ഭക്ഷ്യവസ്തുക്കളുടെ വില കുറയുന്നു; റീട്ടെയ്ൽ പണപ്പെരുപ്പം ഒരു വർഷത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കിൽ

ഭക്ഷ്യവസ്തുക്കളുടെ വില കുറയുന്നു; റീട്ടെയ്ൽ പണപ്പെരുപ്പം ഒരു വർഷത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കിൽ

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസത്തിലാണ് പണപ്പെരുപ്പം താഴ്ന്ന നിരക്കില്‍ എത്തിയത്
Updated on
1 min read

രാജ്യത്തെ സാധാരണക്കാര്‍ക്ക് ആശ്വാസമായി ചില്ലറ വിപണിയിലെ വിലകുറയുന്നു. നാഷനൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് (എൻഎസ്ഒ) പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ ഡിസംബറില്‍ രേഖപ്പെടുത്തിയ പണപ്പെരുപ്പം വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണെന്നാണ് റിപ്പോര്‍ട്ട്. നവംബറില്‍ 5.88 ശതമാനമായിരുന്നത് ഡിസംബര്‍ ആയപ്പോഴെക്കും 5.72 ശതമാനമായി കുറഞ്ഞു. ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ ഇടിവാണ് വിലക്കയറ്റത്തിന് ആശ്വാസം ലഭിക്കാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

2026 മാര്‍ച്ച് ആകുമ്പോഴേക്കും പണപ്പെരുപ്പത്തിന്റെ നിരക്ക് 2 മുതല്‍ 4 വരെ നിലനിര്‍ത്തുക എന്നത് കൂടി ആര്‍ബിഐയുടെ ഉത്തരവാദിത്തമാണ്

പണപ്പെരുപ്പത്തിന്റെ നിരക്ക് 6 ശതമാനമായി നിലനിര്‍ത്തുക എന്നതാണ് ആര്‍ബിഐയുടെ ലക്ഷ്യം. കഴിഞ്ഞ ഒക്ടോബറില്‍ ഉയർന്ന മാർജിനായ 6 ശതമാനത്തിനു മുകളിലായിരുന്നു റീട്ടെയ്ൽ വിലക്കയറ്റം. എന്നാല്‍ കഴിഞ്ഞ രണ്ടു മാസമായി ഈ പരിധിയിക്കുള്ളിലായിരുന്നു രാജ്യത്തെ റീട്ടെയ്ൽ പണപ്പെരുപ്പം. 2026 മാര്‍ച്ച് ആകുമ്പോഴേക്കും പണപ്പെരുപ്പത്തിന്റെ നിരക്ക് 2 മുതല്‍ 4 വരെ നിലനിര്‍ത്തുക എന്നത് കൂടി ആര്‍ബിഐയുടെ ഉത്തരവാദിത്തമാണ്. വ്യാവസായിക മേഖലയില്‍ ഉല്‍പ്പാദനം കൂടിയതും ചില്ലറ വിപണിയിലെ പണപ്പെരുപ്പം കുറയുന്നതിന് സഹായകമായെതെന്നാണ് നിരീക്ഷണം.

പ്രധാന പണപ്പെരുപ്പം ഒരുപാട് ആശങ്കകള്‍ ഉണ്ടാക്കുന്നുണ്ട്

എന്നാല്‍, ഗ്രാമപ്രദേശങ്ങളിലെ റീട്ടെയിൽ പണപ്പെരുപ്പം ഇപ്പോഴും ആറ് ശതമാനത്തിന് മുകളിലാണ്. ഗ്രാമ മേഖലകളില്‍ 6.05 ശതമാനവും നഗരപ്രദേശങ്ങളിലെ 5.39 ശതമാനവുമാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.

logo
The Fourth
www.thefourthnews.in