അഞ്ചര വര്‍ഷത്തിനുള്ളില്‍ നിക്ഷേപം ഇരട്ടി; ഐസിഎല്‍ ഫിന്‍കോര്‍പ് സെക്യൂര്‍ഡ് എന്‍സിഡി പബ്ലിക് ഇഷ്യു നാളെ മുതല്‍

അഞ്ചര വര്‍ഷത്തിനുള്ളില്‍ നിക്ഷേപം ഇരട്ടി; ഐസിഎല്‍ ഫിന്‍കോര്‍പ് സെക്യൂര്‍ഡ് എന്‍സിഡി പബ്ലിക് ഇഷ്യു നാളെ മുതല്‍

60 മാസത്തേക്ക് 12.50 ശതമാനം, 36 മാസത്തേക്ക് 12.00 ശതമാനം, 24 മാസത്തേക്ക് 11.50 ശതമാനം, 13 മാസത്തേക്ക് 11.00 ശതമാനം എന്നിങ്ങനെയാണ് ഓരോ കാലയളവിലെ ഉയര്‍ന്ന പലിശ നിരക്ക്
Updated on
1 min read

നിക്ഷേപകര്‍ക്ക് സുവര്‍ണാവസരവുമായി ഐസിഎല്‍ ഫിന്‍കോര്‍പ് സെക്യൂര്‍ഡ് എന്‍സിഡി പബ്ലിക് ഇഷ്യൂ നാളെ മുതല്‍ ആരംഭിക്കും. അക്യൂട്ട് ബിബിബി സ്‌റ്റേബിള്‍ റേറ്റിങ്ങുള്ള സെക്യൂര്‍ഡ് റെഡീമബിള്‍ എന്‍സിഡി നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ ആദായ നിരക്കും ഫ്‌ളക്‌സിബിള്‍ കാലാവധിയും ഉറപ്പാക്കുന്നു. എല്ലാത്തരം നിക്ഷേപകര്‍ക്കും പങ്കെടുക്കാനാവുന്ന രീതിയിലാണ് ഇഷ്യു തയാറാക്കിയിരിക്കുന്നത്.

ആയിരം രൂപ മുഖവിലയുള്ള ഇഷ്യൂ ഏപ്രില്‍ 23 വരെ ലഭ്യമാണ്. 10,000 രൂപയാണ് ഏറ്റവും കുറഞ്ഞ ആപ്ലിക്കേഷന്‍ തുക. 68 മാസത്തെ കാലാവധിയുള്ള ഇഷ്യൂ 13.73 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. 60 മാസത്തേക്ക് 12.50 ശതമാനം, 36 മാസത്തേക്ക് 12.00 ശതമാനം, 24 മാസത്തേക്ക് 11.50 ശതമാനം, 13 മാസത്തേക്ക് 11.00 ശതമാനം എന്നിങ്ങനെയാണ് ഓരോ കാലയളവിലെ ഉയര്‍ന്ന പലിശ നിരക്ക്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയാനും www.iclfincorp.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

നിക്ഷേപകര്‍ക്ക് അടുത്തുള്ള ഐസിഎല്‍ ഫിന്‍കോര്‍പ് ബ്രാഞ്ചുകള്‍ സന്ദര്‍ശിച്ചോ, 1800 31 333 53, 91 8589001187, 91 8589020137, 8589020186 എന്നീ നമ്പരുകളില്‍ വിളിച്ചോ വിവരങ്ങള്‍ അറിയാവുന്നതാണ്. സുരക്ഷിതവും സുതാര്യവുമായ നിക്ഷേപ സേവനം ഉറപ്പാക്കുകയാണ് ഇഷ്യൂവിലൂടെ ലക്ഷ്യമിടുന്നതെന്നു ഐസിഎല്‍ ഫിന്‍കോര്‍പ് വൃത്തങ്ങള്‍ പറഞ്ഞു.

മൂന്നു പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന ഐസിഎല്‍ ഫിന്‍കോര്‍പ്പിന് കേരളത്തിനു പുറമേ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലങ്കാന, ഒഡീഷ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ശാഖകളുണ്ട്. കൂടാതെ തമിഴ്‌നാട്ടില്‍ 92 വര്‍ഷത്തിലേറെ സേവനമുള്ള ബിഎസ്ഇ-ലിസ്റ്റഡ് എന്‍ബിഎഫ്‌സിയായ സേലം ഈറോഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സിനെ ഐസിഎല്‍ ഫിന്‍കോര്‍പ്പ് ഏറ്റെടുത്തിരുന്നു.

logo
The Fourth
www.thefourthnews.in