തുടര്‍ച്ചയായ നാലാം ദിവസവും ഇടിവ്: രൂപയുടെ മൂല്യം 82നോട് അടുക്കുന്നു

തുടര്‍ച്ചയായ നാലാം ദിവസവും ഇടിവ്: രൂപയുടെ മൂല്യം 82നോട് അടുക്കുന്നു

40 പൈസയുടെ ഇടിവാണ് ഇന്ന് മാത്രം ഉണ്ടായത്
Updated on
1 min read

രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്. തുടര്‍ച്ചയായ നാലാം ദിവസത്തെ ഇടിവോടെ രൂപയുടെ മൂല്യം 82 ലേയ്ക്ക് അടുക്കുകയാണ്. ഡോളറിനെതിരെ 81രൂപ 93 പൈസയെന്ന നിലയിലേക്കാണ് ഇന്ന് മൂല്യമിടിഞ്ഞത്. 40 പൈസയുടെ ഇടിവാണ് ഇന്ന് മാത്രം ഉണ്ടായത്. യുഎസ് ഡോളര്‍ ശക്തിയാര്‍ജിക്കുന്നതിനാലാണ് രൂപയുടെ മൂല്യത്തിലെ ഇടിവിന് പ്രധാന കാരണം . പുതിയ സാഹചര്യത്തില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് നികുതി നിരക്കുകള്‍ കുറയ്ക്കുമെന്നാണ് കരുതുന്നത്.

തുടര്‍ച്ചയായ നാലാം ദിവസവും ഇടിവ്: രൂപയുടെ മൂല്യം 82നോട് അടുക്കുന്നു
'മറ്റ് കറന്‍സികളെ നോക്കൂ, തകർച്ചയില്ല'; രൂപ പിടിച്ചുനിന്നെന്ന് ധനമന്ത്രി നിർമല സീതാരാമൻ

പണപ്പെരുപ്പത്തിനെതിരെ തുടര്‍ച്ചയായുള്ള ഫെഡറല്‍ റിസര്‍വിന്റെ പ്രതിരോധം യുഎസ് സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിലേയ്ക്ക് തള്ളിവിടുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. അതിനാല്‍ തന്നെ ലോകരാജ്യങ്ങളെല്ലാം മാന്ദ്യത്തിന്റെ ആശങ്കയിലാണ്. രൂപയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും താഴ്ന്ന നിരക്കാണ് നിലവില്‍ ഉള്ളത്. ഇരുപത് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 111.80 എന്ന നിലയിലാണ് ഡോളര്‍ ഇപ്പോള്‍.

logo
The Fourth
www.thefourthnews.in