രാജ്യത്ത് ഉള്ളി വില കുതിച്ചുയരുന്നു; കേരളത്തിൽ വില കിലോയ്ക്ക് നൂറിലേക്ക്

രാജ്യത്ത് ഉള്ളി വില കുതിച്ചുയരുന്നു; കേരളത്തിൽ വില കിലോയ്ക്ക് നൂറിലേക്ക്

ദീപാവലി അവധിയും പ്രതികൂല കാലാവസ്ഥയും കയറ്റുമതി വർധനയും തിരിച്ചടി
Updated on
1 min read

ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് ഉള്ളി വില കുതിച്ചുയരുന്നു. മൊത്തവ്യാപാര വിപണയിൽ കിലോയ്ക്ക് 40 മുതൽ 60 വരെ വിലയുണ്ടായിരുന്ന ഉള്ളിവില 80ൽ എത്തി നിൽക്കുകയാണ്. ഏതാനും ദിവസങ്ങൾക്കുള്ളിലാണ് ഉള്ളിവിലയിലുണ്ടായ ഈ ഇരട്ടി വർധന. തിരുവനന്തപുരത്ത് മൊത്ത വിപണയില്‍ കിലോയ്ക്ക് 65 രൂപവരെയും ചില്ലറ വിപണയില്‍ 90 രൂപ വരെയും നിരക്കിലാണ് സവാള വില്‍പ്പന. നാല് ദിവസത്തിനുള്ളിൽ ഉള്ളി വില 21 ശതമാനം വരെ ഉയർന്ന് അഞ്ച് വർഷത്തെ ഏറ്റവും ഉയർന്ന് നിരക്കിലേക്ക് എത്തിയിരിക്കുകയാണ്.

ദീപാവലിയോട് അനുബന്ധിച്ച് ഒരാഴ്ച മാർക്കറ്റ് അവധിയായതും കനത്തമഴയിൽ കൃഷിയിടങ്ങളിൽ വെള്ളംകയറിയതുമാണ് വിലവർധനയ്ക്ക് പ്രധാന കാരണമായത്

ദീപാവലിയോട് അനുബന്ധിച്ച് ഒരാഴ്ച മാർക്കറ്റ് അവധിയായതും കനത്തമഴയിൽ കൃഷിയിടങ്ങളിൽ വെള്ളംകയറിയതുമാണ് വിലവർധനയ്ക്ക് പ്രധാന കാരണമായത്. രാജ്യത്തെ ഉള്ളി ഉത്പാദനത്തിൽ വലിയ പങ്ക് വഹിക്കുന്ന മഹാരാഷ്ട്രയിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 25 ശതമാനം വരെ കുറവാണുണ്ടായത്. സവാള മൊത്തവ്യാപാര കേന്ദ്രമായ മഹാരാഷ്ട്രയിലെ നാസിക്കിലും വന്‍ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. ക്വിന്റലിന് 5400 രൂപ എന്ന റെക്കോര്‍ഡ് നിരക്കിലാണ് ലേലം നടക്കുന്നത്.

നവംബർ അവസാനത്തോടെ ഉള്ളിവില കിലോയ്ക്ക് 30ലേക്ക് എത്തുമെന്നാണ് സൂചന

കയറ്റുമതി കൂടിയതും വിലവർധനയ്ക്ക് കാരണമായി. കയറ്റുമതി വർധിച്ചതോടെ ആഭ്യന്തര വിതരണത്തിൽ കർശനമായ നിയന്ത്രണങ്ങളുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ ഭാഗങ്ങളിൽ വിളവെടുപ്പ് പൂർത്തിയായാൽ നിലവിലെ പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. നവംബർ അവസാനത്തോടെ ഉള്ളിവില കിലോയ്ക്ക് 30ലേക്ക് എത്തുമെന്നാണ് സൂചന.

logo
The Fourth
www.thefourthnews.in