നേട്ടത്തിൽ സൂചികകൾ; ചരിത്രത്തിലാദ്യമായി 65,000 കടന്ന് സെൻസെക്സ്

നേട്ടത്തിൽ സൂചികകൾ; ചരിത്രത്തിലാദ്യമായി 65,000 കടന്ന് സെൻസെക്സ്

നേട്ടമുണ്ടാക്കി ബാങ്കിങ്, ഓട്ടോ മേഖല
Updated on
1 min read

ആഗോളതലത്തിലെ നേട്ടങ്ങളുടെ ചുവടുപിടിച്ച് നേട്ടം സ്വന്തമാക്കി രാജ്യത്തെ സൂചികകൾ. ഇതാദ്യമായി സെൻസെക്സ് 65,000 പിന്നിട്ടു. തുടർച്ചയായ നാലാംദിവസമാണ് വിപണിയിലെ നേട്ടം. നിഫ്റ്റി 19,300 കടന്നു.

ബാങ്കിങ് മേഖലയും ഓട്ടോ രംഗവുമുണ്ടാക്കിയ നേട്ടമാണ് പ്രധാനമായും വിപണിയുടെ കുതിപ്പിന് വഴിവച്ചത്. എച്ച്ഡിഎഫ്സി ബാങ്ക്, മഹീന്ദ്ര&മഹീന്ദ്ര, അൾട്രാടെക് സിമന്റ് , ടാറ്റാ സ്റ്റീൽ, ബജാജ് ഫിനാൻസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിൻസെർവ് , ഐസിസിഐ ബാങ്ക് എന്നിവയുടെ ഓഹരികൾ വിപണിയിൽ മികച്ച നേട്ടമുണ്ടാക്കി. പവർഗ്രിഡ്, മാരുതി, ടെക് മഹീന്ദ്ര, ഇൻഡസ് ബാങ്ക്, എച്ച്സിഎൽ ടെക്നോളജീസ്, ആക്സിസ് ബാങ്ക് എന്നിവ നഷ്ടത്തിലായിരുന്നു.

ഏഷ്യൻ വിപണിയിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് ഓഹരികൾ നേട്ടമുണ്ടാക്കി. അമേരിക്കൻ വിപണിയിലും നേട്ടത്തിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഡൗ ജോണ്‍സ് 285.18 പോയിന്റ് നേട്ടത്തില്‍ 34,407.60 ല്‍ അവസാനിച്ചു. 53.94 പോയിന്റ് ഉയര്‍ന്ന് 4450.38 ല്‍ എത്തി. നാസ്ഡാക് 196.59 പോയിന്റ് കുതിപ്പോടെ 13,787.92 ല്‍ വ്യാപാരം അവസാനിപ്പിച്ചു. യൂറോപ്യന്‍ സൂചികകള്‍ ഒരു ശതമാനത്തിലധികം നേട്ടത്തിലാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്.

logo
The Fourth
www.thefourthnews.in