2000 രൂപയ്ക്ക് താഴെയുള്ള ഇടപാടുകള്‍ക്ക് 18 ശതമാനം ജിഎസ്ടിയില്‍ തീരുമാനമായില്ല; വിനോദ സഞ്ചാരികള്‍ക്കുമുള്ള ഹെലികോപ്ടര്‍ സേവനനികുതി കുറയ്ക്കും

2000 രൂപയ്ക്ക് താഴെയുള്ള ഇടപാടുകള്‍ക്ക് 18 ശതമാനം ജിഎസ്ടിയില്‍ തീരുമാനമായില്ല; വിനോദ സഞ്ചാരികള്‍ക്കുമുള്ള ഹെലികോപ്ടര്‍ സേവനനികുതി കുറയ്ക്കും

ലൈഫ്, ഹെല്‍ത് ഇന്‍ഷുറന്‍സ് പോളിസികളിലെ ജിഎസ്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളും ചര്‍ച്ചയുടെ ഭാഗമായിരുന്നു
Updated on
1 min read

പേയ്‌മെന്‌റ് അഗ്രഗേറ്റര്‍മാര്‍ പ്രോസസ് ചെയ്യുന്ന 2000 രൂപയ്ക്ക് താഴെയുള്ള ഇടപാടുകള്‍ക്ക് 18 ശതമാനം ജിഎസ്ടി ബാധകമാക്കുന്നത് സംബന്ധിച്ച് ജിഎസ്ടി കൗണ്‍സില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ചെറിയ ഓണ്‍ലൈന്‍ പേയ്‌മെന്‌റുകള്‍ നടത്താനുള്ള ഉപഭോക്താക്കളുടെ കഴിവിനെ ബാധിക്കുന്ന വിഷയം കൂടുതല്‍ അവലോകനത്തിനായി ജിഎസ്ടി ഫിറ്റ്‌മെന്‌റ് കമ്പനിക്ക് നല്‍കുമെന്ന് ഉത്തരാഖണ്ഡ് ധനമന്ത്രി പ്രേംചന്ദ് അഗര്‍വാള്‍ പറഞ്ഞു.

ഇന്ന് നടന്ന 54-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് ഇതു സസബന്ധിച്ച ചര്‍ച്ച ഉണ്ടായത്. ഫിറ്റ്‌മെന്‌റ് കമ്മിറ്റി ഇപ്പോള്‍ ഇത്തരമൊരു നീക്കം നടത്തിയാല്‍ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങളും ഫലങ്ങളും പഠിക്കുകയും ജിഎസ്ടി കൗണ്‍സിലിനായി ഉപയോഗിക്കാനും പരിഗണിക്കാനും വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്യും. 2000ത്തില്‍ താഴെയുള്ള ഓണ്‍ലൈന്‍ പേയ്‌മെന്‌റുകളുടെ ഈ നിര്‍ദിഷ്ട നികുതി ഇടപാടുകള്‍ പ്രോസസ് ചെയ്യുന്ന പേയ്‌മെന്‌റ് ഗേറ്റ് വേകളെയും അഗ്രഗേറ്ററുകളെയും ബാധിക്കും.

2000 രൂപയ്ക്ക് താഴെയുള്ള ഇടപാടുകള്‍ക്ക് 18 ശതമാനം ജിഎസ്ടിയില്‍ തീരുമാനമായില്ല; വിനോദ സഞ്ചാരികള്‍ക്കുമുള്ള ഹെലികോപ്ടര്‍ സേവനനികുതി കുറയ്ക്കും
'പാർട്ടിയുടെ പ്രതിച്ഛായ ഇല്ലാതാക്കാൻ ശ്രമിക്കുന്നു'; കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിന് പണം വാഗ്ദാനം ചെയ്‌തിട്ടില്ലെന്ന് മമത

ഇതോടൊപ്പം തീര്‍ഥാടകര്‍ക്കും വിനോദ സഞ്ചാരികള്‍ക്കുമുള്ള ഹെലികോപ്ടര്‍ സേവനങ്ങളുടെ ജിഎസ്ടി 18 ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കും. ലൈഫ്, ഹെല്‍ത് ഇന്‍ഷുറന്‍സ് പോളിസികളിലെ ജിഎസ്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളും ചര്‍ച്ചയുടെ ഭാഗമായിരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗവേഷണ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ജിഎസ്ടി വിഷയവും ഫിറ്റ്‌മെന്‌റ് കമ്മിറ്റി അവലോകനം ചെയ്യും. ഇവയ്‌ക്കെല്ലാം പുറമേ 220 കോടിയുടെ ഗവേഷണ ഗ്രാന്‌റുമായി ബന്ധപ്പെട്ട് ഐഐടി ഡല്‍ഹി, പഞ്ചാബ് യൂണിവേഴ്‌സിറ്റി ഉള്‍പ്പെടെയുള്ള ഏഴ് സര്‍വകലാശാലകള്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്‌റെലിജന്‍സ്(ഡിജിജിഐ) നോട്ടീസ് അയച്ചു.

logo
The Fourth
www.thefourthnews.in