10 ലക്ഷം കണക്ഷന്‍; രാജ്യത്തെ ഇന്റർനെറ്റ് സേവനദാതാക്കളില്‍ പ്രമുഖരായി കേരളവിഷൻ

10 ലക്ഷം കണക്ഷന്‍; രാജ്യത്തെ ഇന്റർനെറ്റ് സേവനദാതാക്കളില്‍ പ്രമുഖരായി കേരളവിഷൻ

കേരളവിഷൻ സംഘടിപ്പിക്കുന്ന വിഷൻ സക്സസ് ക്യാമ്പയിന് തുടക്കം
Updated on
1 min read

രാജ്യത്തെ ഇന്റർനെറ്റ് സേവന ദാതാക്കളുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടംപിടിച്ചതിന്റെ ഭാഗമായി കേരളവിഷൻ സംഘടിപ്പിക്കുന്ന വിഷൻ സക്സസ് ക്യാമ്പയിന് തുടക്കം. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ടോപ് ടെൻ നേട്ടത്തിന്റെ പ്രഖ്യാപനം ധനമന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു. നമ്പർവൺ കേരള ക്യാമ്പയിനിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവും നിര്‍വഹിച്ചു.

രാജ്യത്തെ കോർപ്പറേറ്റുകളോട് മത്സരിച്ചാണ് കേരള വിഷൻ ടിവി വലിയ വിജയം സാധ്യമാക്കിയതെന്നത് അഭിനന്ദാനാർഹമാണെന്ന് മന്ത്രിമാർ പറഞ്ഞു. 30 ലക്ഷം കേബിൾ ടീവി കണക്ഷന് പുറമേ 10 ലക്ഷം ഇന്റർനെറ്റ് കണക്ഷനും നൽകിയാണ് കേരളവിഷൻ രാജ്യത്ത് നമ്പർവൺ പട്ടികയിലേക്ക് ഉയര്‍ന്നത്.

ഡിജിറ്റൽ കേരള സ്കീമുകളുടെ ഉദ്‌ഘാടനം ഡോ. രത്തൻ ഖേൽക്കർ ഐഎഎസ് നിർവഹിച്ചു. കെ ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ. പിവി ഉണ്ണികൃഷ്ണൻ, ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർഡോ. സജി ഗോപിനാഥ് തുടങ്ങിയർ പരിപാടിയിൽ സംബന്ധിച്ചു. കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ വി രാജൻ, മാനേജിംഗ് ഡയറക്ടർ സുരേഷ് കുമാർ പി പി എന്നിവർ സംസാരിച്ചു. കേരളവിഷൻ ചെയർമാൻ കെ ഗോവിന്ദൻ സ്വാഗതമാശംസിച്ച ചടങ്ങിൽ സിയോയെ സംസ്ഥാന പ്രസിഡണ്ട് അബൂബക്കർ സിദ്ദിഖ് അധ്യക്ഷനായി.

logo
The Fourth
www.thefourthnews.in