മേദാന്തയുടെ ഗ്ലോബൽ ഹെൽത്ത് 19% പ്രീമിയത്തിൽ ലിസ്റ്റ് ചെയ്തു; അരങ്ങേറ്റത്തിൽ ബിക്കാജി ഫുഡ്‌സിന് 8 % ഉയര്‍ച്ച
Getty Image

മേദാന്തയുടെ ഗ്ലോബൽ ഹെൽത്ത് 19% പ്രീമിയത്തിൽ ലിസ്റ്റ് ചെയ്തു; അരങ്ങേറ്റത്തിൽ ബിക്കാജി ഫുഡ്‌സിന് 8 % ഉയര്‍ച്ച

ഗ്ലോബൽ ഹെൽത്ത് ഓഹരികൾ 19.3 ശതമാനം ഉയർന്ന് 401 രൂപയിലും ബിക്കാജി ഫുഡ്‌സ് 7.6 ശതമാനം ഉയർന്ന് 322.80 രൂപയിലും എത്തി
Updated on
1 min read

മേദാന്ത ബ്രാൻഡിന് കീഴിൽ മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ നടത്തുന്ന ഗ്ലോബൽ ഹെൽത്തിന്റെയും ബിക്കാജി ഫുഡ്‌സ് ഇന്റർനാഷണലിന്റെയും ഓഹരികൾ ആഭ്യന്തര സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ ബുധനാഴ്ച മികച്ച മുന്നേറ്റം കാഴ്ച വെച്ചു.

ഗ്ലോബൽ ഹെൽത്ത് ഓഹരികളുടെ വില ബി‌എസ്‌ഇയിൽ ₹398.15 എന്ന നിലയിൽ പ്രീമിയം നിലവാരത്തിൽ ലിസ്‌റ്റ് ചെയ്‌തു. 18.5ശതമാനം പ്രീമിയം നിലവാരത്തിലായിരുന്നു ലിസ്റ്റിങ്. ബിക്കാജി ഫുഡ്‌സിന്റെ ഓഹരി വില 7 ശതമാനം ഉയർന്ന് 321.15 രൂപയിലെത്തി. നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ (എൻഎസ്‌ഇ) ഗ്ലോബൽ ഹെൽത്ത് ഓഹരികൾ 19.3 ശതമാനം ഉയർന്ന് 401 രൂപയിലും ബിക്കാജി ഫുഡ്‌സ് 7.6 ശതമാനം ഉയർന്ന് 322.80 രൂപയിലും എത്തി. ബിഎസ്ഇ സെൻസെക്‌സ് 47 പോയിന്റ് താഴ്ന്ന് 61,826 നിലയിലാണ് വ്യാപാരം നടക്കുന്നത്.

ലിസ്റ്റിംഗിന് ശേഷം, ബി‌എസ്‌ഇയിൽ ഗ്ലോബൽ ഹെൽത്ത് ഓഹരികൾ 20% ഉയർന്ന് ₹404.05 എന്ന ഉയർന്ന നിലവാരത്തിലെത്തി, അതേസമയം ബികാജി ഫുഡ്‌സ് ഓഹരി വില 11.7% ഉയർന്ന് ₹335 ആയി.

പ്രശസ്ത കാർഡിയോ വാസ്‌കുലാർ, കാർഡിയോ തൊറാസിക് സർജനായ ഡോ. നരേഷ് ട്രെഹാൻ സ്ഥാപിച്ച ഗ്ലോബൽ ഹെൽത്ത് പബ്ലിക് ഓഫറിംഗിൽ നിന്ന് ഏകദേശം 2,200 കോടി രൂപ സമാഹരിച്ചു. ഇത് ഇന്ത്യയിലെ ഹോസ്പിറ്റൽ മേഖലയിലെ എക്കാലത്തെയും വലിയ ഇനീഷ്യൽ പബ്ലിക് ഓഫറായാണ് (ഐപിഒ) കണക്കാക്കപ്പെടുന്നത്.

രാജ്യത്തെ ഏറ്റവും വലിയ പരമ്പരാഗത മധുരപലഹാര നിര്‍മാതാക്കളില്‍ ഒന്നായ ബികാജി ഫൂഡ്‌സിന്റെ ഓഹരി വിപണിയിലെ ആദ്യ ചുവടുവെപ്പാണിത്.

logo
The Fourth
www.thefourthnews.in