പങ്കജകസ്തൂരി ഹെര്‍ബല്‍സ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ജെ ഹരീന്ദ്രന്‍ നായര്‍ സംസാരിക്കുന്നു.
പങ്കജകസ്തൂരി ഹെര്‍ബല്‍സ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ജെ ഹരീന്ദ്രന്‍ നായര്‍ സംസാരിക്കുന്നു.

ഒരു കോടി ഉപഭോക്താക്കള്‍, അപൂര്‍വനേട്ടത്തിന്റെ നെറുകില്‍ പങ്കജകസ്തൂരി ബ്രീത്ത് ഈസി ഗ്രാന്യൂള്‍സ്

പങ്കജകസ്തൂരി എന്ന പേരില്‍ ആരംഭിച്ച ഈ ഉത്പന്നം പിന്നീട് ബ്രീത്ത് ഈസി ഗ്രാന്യൂള്‍സ് എന്ന് പുനര്‍നാമകരണം ചെയ്യപ്പെടുകയായിരുന്നു.
Updated on
1 min read

വിപണിയില്‍ അത്യപൂര്‍വ നേട്ടം കരസ്ഥമാക്കി കേരളം ആസ്ഥാനമായുള്ള മുന്‍നിര ഇന്ത്യന്‍ ആയുര്‍വേദിക് കമ്പനിയായ പങ്കജകസ്തൂരി ഹെര്‍ബല്‍സ്. ഒരു കോടി ഉപഭോക്താക്കളെന്ന സുപ്രധാന നേട്ടം കൈവരിച്ചിരിക്കുകയാണ് പങ്കജകസ്തൂരിയുടെ പ്രധാന ഉത്പന്നമായ ബ്രീത്ത് ഈസി ഗ്രാന്യൂള്‍സ്. പങ്കജകസ്തൂരി എന്ന പേരില്‍ ആരംഭിച്ച ഈ ഉത്പന്നം പിന്നീട് ബ്രീത്ത് ഈസി ഗ്രാന്യൂള്‍സ് എന്ന് പുനര്‍നാമകരണം ചെയ്യപ്പെടുകയായിരുന്നു.

വിപുലമായ ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ 17-ലധികം ഔഷധസസ്യങ്ങളും പ്രകൃതിദത്ത ചേരുവകളും ഉപയോഗിച്ചാണ് ബ്രീത്ത് ഈസി ഗ്രാന്യൂളുകള്‍ തയ്യാറാക്കുന്നത്

ബ്രീത്ത് ഈസി ഗ്രാന്യൂള്‍സിന്റെ ഫലപ്രാപ്തിയെയും ഉത്പന്നത്തില്‍ ഉപഭോക്താക്കള്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെയും ഉദാഹരണമാണ് ഒരു കോടി ഉപയോക്താക്കള്‍ എന്ന സംഖ്യ അടിവരയിടുന്നത് എന്ന് പങ്കജകസ്തൂരി ഹെര്‍ബല്‍സ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ജെ ഹരീന്ദ്രന്‍ നായര്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിപുലമായ ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ 17-ലധികം ഔഷധസസ്യങ്ങളും പ്രകൃതിദത്ത ചേരുവകളും ഉപയോഗിച്ചാണ് ബ്രീത്ത് ഈസി ഗ്രാന്യൂളുകള്‍ തയ്യാറാക്കുന്നത്. ഉത്പന്നത്തിന്റെ ഉപയോഗം ശ്വാസനാളത്തെ വികസിപ്പിക്കുന്നതിനും, ശ്വസന പ്രക്രിയ സുഗമമാക്കുന്നതിനും സഹായിക്കുന്നു. അലര്‍ജികള്‍ക്കെതിരെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും, ബ്രോങ്കൈറ്റിസ്, ഇസിനോഫീലിയ, സൈനസൈറ്റിസ്, റൈനൈറ്റിസ് എന്നിവയില്‍ നിന്നും ആശ്വാസം നേടുവാനും പങ്കജകസ്തൂരി ബ്രീത്ത് ഈസി ഗ്രാന്യൂള്‍സ് സഹായകവും ഫലപ്രദവുമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും ഡോ. ജെ ഹരീന്ദ്രന്‍ നായര്‍ പറഞ്ഞു.

ഇന്ത്യയ്ക്ക് പുറമെ മലേഷ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇതിനോടകം പങ്കജകസ്തൂരി കയറ്റുമതി ചെയ്യുന്നുണ്ട്. യുഎസ്എ, കാനഡ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി സമീപ ഭാവിയില്‍ത്തന്നെ ആരംഭിക്കുവാനും കമ്പനി പദ്ധതിയിടുന്നുവെന്ന് പങ്കജകസ്തൂരി സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ അരുണ്‍ വിശാഖ് നായര്‍ പറഞ്ഞു. കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ കിഷന്‍ ചന്ദ്, ശ്യാം കൃഷ്ണന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

logo
The Fourth
www.thefourthnews.in