ഹിന്‍ഡന്‍ബര്‍ഗിനുശേഷം ഐസിഐസിഐ ലയനം; ആരോപണനിഴലില്‍ വീണ്ടും സെബി ചെയര്‍പേഴ്സണ്‍

ഹിന്‍ഡന്‍ബര്‍ഗിനുശേഷം ഐസിഐസിഐ ലയനം; ആരോപണനിഴലില്‍ വീണ്ടും സെബി ചെയര്‍പേഴ്സണ്‍

ഇന്ത്യയിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനങ്ങളില്‍ ഒന്നായ ഐസിഐസിഐ ബാങ്കും ഐസിഐസിഐ സെക്യൂരിറ്റീസ് എന്നിവയുടെ ലയനവുമായി ബന്ധപ്പെട്ടാണ് പുതിയ ആക്ഷേപങ്ങള്‍
Updated on
1 min read

അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട ഓഫ്‌ഷോര്‍ സ്ഥാപനങ്ങളില്‍ നിക്ഷേപം ഉണ്ടെന്ന ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തലിന് പിന്നാലെ വിവാദങ്ങളില്‍ ഇടം പിടിച്ച സെബി ചെയര്‍പേഴ്സന്‍ മാധബി ബുച്ചിനെ പ്രതിക്കൂട്ടിലാക്കി വീണ്ടും ആരോപണം. ഇന്ത്യയിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനങ്ങളില്‍ ഒന്നായ ഐസിഐസിഐ ബാങ്കും ഐസിഐസിഐ സെക്യൂരിറ്റീസ് എന്നിവയുടെ ലയനവുമായി ബന്ധപ്പെട്ടാണ് പുതിയ ആക്ഷേപങ്ങള്‍.

ഐസിഐസിഐ ബാങ്കിന് 74.64 ശതമാനം ഓഹരിയുള്ള ഐസിഐസിഐ സെക്യൂരിറ്റീസ് (ഐഎസ്സി) ഡീലിസ്റ്റ് ചെയ്യുന്ന നിലയിലാണ് ലയനം സാധ്യമാക്കുന്നത്. പദ്ധതി പ്രകാരം ഐസിഐസിഐ സെക്യൂരിറ്റീസിന്റെ ഓഹരി ഉടമകള്‍ക്ക് 100 ഓഹരികള്‍ക്കും ബാങ്കിന്റെ 67 ഓഹരികള്‍ ലഭിക്കും. ഡീലിസ്റ്റിങ് പൂര്‍ത്തിയാകുന്നതോടെ ഐസിഐസിഐ ബാങ്കിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായി ഐസിഐസിഐ സെക്യൂരിറ്റീസ് മാറുകയും ചെയ്യും. എന്നാല്‍ ലയന നടപടികളുടെ ബ്രോക്കറേജ് ഐസിഐസിഐക്ക് ഒഴിവാക്കി മാധബി ബുച്ച് ഒഴിവാക്കി നല്‍കിയെന്നാണ് ഇപ്പോഴത്തെ ആരോപണം. തിങ്കളാഴ് പ്രസിദ്ധീകരിച്ച ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടിലാണ് മാധബി ബുച്ചിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന വെളിപ്പെടുത്തലുള്ളത്. നേരത്തെ ഐസിഐസിഐ ബാങ്കിന്റെ സിഇഒ ആയിരുന്ന മാധബി ബുച്ച് വഴിവിട്ട ഇടപെടല്‍ നടത്തിയാണ് ബ്രോക്കറേജ് ഇളവ് അനുവദിച്ചതെന്നാണ് പ്രധാന ആരോപണം.

ഹിന്‍ഡന്‍ബര്‍ഗിനുശേഷം ഐസിഐസിഐ ലയനം; ആരോപണനിഴലില്‍ വീണ്ടും സെബി ചെയര്‍പേഴ്സണ്‍
'പറഞ്ഞ കാര്യങ്ങള്‍ മുഖ്യമന്ത്രിക്ക് എഴുതി നല്‍കി, പോലീസിനെതിരെ പാര്‍ട്ടിക്കും പരാതി നല്‍കും'; കൂടിക്കാഴ്ചയ്ക്ക് ശേഷം മയപ്പെട്ട് പി വി അന്‍വര്‍

സെബിയുടെ മുഴുവന്‍ സമയ അംഗമായിട്ടും ഐസിഐസിഐ ബാങ്കില്‍ നിന്ന് സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ച് ശമ്പളം കൈപറ്റിയെന്ന ആരോപണത്തില്‍ വിവാദം പുരോഗമിക്കെയാണ് പുതിയ റിപ്പോര്‍ട്ട്. സെബിയില്‍ അംഗമായിരിക്കെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും ശമ്പളം വാങ്ങുന്നത് ചട്ടലംഘനമാ ണെന്നതാണ് വിവാദത്തിന്റെ അടിസ്ഥാനം. മാധബി പുരി ബുച്ച് മുന്‍പ് ജോലി ചെയ്തിരുന്ന ഐസിഐസിഐ ബാങ്കില്‍ നിന്നും 16.80 കോടി രൂപ ശമ്പളം വാങ്ങിയെന്നായിരുന്നു പുറത്ത് വന്ന വെളിപ്പെടുത്തല്‍. വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ബുച്ച് ചെയര്‍പഴ്‌സന്‍ സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷം ഉള്‍പ്പെടെ രംഗത്തെത്തി. എന്നാല്‍ ആരോപണങ്ങളെ തള്ളി ഐസിഐസിഐ ബാങ്ക് രംഗത്ത് വന്നിട്ടുണ്ട്. തങ്ങളോ തങ്ങളുടെ അനുബന്ധ സ്ഥാപനങ്ങളോ മാധബിയ്ക്ക് ശമ്പളം നല്‍കിയിട്ടില്ലെന്നും വിരമിക്കല്‍ ആനുകൂല്യങ്ങള്‍ മാത്രമാണ് നല്‍കിയതെന്നും ബാങ്ക് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

logo
The Fourth
www.thefourthnews.in