കുത്തനെ ഇടിഞ്ഞ് രൂപ; രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് റിപ്പോര്‍ട്ട്‌

കുത്തനെ ഇടിഞ്ഞ് രൂപ; രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് റിപ്പോര്‍ട്ട്‌

ഒരു ഡോളറിന് 80.98 എന്ന നിരക്കിലാണ് ഇപ്പോള്‍ ഇന്നു വ്യാപാരം അവസാനിപ്പിച്ചത്
Updated on
1 min read

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിരക്കില്‍. ഇന്നു വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 12 പൈസ ഇടിഞ്ഞ് 80.98 എന്ന നിരക്കിലാണ് രൂപയുടെ മൂല്യം. ഇന്നലെ 80.86 എന്ന നിലയില്‍ വ്യാപാരം അവസാനിപ്പിച്ച ശേഷം ഇന്നു തുടക്കത്തിലേ കനത്ത തിരിച്ചടിയായിരുന്നു രൂപ നേരിട്ടത്. ആദ്യ മണിക്കൂറുകളില്‍ വലിയ കൂപ്പുകുത്തല്‍ നടന്നതോടെ ഡോളറിനെതിരേ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 81.8 എന്ന നിലയിലേക്കു പതിച്ചിരുന്നു. പിന്നീട് വിപണിയില്‍ റിസര്‍വ് ബാങ്ക് നടത്തിയ ഇടപെടലാണ് ഇന്ന് വ്യപാരം അവസാനിപ്പിക്കുമ്പോഴേക്കും രൂപയെ അല്‍പമെങ്കിലും ഭേദപ്പെട്ട നിരക്കിലേക്ക് കരകയറ്റിയത്.

എന്നാല്‍ ഈ രീതി തുടരുകയാണെങ്കില്‍ രാജ്യം കടുത്ത സാമ്പത്തിക തകര്‍ച്ചയിലേക്കു നീങ്ങുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ നേരിടുന്ന ഏറ്റവും വലിയ തകര്‍ച്ചയാണ് രൂപ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. ഇക്കാലയളവില്‍ 1.6ശതമാനമാണ് രൂപയുടെ മൂല്യത്തില്‍ വന്ന ഇടിവ്.

ഈ സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് ഡോളര്‍ പൊതുബാങ്കുകള്‍ വഴി വിറ്റഴിക്കാന്‍ സാധ്യതയുണ്ട്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയതാണ് ഇപ്പോള്‍ രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് യുഎസ് ഫെഡറല്‍ നിരക്കുകള്‍ ഉയര്‍ത്തുന്നത്.

യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയതാണ് ഇപ്പോള്‍ രൂപയുടടെ മൂല്യം ഇടിയാന്‍ കാരണമായത്.

ഡോളര്‍ സൂചിക ഏകദേശം ഒരു ശതമാനം ഉയര്‍ന്ന് 111.60 എന്ന നിരക്കിലാണ് എത്തിയത്. ഈ നിരക്ക് 2024 വരെ കുറയില്ലെന്നാണ് വിലയിരുത്തല്‍. രൂപയുടെ മൂല്യമുയര്‍ത്താന്‍ ആര്‍ബിഐ ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും വിജയിക്കുമോ എന്ന ആശങ്ക നിലവിലുണ്ട്.

യുഎസ് ഫെഡറല്‍ റിസര്‍വ് നിരക്കുകള്‍ ഉയര്‍ന്നതോടെ ബ്രിട്ടന്‍, സ്വീഡന്‍, സ്വിറ്റ്സര്‍ലന്‍ഡ്, നോര്‍വേ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളിലുമെല്ലാം പലിശ നിരക്ക് ഗണ്യമായി കുറയുകയാണ്. എന്നാല്‍ ഇതിന് വിപരീതമായി ജാപ്പനീസ് ഉദ്യോഗസ്ഥര്‍ 1998 ന് ശേഷം ആദ്യമായി വിദേശ വിനിമയ വിപണിയില്‍ ഇടപെട്ടതിന് ശേഷം വെള്ളിയാഴ്ച്ച ഒരു മാസത്തിലേറയായി യെന്‍ അതിന്റെ പ്രതിവാര നേട്ടം രേഖപ്പെടുത്തി.

logo
The Fourth
www.thefourthnews.in