രത്തന്‍ ടാറ്റ
രത്തന്‍ ടാറ്റ

''സാധ്യമല്ലാത്തത് ഒന്നുമില്ല'' - പ്രചോദനമായി രത്തന്‍ ടാറ്റയുടെ വാക്കുകള്‍

സോഷ്യൽ മീഡിയയിൽ ട്രെന്‍ഡായ രത്തന്‍ ടാറ്റയുടെ വാക്കുകള്‍
Updated on
1 min read

വ്യവസായ പ്രമുഖൻ, മനുഷ്യ സ്നേഹി - ടാറ്റ ​ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസ് ചെയർമാൻ രത്തൻ ടാറ്റയെ അറിയാത്തവരായി ആരുമുണ്ടാകില്ല. ഇതിലെല്ലാമുപരി മികച്ചൊരു മോട്ടിവേഷണൽ സ്പീക്കർ കൂടിയാണ് അദ്ദേഹം. സോഷ്യൽ മീഡിയയിൽ അടുത്തിടെ ട്രെ‍ൻഡായത് 84കാരനായ രത്തൻ ടാറ്റയുടെ പ്രസം​ഗത്തിലെ ഒരു ഭാ​ഗമാണ്. അതിങ്ങനെ - '' സാധ്യമാകില്ലെന്ന് എല്ലാവരും പറയുന്ന കാര്യങ്ങള്‍ ചെയ്ത് കാണിക്കുന്നതിലാണ് എന്റെ ഏറ്റവും വലിയ സന്തോഷം ''.

ഇത്രയേറെ പ്രചോദനമാകുന്ന വാക്കുകൾ അടുത്തൊന്നും കേട്ടിട്ടേയില്ലെന്നാണ് പ്രസം​ഗത്തെ സോഷ്യൽ മീഡിയ വിശേഷിപ്പിച്ചത്. RPG എന്റർപ്രൈസസ് ചെയർമാൻ ഹർഷ് ഗോയങ്ക തന്റെ ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് വൈറലയായത്. 'ലെജൻഡ്' എന്ന് വിളിച്ചാണ് സോഷ്യൽ മീഡിയ പ്രസംഗം ഏറ്റെടുത്തത്. വീഡിയോ കമന്റ് ബോക്സിൽ രത്തൻ ടാറ്റയെ പ്രശംസിച്ച് വിശേഷണങ്ങൾ നിറയുകയാണ്.

"ശരിയാണ്. ഒരു ലക്ഷം രൂപയിൽ താഴെയുള്ള ഒരു കാർ നിർമ്മിക്കുന്നത് സാധ്യമല്ലെന്ന് ഓട്ടോമൊബൈൽ വ്യവസായം രത്തൻ ടാറ്റയോട് പറഞ്ഞു. പക്ഷെ അദ്ദേഹം മുന്നോട്ട് പോയി. അസാധ്യമായത് നിർമിച്ച് വിപ്ലവം സൃഷ്ടിച്ചു. ആവേശത്തോടെ ലോകം അത് ഏറ്റെടുത്തു. ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ് ഒഴിവാക്കുന്നത് തെറ്റാണെന്ന് അദ്ദേഹം തെളിയിച്ചു.'' - ഒരു കമന്റ് ഇങ്ങനെ.

"ഒരു സാധാരണ മനുഷ്യന് ചിന്തിക്കാൻ കഴിയുന്നതിലും കൂടുതലാണിത് !! ഇത് സൂപ്പർ പവർ ആയിരിക്കും !! ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചതിന് നൽകേണ്ടി വന്ന വില അദ്ദേഹത്തിന് മാത്രമെ അറിയൂ. ദൈവം അനു​ഗ്രഹിക്കട്ടെ'' - മറ്റൊരാൾ കമന്റ് ചെയ്തു.

“ ചെയ്യാൻ കഴിയില്ലെന്ന ചിന്ത ഞങ്ങൾ കൊണ്ടുനടക്കുന്നു. സാധ്യമായതിനെ അസാധ്യമാക്കി മാറ്റുന്നു. ചെയ്യാൻ കഴിയും എന്ന മനോഭാവം കൊണ്ട് ടാറ്റ വ്യത്യസ്തനാണെന്ന് തെളിയിച്ചു. ടാറ്റ ഗ്രൂപ്പ് വളരെയധികം മാറ്റങ്ങൾക്കും വളർച്ചയ്ക്കും സാക്ഷ്യം വഹിച്ചു. " - വീഡിയോയ്ക്ക് താഴെ കമന്റുകള്‍ നിറയുന്നു.

രത്തൻ ടാറ്റയുടെ അഞ്ച് പ്രചോദന മന്ത്രങ്ങൾ

1)ഉയർച്ച താഴ്ചകളുണ്ടെങ്കിൽ മാത്രമെ ജീവിതം അർത്ഥപൂർണമാകൂ. കുഴപ്പങ്ങളില്ലാതെ പോകുന്ന ജീവിതം നിരർത്ഥകമാണ്. ഇസിജിയിൽ നേർരേഖ വരുന്നതിനർത്ഥം നമ്മുടെ മരണമാണ്. ഇത് തന്നെയാണ് ജീവിതത്തിലും സംഭവിക്കുന്നത്.

2) നിങ്ങൾക്ക് വേ​ഗത്തിൽ മുന്നേറണമെങ്കിൽ തനിച്ച് സഞ്ചരിക്കുക. എന്നാൽ കൂടുതൽ ദൂരം താണ്ടണമെങ്കിൽ ഒരുമിച്ച് നടക്കുക.

3) ആളുകൾ നിങ്ങളുടെ നേരെ എറിയുന്ന കല്ലുകൾ സൂക്ഷിച്ച് വയ്ക്കുക.അവ ഉപയോ​ഗിച്ച് ഒരു സ്മാരകം പണിയുക.

4) ഇരുമ്പിനെ നശിപ്പിക്കാൻ തുരുമ്പിനല്ലാതെ മറ്റാർക്കും കഴിയില്ല. അതുപോലെ, ഒരു വ്യക്തിയെ നശിപ്പിക്കാൻ അവന്റെ ചിന്തകൾക്കല്ലാതെ മറ്റാർക്കും സാധിക്കില്ല.

5) ഞാൻ സഞ്ചരിച്ച വഴികളിൽ ചിലരെ വേദനിപ്പിക്കേണ്ടി വന്നിട്ടുണ്ട്. പക്ഷെ, ലക്ഷ്യം നിറവേറ്റുന്നതിനായി പല സാഹചര്യങ്ങളിലും കൃത്യമായ നിലപാടെടുത്തയാളായി ഓർമിക്കപ്പെടാനാണ് എന്റെ ആ​ഗ്രഹം.

logo
The Fourth
www.thefourthnews.in