തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ വിപണി

തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ വിപണി

സെന്‍സെക്സ് 861 പോയിന്റും നിഫ്റ്റി 246 പോയിന്റും ഇടിവ് രേഖപ്പെടുത്തി
Updated on
1 min read

പണപ്പെരുപ്പം നിയന്ത്രിക്കാനായി ആഗോളതലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെത്തുടര്‍ന്ന് തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ വിപണി. സെന്‍സെക്സ് 861 പോയിന്റ് താഴ്ന്ന് 57,972ലും നിഫ്റ്റി 246 പോയിന്റ് താഴ്ന്ന് 17,312ലുമായി നഷ്ടത്തിലും ക്ലോസ് ചെയ്തു. ആഗോള തലത്തിലുണ്ടായ ഇടിവാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്.

വിപണിയില്‍ സെന്‍സെക്സ് 59.15 പോയിന്റ് (0.10 ശതമാനം) ഉയര്‍ന്ന് 58,833.87ല്‍ എത്തിയിരുന്നു. 30-ഓഹരി സൂചികകള്‍ 546.93 പോയിന്റ് (0.93) ശതമാനം ഉയര്‍ന്ന് 59,321.65 ലും നിഫ്റ്റി 36.45 പോയിന്റ്, (0.21 ശതമാനം) ഉയര്‍ന്ന് 17,558.90 പോയിന്റിലുമെത്തിയിരുന്നു.

റിലയന്‍സിന്റെ സ്‌റ്റോക്ക് 0.81ശതമാനം താഴ്ന്ന് 2597.55 പോയിന്റില്‍ അവസാനിച്ചു. ഐആര്‍സിടിസിയുടെ ഓഹരി ആദ്യപാദത്തില്‍ 8ശതമാനം ഇടിഞ്ഞു.

5ജി പ്രഖ്യാപനത്തിനു പിന്നാലെ വാര്‍ഷിക വരുമാനം 100 ബില്യണ്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ കോര്‍പ്പറേറ്റ് സ്ഥാപനമായിരിക്കും റിലയന്‍സ് എന്ന് മുകേഷ് അംബാനി പ്രതികരിച്ചു. ദീപാവലിയോടെ 5ജി സേവനങ്ങള്‍ അവതരിപ്പിക്കാനുള്ള ജിയോയുടെ പ്രഖ്യാപനത്തിനു പിന്നാലെ ഭാരതി എയര്‍ടെലിന്റെ ഓഹരി1.65ശതമാനം ഇടിഞ്ഞ് 718.85 പോയിന്റിലെത്തി.

ഫെഡറല്‍ റിസര്‍വ് പണപ്പെരുപ്പം നിയന്ത്രിക്കാനായി കടുത്ത നിലപാട് സ്വീകരിച്ചത് ആഗോളവിപണിയെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു. ബെഞ്ച്മാര്‍ക്ക് ഇക്വിറ്റി സൂചികകളില്‍ പരമാവധി വെയ്‌റ്റേജ് ഉള്ള ബിഎഫ്എസ്‌ഐ ഇടം നേടിക്കൊണ്ടിരിക്കുകയാണെന്നും ദീപാവലിയോടെ സെന്‍സെക്സും നിഫ്റ്റിയും വളര്‍ച്ച കൈവരിക്കുമെന്നും യെസ് സെക്യൂരിറ്റീസ് ഹെഡ് നിതാഷ ശങ്കര്‍ പ്രതികരിച്ചു.

logo
The Fourth
www.thefourthnews.in