BUSINESS
ആഹാരത്തിന്റെ 'ആൽഗെ'രിതം
മൈക്രോ ആൽഗെകളിൽ നിന്ന് സ്വാദിഷ്ടമായ ബിസ്കറ്റ് ഉണ്ടാക്കുകയാണ് കൊച്ചിയിലെ യുവ സംരംഭകനായ നജീബ് ബിൻ ഹനീഫിന്റെ സറാ ബയോടെക്
കടൽ പായലിൽ നിന്ന് സ്വാദിഷ്ടമായ ബിസ്കറ്റ് ഉണ്ടാക്കാൻ കഴിയുമോ? അതെയെന്ന് പറയുക മാത്രമല്ല ഉണ്ടാക്കി കാണിക്കുകയും ചെയ്യുകയാണ് കൊച്ചിയിലെ യുവ സംരംഭകനായ നജീബ് ബിൻ ഹനീഫിന്റെ സറാ ബയോടെക്. മൈക്രോ ആൽഗെകൾ ഉപയോഗിച്ചു പോഷക മൂല്യം കൂടിയ ഭക്ഷണ പദാർഥങ്ങൾ നിർമിക്കുന്നതിലൂടെയാണ് ഈ സ്റ്റാർട്ട് അപ് ശ്രദ്ധേയമാകുന്നത്.