് നില്‍ക്കുകയും പഠനത്തില്‍ മുന്നാക്കം നില്‍ക്കുകയും ചെയ്യുന്ന മിടുക്കരായ കുട്ടികള്‍ക്ക് എയിംസ്, ഐഐടി പോലെയുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച എഞ്ചിനീയറിംഗ്- മെഡിക്കല്‍ സ്ഥാപനങ്ങളില്‍ പ്രവേശനം നേടാന്‍ ആവശ്യമായ പരിശീലനം എജ്യൂപോര്‍ട്ട് ഈ വര്‍ഷം ആരംഭിക്കും. അര്‍ഹരായ 5000ത്തോളം കുട്ടികള്‍ക്കാണ് എജ്യൂപോര്‍ട്ടിന്റെ ഈ പദ്ധതിയില്‍ പരിശീലനം നേടാന്‍ സാധിക്കുക.
കോവിഡ് കാലത്ത്, പഠന പരിമിതികള്‍ നേരിട്ട എസ്എസ്എല്‍സി വിദ്യാര്‍ത്ഥികളെ സഹായിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ്, തീര്‍ത്തും സൗജന്യമായി ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത്. ഇന്ന് ഏകദേശം രണ്ട് ദശലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് യൂട്യൂബിലൂടെ മാത്രം എജ്യൂപോര്‍ട്ടിനൊപ്പം എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നത്. ആറ് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ ഇതിനകം എജ്യൂപോര്‍ട്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്.
ചുരുങ്ങിയ കാലത്തിനിടെ നിരവധി അംഗീകാരങ്ങളാണ് എജ്യൂപോര്‍ട്ടിനെ തേടിയെത്തിയത്. ലണ്ടന്‍ എഡ്‌ടെക് വീക്കിന്റെ ഭാഗമായ എഡ്‌ടെക്എക്‌സ് അവാര്‍ഡ്‌സില്‍ ഫോര്‍മല്‍ എജ്യുക്കേഷന്‍ (കെ12) വിഭാഗത്തില്‍ രണ്ടാം സ്ഥാനം, ടൈംസ് ഓഫ് ഇന്ത്യയുടെ മികച്ച എഡ് ടെക് സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ് തുടങ്ങിയ അംഗീകാരങ്ങള്‍ ഈ എന്‍ട്രന്‍സ് കോച്ചിങ് സ്ഥാപനം നേടിയിട്ടുണ്ട്. കേരളത്തിലെ മികച്ച എഡ്ടെക് സ്റ്റാര്‍ട്ടപ്പ് എന്ന പ്രശംസയും സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ നിയമസഭാ പ്രസംഗത്തിനിടെ എജ്യൂപോര്‍ട്ടിന് ലഭിച്ചു.
നീറ്റ്, ജീ, സിയുഇടി എന്നീ എന്‍ട്രന്‍സ് പരീക്ഷകളുടെ കോച്ചിങ് കൂടാതെ, ഈ വര്‍ഷം മുതല്‍ 7, 8, 9, 10 ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി നീറ്റ്, ജീ ഫൗണ്ടേഷന്‍ ക്ലാസുകള്‍ കൂടി എജ്യൂപോര്‍ട്ട് നല്‍കുന്നുണ്ട്.
ഉദ്ഘാടന ചടങ്ങില്‍ എജ്യൂപോര്‍ട്ട് സിഇഒ അക്ഷയ് മുരളീധരന്‍ ഭാവി പദ്ധതികള്‍ വിശദീകരിച്ചു. മുളംകുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് ബൈജു കെജെ, ഫോക്കസ് ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി മുഹമ്മദ് അമീര്‍, ശക്തന്‍ തമ്പുരാന്‍ കോളേജ് പ്രിന്‍സിപ്പാള്‍ അജിത്ത് കുമാര്‍ രാജ എം, പുഴക്കല്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജെസ്സി സാജന്‍, മുളംകുന്നത്തുകാവ് പഞ്ചായത്ത് മെമ്പര്‍ ഫ്രാന്‍സി ഫ്രാന്‍സിസ്, എജ്യൂപോര്‍ട്ട് ഡയറക്ടര്‍മാരായ ജോജു തരകന്‍, സിയാദ് ഇഎ എന്നിവര്‍ പങ്കെടുത്തു.