ഇന്ത്യയ്ക്ക് പ്രതീക്ഷിച്ച സാമ്പത്തിക വളർച്ചയുണ്ടാകില്ലെന്ന് ഐഎംഎഫ്; പക്ഷേ, ഒന്നാമത് തുടരും
രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാ നിരക്ക് സംബന്ധിച്ച റിസർവ് ബാങ്ക് പ്രവചനം ഖണ്ഡിച്ച് ഐഎംഎഫ്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 6.4 ശതമാനം വളർച്ച കൈവരിക്കുമെന്ന റിസർവ് ബാങ്ക് പ്രവചനം തള്ളി അന്താരാഷ്ട്ര നാണ്യ നിധി ഫണ്ട്. ഐഎംഎഫിന്റെ പ്രവചനം അനുസരിച്ച് 5.9 ശതമാനം വളര്‍ച്ച മാത്രമാണ് നടപ്പുസാമ്പത്തിക വർഷത്തില്‍ ഇന്ത്യ കൈവരിക്കുക. ഐഎംഎഫിന്റെ പട്ടിക പ്രകാരം ലോകത്തിലെ ഏറ്റവും സാമ്പത്തിക വളർച്ച കൈവരിക്കുന്ന രാജ്യം ഇന്ത്യയാണ്. ഇന്ത്യയ്ക്ക് പിന്നില്‍ 5.2 ശതമാനവുമായി ചൈനയാണ് രണ്ടാം സ്ഥാനത്ത്.
ഫെബ്രുവരി 8 ന് ആര്‍ബിഐ ഗവര്‍ണര്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ജിഡിപിയുടെ വളര്‍ച്ച 6.5 ശതമാനമാകുമെന്ന് പ്രവചിച്ചത്. പക്ഷേ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തില്‍ റീട്ടെയില്‍ പണപ്പെരുപ്പത്തില്‍ കുറവ് ഉണ്ടാകുമെന്നും ഐഎംഎഫ് പ്രവചിച്ചു.
ഈ സാമ്പത്തിക വര്‍ഷം 4.9 ശതമാനം റീട്ടെയില്‍ പണപ്പെരുപ്പമുണ്ടാകുമെന്നും 2025 സാമ്പത്തിക വര്‍ഷത്തില്‍ അത് 4.4 ശതമാനമായി കുറയുമെന്നുമാണ് ഐഎംഎഫിന്റെ പ്രവചനം. ആഗോള സമ്പദ് വ്യവസ്ഥ 2023 ല്‍ 2.8 ശതമാനം വളര്‍ച്ചയും 2024 ല്‍ 3 ശതമാനം വളര്‍ച്ചയുമാണ് പ്രതീക്ഷിക്കുന്നതെന്നും ഐഎംഎഫ് പ്രവചിക്കുന്നുണ്ട്.