പാസ് വേർഡ് പങ്കിട്ടാൽ കൂടുതൽ തുക നൽകണം; പദ്ധതി നൂറിലേറെ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാൻ നെറ്റ്ഫ്ലിക്സ്
പാസ്‌വേര്‍ഡ് പങ്കിട്ട് ഒന്നിലേറെ പേർ ഉള്ളടക്കം കാണുന്നതിന് ചിലയിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണം നൂറിലേറെ രാജ്യങ്ങളിലേക്ക് വ്യാപിക്കാൻ നെറ്റ്ഫ്ളിക്സ്. ഒരു കുടുംബത്തിന് പുറത്തുള്ളവർ അക്കൗണ്ട് പങ്കിടുന്നതിന് കൂടുതൽ പണം ഈടാക്കാനാണ് നെറ്റഫ്ളിക്സിന്റെ തീരുമാനം. ഒരേ പാസ് വേർഡിൽ കൂടുതൽ അക്കൗണ്ടുകൾ ഉപയോഗിക്കുന്നത് വരുമാന നഷ്ടമുണ്ടാക്കുന്നതിനാലാണ് ഈ തീരുമാനം.
ഒരു നെറ്റ്ഫ്ളിക്സ് അക്കൗണ്ട് ഒരു വീടിന് മാത്രമുള്ള ഉപയോഗത്തിനാണെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. 10 കോടി വീടുകളിൽ അക്കൗണ്ട് ഷെയർ ചെയ്യുന്നുണ്ടെന്ന് കമ്പനി ഈ വർഷം ആദ്യം വെളിപ്പെടുത്തിയിരുന്നു. ഇത് സബ്‌സ്‌ക്രിപ്ഷന്‍ വളർച്ചയ്ക്ക് തടസ്സമാണെന്നും സാങ്കേതിക മേഖലയിൽ നെറ്റ്ഫ്ലിക്സിന് വലിയ വെല്ലുവിളിയാണെന്നുമാണ് കമ്പനി വിശദീകരിച്ചത്.
അക്കൗണ്ടുകള്‍ പങ്കിടുന്ന സാഹചര്യത്തില്‍ സബ്സ്ക്രിപ്ഷന്‍ തുക വര്‍ധിപ്പിക്കാനും ഇത് നൂറിലധികം രാജ്യത്തേക്ക് നടപ്പാക്കാനുമാണ് ഇപ്പോൾ നെറ്റ്ഫ്ലിക്സ് തീരുമാനിച്ചിരിക്കുന്നത്. ആദ്യഘട്ടമായി അമേരിക്കയിൽ നടപ്പാക്കും. പാസ് വേര്‍ഡുകള്‍ പങ്കിടൽ അനുവദിച്ച് സബ്സ്ക്രിബ്ഷൻ കൂട്ടുകയാണ് കമ്പനി ഇവിടെ ലക്ഷ്യമിടുന്നത്. പുതിയ നയം കമ്പനിയുടെ വളര്‍ച്ചയ്ക്കും സഹായിക്കുമെന്നാണ് നെറ്റ് ഫ്‌ളികിസിന്റെ സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
10 കോടി കുടുംബങ്ങൾ അക്കൗണ്ട് പങ്കിടുന്നുണ്ടെന്ന് നെറ്റ്ഫ്ലിക്സ്
യാതൊരു വിധ തടസവുമില്ലാതെ നെറ്റ്ഫ്ലിക്സ് സേവനങ്ങള്‍ ഉപയോക്താവിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് കമ്പനി അറിയിച്ചു. ടിവി, ടാബ്‌ലെറ്റ്, സ്മാര്‍ട്ട് ഫോണ്‍ തുടങ്ങിയ എല്ലാ ഉപകരണങ്ങളിലൂടെയും നെറ്റ് ഫ്‌ളിക്‌സിന്റെ സേവനം ലഭ്യമാകും.
ഈ വര്‍ഷം മാത്രം 232 കോടി സബ്‌സ്‌ക്രൈർമാരെയാണ് നെറ്റ് ഫ്‌ളിക്‌സിന് ലഭിച്ചത്. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ ടെലിവിഷന്‍ പരിപാടികളേക്കാള്‍ കൂടുതല്‍ നെറ്റ്ഫ്ലിക്സ് അടക്കമുള്ള ഒ ടി ടി പ്ലാറ്റ്ഫോമുകളെയാണ് ആശ്രയിക്കുന്നതെ ന്നാണ് റിപ്പോർട്ടുകൾ.