ജിയോ
ജിയോ

ജിയോ ഓഹരി വിപണിയിലേക്ക്, ഐപിഒ അടുത്തവര്‍ഷം?

ഏകദേശം 9.3 ലക്ഷം കോടി രൂപയില്‍ അധികമാണ് ജിയോയുടെ മൂല്യം
Updated on
1 min read

ഇന്ത്യയിലെ ടെലികോം ഭീമന്‍ റിലയന്‍സ് ജിയോ ഓഹരി വിപണിയിലേക്ക്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ (ആര്‍ഐഎല്‍) ടെലികോം യൂണിറ്റായ റിലയന്‍സ് ജിയോ 2025-ല്‍ പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രമുഖ യുഎസ് ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ജെഫറീസിന്റെ കണക്കുകള്‍ പ്രകാരം ഏകദേശം 9.3 ലക്ഷം കോടി രൂപയില്‍ അധികമാണ് ജിയോയുടെ മൂല്യം. ഓഹരി വിപണിയിലേക്ക് ജിയോ കടന്നുവരുന്നതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വിലയില്‍ 7-15 ശതമാനം വരെ വര്‍ധനവിന് കാരണമായേക്കാമെന്നും ജെഫറീസ് പറയുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്നും വേര്‍പ്പെടുത്തി (സ്പിന്‍ ഓഫ് ) കമ്പനിയുടെ ഉപസ്ഥാപനവും ബാങ്കിതര ധനകാര്യസ്ഥാപനവുമായ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിനെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതിന് സമാനമായിട്ടായിരിക്കും ജിയോയും അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ട്.

ജിയോ
അനില്‍ അംബാനിയുടെ റിലയന്‍സ് ക്യാപിറ്റല്‍സ് വില്‍പനയ്ക്ക്; 9661 കോടി നല്‍കി വാങ്ങുന്നത് ഹിന്ദുജ ഗ്രൂപ്പ്‌

ഒരു മാതൃ കമ്പനി തന്റെ സബ്‌സിഡിയറികളുടെ ഓഹരികള്‍ മാതൃ കമ്പനിയുടെ ഓഹരി ഉടമകള്‍ക്ക് വിതരണം ചെയ്യുന്നതിലൂടെ സബ്സിഡിയറി ഒരു പ്രത്യേക സ്വതന്ത്ര കമ്പനിയായി മാറുന്നതിനെയാണ് സ്പിന്‍ ഓഫ് എന്ന് പറയുന്നത്. ലിസ്റ്റ് ചെയ്ത സബ്‌സിഡിയറി കമ്പനികള്‍ക്ക് ഇന്ത്യന്‍ വിപണി സാധാരണയായി 20-50 ശതമാനം ഹോള്‍ഡിംഗ് കമ്പനി കിഴിവ് ലഭ്യമാകും. ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസില്‍ (ജെഎഫ്എസ്) സ്പിന്‍-ഓഫ് സമയത്ത് ആര്‍ഐഎല്‍ന് ഭൂരിപക്ഷം ഓഹരികളേക്കാള്‍ കുറവായിരുന്നുവെന്ന് ജെഫറീസ് ചൂണ്ടിക്കാട്ടി.

ജിയോ
ജിയോ, എയര്‍ടെല്‍, വിഐ, ഇന്ത്യയിലെ ടെലികോം കമ്പനികള്‍ നിരക്ക് വര്‍ധിപ്പിച്ചതെന്തിന്?

അടുത്തിടെ, മൊബൈല്‍ റീചാര്‍ജ് നിരക്കുകള്‍ ജിയോ കുത്തനെ കൂട്ടിയിരുന്നു. റിലയന്‍സ് ജിയോ 12 മുതല്‍ 27 ശതമാനം വരെയാണ് മൊബൈല്‍ താരിഫുകള്‍ കൂട്ടിയത്. താരിഫ് വര്‍ധനയിലൂടെ ജിയോ വരുമാന വര്‍ധനയാണ് ലക്ഷ്യമിടുന്നത് എന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഫീച്ചര്‍ ഫോണ്‍ താരിഫുകള്‍ മാറ്റമില്ലാതെ തുടരുന്നത് ലാഭത്തിലും സബ്സ്‌ക്രൈബര്‍ മാര്‍ക്കറ്റ് ഷെയര്‍ നേട്ടത്തിലും ജിയോ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത് എന്നാണ് വിലയിരുത്തല്‍.

logo
The Fourth
www.thefourthnews.in