നാല് വര്‍ഷത്തിനുശേഷം പലിശനിരക്ക് കുറച്ച് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ബാങ്ക്; ബൈഡന്‍ ഭരണകൂടകാലത്ത് ഇതാദ്യം

നാല് വര്‍ഷത്തിനുശേഷം പലിശനിരക്ക് കുറച്ച് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ബാങ്ക്; ബൈഡന്‍ ഭരണകൂടകാലത്ത് ഇതാദ്യം

ഇതോടെ 4.75-5 ശതമാനത്തിലേക്ക് പലിശ നിരക്കുകള്‍ താഴ്ന്നു
Updated on
1 min read

ഒടുവില്‍ പലിശനിരക്ക് അരശതമാനം കുറച്ച് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ബാങ്ക്. നാല് വര്‍ഷത്തിനുശേഷം, ബൈഡന്‍ ഭരണകൂടത്തിന്‌റെ കാലത്ത് ആദ്യമായാണ് പലിശനിരക്ക് കുറയ്ക്കുന്നത്. ഇതോടെ 4.75-5 ശതമാനത്തിലേക്ക് പലിശ നിരക്ക് താഴ്ന്നു. നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് വായ്പാ ചെലവ് കുത്തനെ കുറച്ചതെന്നതും ശ്രദ്ധേയം.

വിലക്കയറ്റത്തെത്തുടര്‍ന്ന് പലിശനിരക്ക് റെക്കോര്‍ഡ് ഉയരത്തിലായിരുന്നു. സാമ്പത്തിക മേഖല ഉത്തേജിപ്പിക്കാനുള്ള തീരുമാനമെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് പലിശനിരക്ക് കുറച്ചിരിക്കുന്നത്. ബാങ്ക് വായ്പകളെടുത്തവര്‍ക്ക് ആശ്വാസമേകുന്ന നടപടിയാണിത്. കുറഞ്ഞ പലിശയ്ക്ക് ഇനി ബാങ്കുകളില്‍നിന്ന് വായ്പ ലഭിച്ചുതുടങ്ങും.

പണപ്പെരുപ്പം രണ്ട് ശതമാനത്തിലേക്ക് കുറയുന്നത് കണക്കിലെടുത്താണ് തീരുമാനമെന്നു ഫെഡറല്‍ റിസര്‍വ് ബാങ്ക് വ്യക്തമാക്കി. 2022 മാര്‍ച്ചില്‍ 11 നിരക്ക് വര്‍ധനകള്‍ ഏര്‍പ്പെടുത്തിയശേഷം പണപ്പെരുപ്പം മങ്ങിയ നിലയിലായതിനാല്‍ കടം വാങ്ങുന്നതിനുള്ള ചെലവ് ലഘൂകരിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. അതേസമയം, തൊഴില്‍വിപണിയെക്കുറിച്ച് ഫെഡറല്‍ ആശങ്കാകുലരാണ്. കുറഞ്ഞ നിരക്കുകള്‍ നിയമനത്തിന്‌റെ വേഗതയെ പിന്തുണയ്ക്കാനും തൊഴിലില്ലായ്മ കുറയ്ക്കാനും സഹായിക്കും.

വാണിജ്യ ബാങ്കുകൾ ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും വായ്പ നൽകുന്ന നിരക്കിനെ ഫെഡറേഷൻ്റെ തീരുമാനം ബാധിക്കും. മോർട്ട്ഗേജ് മുതൽ ക്രെഡിറ്റ് കാർഡുകൾ വരെയുള്ള എല്ലാത്തിനും കടമെടുക്കുന്നതിനുള്ള ചെലവ് കുറയ്ക്കും.

നാല് വര്‍ഷത്തിനുശേഷം പലിശനിരക്ക് കുറച്ച് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ബാങ്ക്; ബൈഡന്‍ ഭരണകൂടകാലത്ത് ഇതാദ്യം
'പലസ്തീനിലെ ഇസ്രയേല്‍ അധിനിവേശം അവസാനിപ്പിക്കണം'; യുഎന്നിലെ പ്രമേയ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്ന് ഇന്ത്യ

'സമീപകാല സൂചനകള്‍ നല്‍കുന്നത് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ശക്തമായ വേഗതയില്‍ വികസിക്കുന്നത് തുടരുന്നതായാണ്' ഫെഡ് പ്രസ്താവനയില്‍ പറഞ്ഞു. തൊഴില്‍ നേട്ടങ്ങള്‍ മന്ദഗതിയിലായി, തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നുവെങ്കിലും താഴ്ന്ന നിലയിലാണ്. പണപ്പെരുപ്പം കൂടുതല്‍ പുരോഗതി കൈവരിച്ചു- പ്രസ്താവനയില്‍ പറയുന്നു. വരും മാസങ്ങളില്‍ പലിശനിരക്ക് വീണ്ടും കുറയുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു.

''പണപ്പെരുപ്പത്തിനറെ പുരോഗതി കണക്കിലെടുത്ത് ഞങ്ങളുടെ (പലിശനിരക്ക്) നയം കൂടുതല്‍ ഉചിതമായ ഒന്നിലേക്ക് പുനഃക്രമീകരിക്കേണ്ട സമയമാണിതെന്ന് അറിയാം. ഫെഡ് ചെയര്‍മാന്‍ ജെറോം പോവെല്‍ പറഞ്ഞു. തൊഴില്‍ വിപണി മികച്ച നിലയിലാണ്. ഞങ്ങളുടെ നയപരമായ നീക്കത്തിലൂടെ അതങ്ങനെ നിലനിര്‍ത്തുകയാണ് ഉദ്ദേശ്യം,'' അദ്ദേഹം പറഞ്ഞു.

logo
The Fourth
www.thefourthnews.in