ആഭ്യന്തര ഉപയോഗത്തിന് റഷ്യന്‍ എണ്ണ, ഒപ്പം കയറ്റുമതിയും; യൂറോപ്യന്‍ വിപണിയില്‍ നേട്ടമുണ്ടാക്കാന്‍ ഇന്ത്യന്‍ റിഫൈനറുകള്‍

ആഭ്യന്തര ഉപയോഗത്തിന് റഷ്യന്‍ എണ്ണ, ഒപ്പം കയറ്റുമതിയും; യൂറോപ്യന്‍ വിപണിയില്‍ നേട്ടമുണ്ടാക്കാന്‍ ഇന്ത്യന്‍ റിഫൈനറുകള്‍

ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഉള്‍പ്പെടെയുള്ള ഇന്ധന ഉത്പന്നങ്ങള്‍ ആഭ്യന്തര വിപണയില്‍ ഉപയോഗിക്കുകയും, ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന എണ്ണ കയറ്റുമതി ചെയ്യാനുമാണ് ഇന്ത്യന്‍ എണ്ണക്കമ്പനികളുടെ പദ്ധതി
Updated on
1 min read

യുക്രെയ്ന്‍-റഷ്യ യുദ്ധത്തിന് പിന്നാലെ പ്രതിസന്ധിയിലായ ആഗോള എണ്ണവിപണിയിലെ സാഹചര്യങ്ങള്‍ ഉപഗോഗിക്കാന്‍ പദ്ധതിയുമായി ഇന്ത്യയിലെ എണ്ണക്കമ്പനികള്‍. യൂറോപ്യന്‍ വിപണിയിലെ എണ്ണയുടെ ഉയര്‍ന്ന ആവശ്യത്തെ അനുകൂലമാക്കിമാറ്റാനാണ് ഇന്ത്യന്‍ കമ്പനികളുടെ ശ്രമം. ഇതിന്റെ ഭാഗമായി റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഉള്‍പ്പെടെയുള്ള ഇന്ധന ഉത്പന്നങ്ങള്‍ ആഭ്യന്തര വിപണിയില്‍ ഉപയോഗിക്കുകയും, ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന എണ്ണ കയറ്റുമതി ചെയ്യാനുമാണ് ഇന്ത്യന്‍ എണ്ണക്കമ്പനികളുടെ പദ്ധതിയെന്ന് എക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ജി 7 രാജ്യങ്ങള്‍ റഷ്യന്‍ ക്രൂഡ് ഓയിലിന് വില നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

ഫെബ്രുവരി 5 നാണ് റഷ്യയില്‍ നിന്നുള്ള എണ്ണ ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ച് കൊണ്ടുള്ള തീരുമാനം പ്രഖ്യാപിച്ചത്. പെട്രോള്‍, ഡീസല്‍ വിമാന ഇന്ധനം എന്നിവയുടെ ഇറക്കുമതിയാണ് നിരോധിച്ചിരുന്നത്. ഈ രംഗത്തേക്ക് കടന്നു ചെല്ലാനാണ് ഇന്ത്യന്‍ കമ്പനികള്‍ ശ്രമിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ജി 7 രാജ്യങ്ങള്‍ റഷ്യന്‍ ക്രൂഡ് ഓയിലിന് വില നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ത്യയിലെ ക്രൂഡ് ഓയില്‍ ഉപഭോഗത്തിന്റെ 28 ശതമാനം റഷ്യയില്‍ നിന്നുള്ള എണ്ണ ഉത്പനങ്ങളാണ്. യുക്രൈന്‍- റഷ്യ യുദ്ധത്തിന് മുന്‍പ് ഇത് ഒരു ശതമാനം ആയിരുന്നു.

ഈ സാഹചര്യത്തില്‍ കൂടിയാണ് ഇന്ത്യന്‍ എണ്ണകമ്പനികള്‍ യൂറോപ് ലക്ഷ്യമിടുന്നത്. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളാണ് ഇന്ത്യയില്‍ ശുദ്ധീകരിച്ച എണ്ണ ഉത്പന്നങ്ങളുടെ പ്രധാന വിപണി. എന്നാല്‍ റഷ്യന്‍ ഉല്‍പ്പന്നങ്ങളുടെ നിരോധനം മൂലം പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും കൂടിയ വില ലഭിക്കുന്ന സാഹചര്യം ഉണ്ടാക്കുന്നതിനാലാണ് കമ്പനികളെ മറിച്ചൊരു ചിന്തയിലേക്ക് എത്തിക്കുന്നത്. അതേസമയം, തന്നെ യുദ്ധകാലത്ത് റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ നടപടിയും പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് നിശിത വിമര്‍ശനവും ഏറ്റുവാങ്ങിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in