മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്

ഇന്ത്യയിലെ 1150 നഗരങ്ങളിലായി 3000 സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഒരുക്കിയാണ് റിലയന്‍സ് ഈ മേഖലയിലേക്ക് കടന്നുവരുന്നത്.
Updated on
1 min read

ഇന്ത്യന്‍ ഓണ്‍ലൈന്‍ ഹോം ഡെലിവറി വിപണിയില്‍ കുത്തക കയ്യടക്കാന്‍ വമ്പന്‍ പദ്ധതിയുമായി റിലയന്‍സ്. ഓണ്‍ലൈന്‍ വിപണിയില്‍ ഇപ്പോഴുള്ള രണ്ട് മുതല്‍ മൂന്ന് ദിവസം എന്ന ഡെലിവറി കാലാവധി പരമാവധി കുറച്ച് പത്ത് മുതല്‍ 30 മിനിറ്റിനുള്ളില്‍ ഉപഭോക്താക്കള്‍ക്ക് ഉത്പന്നങ്ങള്‍ എത്തിക്കാനാകും വിധത്തില്‍ വിപുലമായ സംവിധാനമാണ് റിലയന്‍സ് പദ്ധിയിടുന്നത്. പതിനായിരം കോടി ഡോളര്‍ മുതല്‍മുടക്കിലാണ് റിലയന്‍സ് റീട്ടൈല്‍ വിതരണ ശൃംഗലയെ വിഴുങ്ങാന്‍ ഉതകുന്ന പദ്ധതി തയ്യാറാക്കുന്നത്.

സൊമാറ്റോ, സ്വിഗ്ഗി, സെപ്‌റ്റോ തുടങ്ങിയ ഡെലിവറി കമ്പനികള്‍ തങ്ങളുടെ ഏറ്റവും അടുത്ത വെയര്‍ഹൗസുകളില്‍ നിന്നും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഉത്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നുണ്ട്. ഈ അവസരം ഉപയോഗപ്പെടുത്താനാണ് റിലയന്‍സ് പദ്ധതി. ഇന്ത്യയിലെ 1150 നഗരങ്ങളിലായി 3000 സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഒരുക്കിയാണ് റിലയന്‍സ് ഈ മേഖലയിലേക്ക് കടന്നുവരുന്നത്.

പതിനായിരം കോടി ഡോളര്‍ മുതല്‍മുടക്കിലാണ് റിലയന്‍സ് റീട്ടൈല്‍ വിതരണ ശൃംഗലയെ വിഴുങ്ങാന്‍ ഉതകുന്ന പദ്ധതി തയ്യാറാക്കുന്നത്

ഇന്ത്യന്‍ ഉപഭോക്താക്കളുടെ വാങ്ങല്‍ ശൈലിയില്‍ വന്ന മാറ്റം വിലയിരുത്തിയാണ് ഓണ്‍ലൈന്‍ ഡെലിവറി രംഗത്തെതിന്റെ സാധ്യത ഉപയോഗിക്കാന്‍ റിലയന്‍സ് തയ്യാറാകുന്നത്. 2020 ല്‍ പത്ത് കോടി ഡോളറായിരുന്നു ഇന്ത്യയിലെ ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ കണക്കുകളെങ്കില്‍ നിലവില്‍ ഇത് 600 കോടി ഡോളര്‍ എന്ന നിലയിലേക്ക് വളര്‍ന്നുകഴിഞ്ഞു.

 മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്
കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സിന്റെ 50 ശതമാനം ഓഹരി സ്വന്തമാക്കി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമ അദാര്‍ പൂനവല്ല; ഇടപാട് ആയിരം കോടിക്ക്

ഇതിന് പുറമെയാണ് വാങ്ങല്‍ ശൈലിയിലെ മാറ്റം. ഏറ്റവും പുതിയ സര്‍വെകള്‍ അനുസരിച്ച് സുപ്പര്‍മാര്‍ക്കറ്റുകളെ സമീപിക്കുന്നവരില്‍ 36 ശതമാനം കുറവ് വന്നിട്ടുണ്ട്. ചെറുകിട റീട്ടൈല്‍ ഷോപ്പുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നവരില്‍ 48 ശതമാനവും കുറഞ്ഞെന്നും കണക്കുകള്‍ പറയുന്നു. എന്നാല്‍ തങ്ങളുടെ പദ്ധതികള്‍ ഇതുവരെ റിലയന്‍സ് പുറത്തുവിട്ടിട്ടില്ല.

logo
The Fourth
www.thefourthnews.in