രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു, ഡോളറുമായുള്ള വിനിമയ നിരക്ക് ഏറ്റവും ഉയർന്ന നിരക്കിൽ

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു, ഡോളറുമായുള്ള വിനിമയ നിരക്ക് ഏറ്റവും ഉയർന്ന നിരക്കിൽ

രൂപയുടെ മൂല്യം 31 പൈസ ഇടിഞ്ഞ് 80.15 എന്ന എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തി
Updated on
1 min read

ഡോളറിനെതിരെ 80.10-ല്‍ തുടങ്ങിയ രൂപയുടെ മൂല്യം പിന്നീട് 31 പൈസ ഇടിഞ്ഞ് 80.15 എന്ന എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തി. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്സ്ചേഞ്ചില്‍, ഡോളറിനെതിരെ 80.10 ലാണ് രൂപയുടെ മൂല്യം ആരംഭിച്ചത്. തുടര്‍ന്ന് 80.15 എന്ന നിലയിലേക്ക് നഷ്ടം രേഖപ്പെടുത്തി. വ്യാപാരം അവസാനിക്കുമ്പോൾ 31 പൈസയുടെ ഇടിവ് ഉണ്ടായി.

വെള്ളിയാഴ്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 79.84 എന്ന നിലയിലായിരുന്നു.

പണപ്പെരുപ്പത്തിനെതിരെ പോരാടുന്നതിന് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ ഉറച്ച നിലപാട് സ്വീകരിച്ചതിനെത്തുടര്‍ന്ന് ഡോളര്‍ സൂചിക നേട്ടമുണ്ടാക്കിയതായി വിദേശനാണയ വ്യാപാരികള്‍ പറഞ്ഞു. പണപ്പെരുപ്പം രണ്ട് ശതമാനമായി കുറയുന്നത് വരെ പവല്‍ യുഎസ് നിരക്ക് വർധിപ്പിച്ച് നിലനിര്‍ത്തിയതിനെത്തുടര്‍ന്ന് രൂപ ദുര്‍ബലമായാണ് വ്യാപാരം ആരംഭിച്ചതെന്നും ഫിന്റെക്സ് ട്രഷറി അഡൈ്വസേഴ്സ് ട്രഷറി മേധാവി അനില്‍ കുമാര്‍ ബന്‍സാലി പറഞ്ഞു.

ആഗോള എണ്ണ വിപണയിൽ അവധി വ്യാപാരത്തിലും വില വർധനയുണ്ടായി. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകള്‍ ബാരലിന് 0.86 ശതമാനം ഉയര്‍ന്ന് 101.86 ഡോളറിലെത്തി. ആഭ്യന്തര ഓഹരി വിപണിയില്‍ സെന്‍സെക്‌സ് 966.68 പോയിന്റ് (1.64%) താഴ്ന്ന് 57,867.19 ലും, എന്‍എസ്ഇ നിഫ്റ്റി 283.90 പോയിന്റ് (1.62%) ഇടിഞ്ഞ് 17,275.00 ലും വ്യാപാരം അവസാനിപ്പിച്ചത്.

സ്റ്റോക്ക് എക്സ്ചേഞ്ച് ഡാറ്റ പ്രകാരം 51.12 കോടി രൂപയുടെ ഓഹരികള്‍ ഓഫ്ലോഡ് ചെയ്തതിനാല്‍ വിദേശ സ്ഥാപന നിക്ഷേപകര്‍ വെള്ളിയാഴ്ച മൂലധന വിപണിയില്‍ അറ്റ വില്‍പ്പനക്കാരായിരുന്നു.

logo
The Fourth
www.thefourthnews.in